യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 29 ജൂലൈ 2024
ജൂലൈ 29, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ടോക്കൺ രജിസ്ട്രേഷൻ
വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ-ഉൽ-ഉലമ (CBCSS) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന 2023 പ്രവേശനം പരീക്ഷാർഥികൾക്ക് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് 29 മുതൽ ടോക്കൺ രജിസ്ട്രേഷൻ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് : 2750/- രൂപ. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ബി.വോക്. ഇസ്ലാമിക് ഫിനാൻസ് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ആഗസ്റ്റ് ഒന്നിന് തുടങ്ങും. കേന്ദ്രം : ഇ.എം.ഇ.എ. കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് കൊണ്ടോട്ടി. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.വോക്. അപ്ലൈഡ് ബയോടെക്നോളജി, എം.വോക്. സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് (CBCSS) ഏപ്രിൽ 2023 2022 പ്രവേശനം ) റഗുലർ / ( 2021 പ്രവേശനം ) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് എട്ട് വരെ അപേക്ഷിക്കാം.
കേരളസർവകലാശാല
ഒന്നാം വർഷ ബിരുദ പ്രവേശനം 2024 25 എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം മേഖലയിലെ കോളേജുകൾ 2024 ആഗസ്റ്റ് 1 നും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിലെ കോളേജുകൾ ആഗസ്റ്റ് 2 നും ,കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി.ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒന്നാം വർഷ ബിരുദ കോഴ് സുകളിൽ ഒഴിവുള്ള എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേയ്ക്ക് അതാത് വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു.
വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കു.
തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 2024 ആഗസ്റ്റ് 1 ന് കേരള സർവകലാശാല പാളയം ക്യാമ്പസിലെ സെനറ്റ് ഹാളിലും, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിലെ കോളേജുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 2024 ആഗസ്റ്റ് 2 ന് കൊല്ലം എസ്. എൻ കോളേജിലും നടത്തുന്നതാണ്.
വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം മുകളിൽ പറഞ്ഞിരിക്കുന്ന സെന്ററുകളിൽ രാവിലെ മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സമയം 8.30 മുതൽ 10 മണി വരെ ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജാരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾ സാക്ഷ്യപത്രം (authorization letter) നൽകി രക്ഷകർത്താവിനെ അയക്കാവുന്നതാണ് നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യത, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല.
ഇതുവരെ അഡ്മിഷൻ ഫീ അടയ്ക്കാത്ത വിദ്യാർഥികൾക്ക് സ്പോട്ട് അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസിനത്തിൽ 930- അടക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുൻപ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പേമെന്റ് രസീതിന്റെ കോപ്പി ഹാജരാക്കേണ്ടതാണ്.
പരീക്ഷ മാറ്റിവച്ചു
കേരള സർവകലാശാലയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് 2024 ആഗസ്റ്റ് 1 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. വൈവാസി പരീക്ഷ ആഗസ്റ്റ് 5 ലേക്ക് മാറ്റിവച്ചു. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
കേരളസർവകലാശാല 2024 ജൂലൈ 30 മുതൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യു./എം.എം.സി.ജെ. എം.എ.എച്ച്.ആർ. എം./എം.റ്റി.റ്റി.എം. (ന്യൂ ജനറേഷൻ കോഴ്സ് ഉൾപ്പെടെ) പരീക്ഷയിൽ ജൂലൈ 30 ന് നടത്താനിരുന്ന പരീക്ഷ മാത്രം 2024 ആഗസ്റ്റ് 14 ലേക്ക് മാറ്റിവച്ചു. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാഫലം
കേരളസർവകലാശാല 2024 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി. കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ & ഡെവലപ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് www.sclm.keralauniversity.ac.in മുഖന് 2014 ആഗസ്റ്റ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖന സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷാ
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 മെയിൽ നടത്തിയ ഏഴാം സെമസ്റ്റർ (2020 സ്കീം – റെഗുലർ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2024 ആഗസ്റ്റ് 2 മുതൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ് സൈറ്റിൽ
പരീക്ഷാഫീസ്
കേരള സർവകലാശാലയുടെ എട്ടാം സെമസ്റ്റർ (റെഗുലർ – 2020 അഡ്മിഷൻ, സപ്ലിമെന്ററി – 2019 – 2018 അഡ്മിഷൻ, മേഴ്സി ചാൻസ് – 2008 – 2017 അഡ്മിഷൻ), ആറാം സെമസ്റ്റർ (റെഗുലർ – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2020 – 2019 അഡ്മിഷൻ, മേഴ്സി ചാൻസ് – 2008 – 2018 അഡ്മിഷൻ), നാലാം സെമസ്റ്റർ (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2008 – 2019 അഡ്മിഷൻ), ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ് & ബി.കോം. (ഹിയറിംഗ് ഇംപയേർഡ്), രണ്ടാം സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് ( മേഴ്സി ചാൻസ് – 2008 – 2012 അഡ്മിഷൻ) സെപ്റ്റംബർ 2024 ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ 2024 ആഗസ്റ്റ് 09 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 14 വരെയും 400 പിഴയോടെ ആഗസ്റ്റ് 16 വരെയും അപേക്ഷിക്കാം.
സീറ്റൊഴിവ്
കേരള സർവകലാശാലയുടെ ആലപ്പുഴ സെന്ററിൽ നടത്തുന്ന എം.കോം. റൂറൽ man General 10, SEBC (Ezhava) – 2, SEBC (Muslim) – Backward Hindu – 1, General (EWS) – 2, Scheduled Cast – 3, Scheduled Tribe – 1 സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്. പ്രസ്തുത ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 2024 ജൂലൈ 31 ബുധനാഴ്ച രാവിലെ 11.30 ന് ആലപ്പുഴ യൂണിവേഴ്സിറ്റി ഓഫ് കേരള സ്റ്റഡി ആന്റ് റിസർച്ച് സെന്റർ (UKSRC) യിൽ വച്ച് നടക്കുന്നു.
പ്രവേശനം നേടുവാൻ യോഗ്യതയുള്ള വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം കൃത്യസമയത്ത് തന്നെ സെന്ററിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 9745693024, ഇ-മെയിൽ : kusrc.commerce@keralauniversity.ac.in.
കണ്ണൂർ സർവകലാശാല
കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടത്തുന്ന PG Diploma in Yoga Education, Certificate Programme in Yoga എന്നീ കോഴ്സുകളിലേക്കുള്ള 2024-25 വർഷത്തെ പ്രവേശനത്തിലേക്ക് ഓൺലൈനായി അപേക്ഷിക്കാവുന്ന തീയതി 15.08. 2024 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. www.kannuruniversity.ac.in.
Summary: Latest Updates of Calicut ,Kerala and Kannur universities On 29 July 2024.
Follow our WhatsApp Channel for instant updates: Join Here