യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 25 ജൂലൈ 2024
ജൂലൈ 25, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
എം.എ. ജേണലിസം, എം.എസ്.ഡബ്ല്യൂ., എം.സി.എ. പ്രവേശനം 2024: അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.
2024 – 2025 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലയുടെ എം.എ. ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ (സർവകലാശാലാ പഠനവകുപ്പ് ഒഴികെ), മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്സ് (M.S.W.), മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് (M.C.A.) എന്നീ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടച്ച് അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌ത് ജൂലൈ 31-ന് വൈകിട്ട് നാല് മണിക്ക് മുമ്പായി അതത് കോളേജുകളിൽ / സർവകലാശാല സെൻ്ററുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. / ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾക്ക് 135/- രൂപ, മറ്റുള്ളവർക്ക് 540/- രൂപ എന്നിങ്ങനെയാണ് മാൻഡേറ്ററി ഫീസ്. ഹയർ ഓപ്ഷനുകളുള്ള വിദ്യാർഥികൾ 31-ന് ശേഷം പ്രസ്‌തുത ഹയർ ഓപ്ഷനിലേക്കുള്ള വെയിറ്റിംങ് റാങ്ക് ലിസ്റ്റനുസരിച്ച് കോളേജ് / സെൻ്ററുകളിൽ നിന്നുള്ള നിർദ്ദേശാനുസരണം ആവശ്യമെങ്കിൽ പ്രവേശനം നേടാവുന്നതാണ്.
ഫോൺ : 0494 2407016, 2407017, 2660600. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/
ഹാൾടിക്കറ്റ്
ജൂലൈ 29 – ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി.ടെക്. / പാർട്ട് ടൈം ബി.ടെക്. (2009 സ്കീം) ഏപ്രിൽ 2021 സപ്ലിമെൻ്ററി പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാകേന്ദ്രം : സർവകലാശാലാ എൻജിനീയറിങ് കോളേജ്.
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ഏപ്രിൽ 2024 ബി.വോക്. അപ്ലൈഡ് ബയോടെക്നോളജി പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 30 നും (കേന്ദ്രം: സെൻ്റ് മേരീസ് കോളേജ് തൃശ്ശൂർ) ബി.വോക്. – മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്മെന്റ്റ് പ്രാക്ടിക്കൽ പരീക്ഷകൾ 31 നും തുടങ്ങും (കേന്ദ്രം: അമൽ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് ശാന്തിഗ്രാമം നിലമ്പൂർ). വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2014 പ്രവേശനം മാത്രം), മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2016 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെൻ്ററി പരീക്ഷകൾ ആഗസ്റ്റ് ഏഴിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.ആർക്. ( 2014 മുതൽ 2022 വരെ പ്രവേശനം ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം.
കേരളസർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2023 ഡിസംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.ബി.എ., ബി.എസ്‌സി. മാത്തമാറ്റിക്‌സ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 ആഗസ്റ്റ് 05 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാലയുടെ ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എം.ടെക്. (2008 സ്കീം) (ഫുൾടൈം, പാർട്ട് ടൈം), നാല്, അഞ്ച് സെമസ്റ്റർ (പാർട്ട് ടൈം) മേഴ്സിചാൻസ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 2024 ജൂലൈ 31 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 05 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 07 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ആഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ. [(2020 സ്കീം) റെഗുലർ – 2023 അഡ്മിഷൻ & സപ്ലിമെൻ്ററി – 2020, 2021 & 2022 അഡ്മിഷൻ] പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള (2021 അഡ്മിഷൻ) വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്‌തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ജൂലൈ 27, 29, 30 തീയതികളിൽ റീവാല്യുവേഷൻ ഇ.ജെ. X (പത്ത്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.
ടൈംടേബിൾ/പുതുക്കിയ ടൈംടേബിൾ
കേരളസർവകലാശാല 2024 ആഗസ്റ്റ് 21 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽ.എൽ.എം. (റെഗുലർ/സപ്ലിമെൻ്ററി/മേഴ്‌സിചാൻസ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീ കരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ആഗസ്റ്റ് 14 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.ബി.എ. ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ, ഇംപ്രൂവ്മെൻ്റ, സപ്ലിമെൻ്ററി, മേഴ്‌സിചാൻസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 മെയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എ. ട്രാവൽ & ടൂറിസം (ഫുൾടൈം) വൈവവോസി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
എൽ.എൽ.ബി. പ്രോഗ്രാമിൻ്റെ പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തിൽ, മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ക്യാമ്പസിലെ ത്രിവത്സര എൽ.എൽ.ബി. പ്രോഗ്രാമിൻ്റെ പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് സർവ്വകലാശാല വെബ്സൈറ്റിൽ (admission.kannuruniversity.ac.in) പ്രസിദ്ധീകരിച്ചു.
എൽ.എൽ.ബി പ്രോഗ്രാമിൻ്റെ പ്രവേശനത്തിനുള്ള സെലക്ഷൻ മെമ്മോ 26/07/2024 തീയ്യതി മുതൽ ലഭ്യമാക്കുന്നതാണ്. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത്, സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പഠന വകുപ്പുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Summary: Latest Updates of Calicut and Kerala universities On 25 July 2024.
Follow our WhatsApp Channel for instant updates: Join Here