യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 23 ജൂലൈ 2024
ജൂലൈ 23, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
പരീക്ഷ
ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2019 പ്രവേശനം മാത്രം) മെയ് 2024 സേവ് എ ഇയർ (സെ) പരീക്ഷ ആഗസ്റ്റ് ഏഴിന് തുടങ്ങും.
ഒന്നാം സെമസ്റ്റർ എം.ആർക്. (2019 പ്രവേശനം മുതൽ) ജനുവരി 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 21-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ ( CUCBCSS – UG 2018 പ്രവേശനം, CBCSS – UG 2019 പ്രവേശം മുതൽ ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം.
കേരളസർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി. സുവോളജി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് & ബയോഡൈവേഴ്സിറ്റി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ 2024 ജൂലൈ 30 നകം www.slcm.keralauniversity.ac.in മുഖന ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സുകളിലേക്ക് (2024-25 അധ്യയന വർഷം SC/ST, EWS, Muslim, Ezhava, OBH, General വിഭാഗങ്ങളിൽ നിന്നും ഒഴിവുള്ള സീറ്റുകളിലേക്ക് 2024 ജൂലൈ 26 ന് കാര്യവട്ടം ക്യാമ്പസ്സിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടക്കുന്നു.
പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസൽ രേഖകളുമായി അന്നേ ദിവസം അതാത് പഠന വകുപ്പുകളിൽ രാവിലെ പത്ത് മണിക്ക് മുമ്പായി എത്തിച്ചേരേണ്ടതാണ്.
ഒഴിവുകൾ : മലയാളം General – 3, SC – 2, EWS-2, momo General -2, Ezhava – 2, Muslim – 1, OBH – 1, EWS-2, SC – 4, മാത്തമാറ്റിക്സ് SC – 2, LC – 1, Ezhava – 1, കെമിസ്ട്രി SC – 1, ഹിന്ദി SC – 4, Muslim – 1, Ezhava – 2, OBH-1, EWS-1, îl.mil.ng) EWS-1, agencemélem EWS-2, Ezhava – 1, ഹിസ്റ്ററി General – 1, കോമേഴ്സ് EWS – 1, ഇംഗ്ലീഷ് ST – 1, സൈക്കോളജി OBH – 1, SC – 1, കമ്പ്യൂട്ടർ സയൻസ് SC-1.
കേരളസർവകലാശാലയുടെ പഠന വകുപ്പുകളിൽ പി.ജി./എം.ടെക്. പ്രോഗ്രാമുകളിൽ പട്ടിക ജാതി/പട്ടിക വർഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി 2024 ജൂലൈ 25 ന് രാവിലെ 11 മണിക്ക് അതാത് പഠന വകുപ്പുകളിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
പ്രവേശനം നേടുവാൻ യോഗ്യതയുള്ള പ്രസ്തുത വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ മതിയായ രേഖകളുടെ അസ്സൽ സഹിതം പഠന വകുപ്പുകളിൽ കൃത്യസമയത്ത് ഹാജരാകേണ്ടതാണ്. ഒഴിവുള്ള കോഴ്സുകളും സീറ്റുകളുടെ എണ്ണവും അറിയുന്നതിനായി https://admissions.keralauniversity.ac.in/css2024/ സന്ദർശിക്കുക. വിശദവിവരങ്ങൾക്ക് : 0471 2308328, ഇ-മെയിൽ: csspghelp2024@gmail.com.
മഹാത്മാഗാന്ധി സർവ്വകലാശാല
ബി.എഡ് പ്രത്യേക അലോട്ട്മെന്റ്
എം.ജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ ബി.എഡ് പ്രവേശനത്തിന് പട്ടിക ജാതി പട്ടിക വർഗ വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റിന് ഇന്നുകൂടി (ജൂലൈ 23)ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.
പട്ടിക ജാതി,പട്ടിക വർഗ്ഗ വിഭാഗക്കാരല്ലാത്തവർക്കും ഒന്നാം അലോട്ട്മെന്റിന് അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടികകളിൽ ഉൾപ്പെടാത്തവരും അലോട്ട്മെന്റ് ലഭിച്ചശേഷം അഡ്മിഷൻ എടുക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉൾപ്പെടെയുള്ളവർക്ക് പുതിയതായി ഓപ്ഷൻ നൽകുകയും രജിസ്ട്രേഷൻ നടത്തുകയും ചെയ്യാം.
സ്പോട്ട് അഡ്മിഷൻ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആന്റ്
സ്റ്റാറ്റിസ്റ്റിക്സിൽ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, എംഎസ്സി മാത്തമാറ്റിക്സ്, പ്രോഗ്രാമുകളിൽ ജനറൽ മെറിറ്റ്, ഈഴവ, മുസ്ലിം, ഇ.ഡബ്ല്യൂ.എസ്, ഒ.ഇ.സി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
അർഹരായ വിദ്യാർഥികൾ യോഗ്യതാ രേഖകളുടെ അസ്സലുമായി ജൂലൈ 25ന് രാവിലെ 10.30ന് വകുപ്പ് ഓഫീസിൽ എത്തണം. ഫോൺ-8304870247.
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എംടെക്, എംഎസ്സി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 24ന് സ്പോട്ട് അഡ്മിഷൻ നടത്തും. എംടെക് എനർജി സയൻസ് ആന്റ് ടെക്നോളജി (ജനറൽ smolg-5), എംഎസ്സി മെറ്റീരിയൽ സയൻസ്(സ്പെഷ്യലൈസേഷൻ ഇൻ എനർജി സയൻസ്-ജനറൽ മെറിറ്റ് 2, ഒ ഇ.സി -എസ്.സി-2), എംഎസ്സി ഫിസിക്സ്(സ്പെഷ്യലൈസേഷൻ ഇൻ എനർജി സയൻസ് (ഒ.ഇ.സി -എസ്.സി-2) എന്നിങ്ങനെയാണ് ഒഴുവുകളുടെ എണ്ണം.
അർഹരായ വിദ്യാർഥികൾ യോഗ്യതാ രേഖകളുമായി രാവിലെ 11.30ന് മുൻപ് വകുപ്പ് ഓഫീസിൽ റൂം നമ്പർ 302, കൺവർജൻസ് അക്കാദമിയ കോംപ്ലക്സ്) എത്തണം. വിശദ വിവരങ്ങൾ വെബ് സൈറ്റിൽ (https://sem.mgu.ac.in/) ഫോൺ 7736997254.
എം.ജി സർവകലാശാലയിലെ സ്കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെകനോളജിയിൽ എംഎസ്സി ഫിസിക്സ് നാനോസയൻസ് നാനോടെകനോളജി (എസ്.ടി -ഒന്ന്), എംഎസ്സി കെമിസ്ട്രി നാനോസയൻസ് ആന്റ് നാനോടെകനോളജി (എസ്.ടി -ഒന്ന്), എം.ടെക്ക് നാനോസയൻസ് ആന്റ് ടെകനോളജി (ജനറൽ മെറിറ്റ് ഒൻപത്, എസ്.ടി ഒന്ന് പ്രോഗ്രാമുകളിൽ ഒഴിവുകളുണ്ട്.
അർഹരായവർ ജൂലൈ 24ന് രാവിലെ 11.30ന് അസ്സൽ രേഖകളുമായി വകുപ്പ് ഓഫീസിൽ എത്തണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ (https://nnsst.mgu.ac.in),Phone-9995108534, 9188606223.
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ ദ്വിവത്സര എൽ എൽ എമ്മിന് എസ്.സി വിഭാഗത്തിലും കുശവൻ (ഓ.ഇ.സി.എസ്.സി) വിഭാഗത്തിലും ഒരോ സീറ്റ് വീതം ഒഴിവുണ്ട്.
അർഹരായ വിദ്യാർഥികൾ അസ്സൽ രേഖകളുമായി ജൂലൈ 24ന് രാവിലെ 10.30 ന് വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.
പ്രാക്ടിക്കൽ
ബി.എഫ്.ടി -ഓഫ് കാന്പസ് (സപ്ലിമെന്ററി, മെഴ്സി ചാൻസ് ഏപ്രിൽ 2023)പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 24 ന് ചങ്ങനാശ്ശേരി, അസംപ്ഷൻ കോളേജിൽ നടക്കും.
രണ്ടാം സെമസ്റ്റർ ബയോ ഇൻഫോർമാറ്റിക്സ് (സിബിസിഎസ് 2013 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി മേയ് 2024)പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 30 ന് എടത്തല എം.ഇ.എസ് കോളേജിൽ നടക്കും.
നാലാം സെമസ്റ്റർ ബി.എസ്.സി ഫിസിക്സ് എം 1, എം 2, (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024)പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 29 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
നാലാം സെമസ്റ്റർ ബി.വോക്ക് ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേർണലിസം (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീയപ്പിയറൻസ് പുതിയ സ്കീം മെയ് 2024)പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 25 ന് കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ നടക്കും.
വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
എംഎസ്സി കെമിസ്ട്രി ഇൻഡസ്ട്രിയൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി ഒന്നാം സെമസ്റ്റർ (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
എം.എ പൊളിറ്റിക്കൽ സയൻസ് പി.ജി.സി.എസ്.എസ് ഒന്നാം സെമസ്റ്റർ (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.എസ്.സി അനലിറ്റിക്കൽ കെമിസ്ട്രി ഒന്നാം സെമസ്റ്റർ (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.എ ഹിസ്റ്ററി ഒന്നാം സെമസ്റ്റർ (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എംഎ ബിസിനസ് ഇക്കണോമിക്സ് (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എംഎസ്സി ബോട്ടണി, എംഎസ്സി അപ്ലൈഡ് കെമിസ്ട്രി ഒന്നാം സെമസ്റ്റർ (2023 വരെ അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 അഡ്മിഷനുകൾ സപ്ലിമെൻററി ഡിസംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പി ജി സി എസ്എസ് എംഎ ഇക്കണോമെട്രിക്സ് ഒന്നാം സെമസ്റ്റർ (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷനുകൾ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എംഎ ഹിസ്റ്റോറിക്കൽ സ്റ്റഡീസ് ഒന്നാം സെമസ്റ്റർ (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നും,രണ്ടും സെമസ്റ്റർ എംഎസ്സി മാത്തമറ്റിക്സ് പ്രൈവറ്റ് രജിസ്ട്രേഷൻ (2022 അഡ്മിഷൻ റഗുലർ, 2020, 2021 അഡ്മിഷനുകൾ ഇംപ്രൂവ്മെന്റ്. 2019 മുതൽ 2021 വരെ അഡ്മിഷൻസ് സപ്ലിമെന്ററി നവംബർ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎ, എംഎസ്സി പ്രോഗ്രാമുകളുടെ (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രസിദ്ധീകരിച്ച എല്ലാ പരീക്ഷ ഫലങ്ങളുടെയും പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് അഞ്ചു വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
Summary: Latest Updates of Calicut, Kerala and MG universities On 23 July 2024.
Follow our WhatsApp Channel for instant updates: Join Here