November 22, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 22 ജൂലൈ 2024

  • July 22, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 22 ജൂലൈ 2024
Share Now:

ജൂലൈ 22, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

ബിരുദ പ്രവേശം 2024: ജൂലൈ 23 വരെ അപേക്ഷ പൂർത്തീകരിക്കാം

2024 – 25 അധ്യായന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അല്ലോട്മെന്റിനെ തുടർന്നുള്ള പ്രവേശനത്തിന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സപ്ലിമെന്ററി അലോട്മെന്റ് / റാങ്ക് ലിസ്റ്റ് എന്നിവയിലേക്ക് പരിഗണിക്കപ്പെടുന്നതിനായി ജൂലൈ 15 മുതൽ 18-ന് വൈകിട്ട് അഞ്ചു മണിവരെ വിദ്യാർഥികൾക്ക് എഡിറ്റിങ് സൗകര്യം അനുവദിച്ചിരുന്നു. ആയത് പ്രകാരം എഡിറ്റിങ് സൗകര്യം ഉപയോഗിക്കുകയും എന്നാൽ അപേക്ഷ പൂർത്തീകരിക്കാത്തതുമായ വിദ്യാർഥികൾക്ക് അപേക്ഷ പൂർത്തീകരിക്കുന്നതിനുള്ള സൗകര്യം ജൂലൈ 23-ന് ഉച്ചയ്ക്ക് രണ്ടു മണി വരെ ലഭ്യമാകും. ഇവർ പൂർത്തീകരിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കേണ്ടതുമാണ്. അപേക്ഷ പൂർത്തീകരിക്കാത്ത പക്ഷം പ്രസ്തുത വിദ്യാർഥികളെ സപ്ലിമെന്ററി അലോട്മെന്റുകളിലേക്കോ റാങ്ക് ലിസ്റ്റുകളിലേക്കോ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/

പി.എച്ച്.ഡി. അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പ് ഡയറക്ടർ ഡോ. കെ.പി. മനോജിന്റെ കീഴിൽ ജെ.ആർ.എഫ്. കാറ്റഗറിയിൽ പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29 – ന് രാവിലെ 11 മണിക്ക് പഠനവകുപ്പ് ഡയറക്ടറുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പഠനവകുപ്പുമായോ drkpmanoj@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

പരീക്ഷാ അപേക്ഷാ

നാലാം സെമസ്റ്റർ എം.പി എഡ്. 2019 പ്രവേശനം മുതൽ ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 12 വരെയും 190/- രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 29 മുതൽ ലഭ്യമാകും.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് നവംബർ 2023, വിദൂര വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് നവംബർ 2022 / 2023, മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി, എം.എ. ഇക്കണോമിക്സ് നവംബർ 2022 / 2023, ഒന്നാം സെമസ്റ്റർ എം.എ. അറബിക് നവംബർ 2022 / 2023 പരീക്ഷകളുടെയും ഒന്നാം വർഷ എം.എ. അറബിക് ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ എം.കോം. നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ, പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

കേരളസർവകലാശാല

പരീക്ഷാഫീസ് തീയതി നീട്ടി

കേരളസർവകലാശാല 2024 ആഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി./ബി.കോം./ബി.പി.എ./ബി.ബി.എ./ ബി.സി.എ./ബി.എം.എസ്./ബി.എസ്.ഡബ്ല്യു./ബി.വോക് (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 maršalas, muzleenzol – 2019 2021 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 – 2016, 2018 അഡ്മിഷൻ) പരീക്ഷകൾക്ക് അപേക്ഷിക്കുവാനുള്ള തീയതി പിഴകൂടാതെ 2024 ജൂലൈ 25 വരെയും 150 രൂപ പിഴയോടെ ജൂലൈ 27 വരെയും 400 രൂപ പിഴയോടെ ജൂലൈ 29 വരെയും നീട്ടിയിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷ മാറ്റിവച്ചു

കേരളസർവകലാശാല 2024 ജൂലൈ 24 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. ട്രാവൽ ആന്റ് ടൂറിസം വൈവ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

ടൈംടേബിൾ

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തുന്ന നാലാം സെമസ്റ്റർ എം.എ./ എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യു./എം.എ.എച്ച്.ആർ.എം./എം.എം.സി.ജെ/എം.റ്റി.റ്റി.എം. (Conventional and New Generation Courses) (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പ്രോജക്ട് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ആഗസ്റ്റ് 27. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ജൂലൈയിൽ നടത്തുന്ന നാലാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പി.ജി.ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

കേരളസർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് 2024 ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം. യോഗ്യത: കേരള സർവകലാശാല അംഗീകരിച്ച ബിരുദം, കോഴ്സ് കാലാവധി : ഒരു വർഷം, ക്ലാസുകൾ : രാവിലെ 7 മുതൽ 9 വരെ, കോഴ്സ് ഫീസ് : Rs. 19, 500 , അപേക്ഷ ഫീസ് : 100/- രൂപ, ഉയർന്ന പ്രായപരിധി ഇല്ല.

SBI യിൽ Ve. No. 57002299878 ൽ 100/- രൂപ അടച്ച രസീതും മാർക്ക് ലിസ്റ്റുകളുടേയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പും സഹിതം പി.എം.ജി. ജംഗ്ഷനിലെ സ്റ്റുഡന്റ്സ് സെന്റർ ക്യാമ്പസിലെ CACEE ഓഫീസിൽ ബന്ധപ്പെടുക. കേരള യൂണിവേഴ്സിറ്റി uğ www.keralauniversity.ac.in mimo Home page – Academic – Centres – Centre for Adult Continuing Education and Extension page നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫോൺ നമ്പർ: 0471 2302523.

Summary: Latest Updates of Calicut and Kerala universities On 22 July 2024.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *