November 21, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 18 ജൂലൈ 2024

  • July 18, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 18 ജൂലൈ 2024
Share Now:

ജൂലൈ 18, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

എം.ബി.എ. ( ഫുൾ ടൈം / പാർട്ട് ടൈം ) പ്രവേശനം 2024

സർവകലാശാല കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാല സ്വാശ്രയ സെന്ററുകൾ ( ഫുൾ ടൈം പാർട്ട് ടൈം ), സ്വാശ്രയ കോളേജുകൾ ഓട്ടണമസ് ഒഴികെ ) എന്നിവയിൽ 2024 വർഷത്തെ എം.ബി.എ. പ്രവേശനത്തിന്, KMAT 2024 – SESSION 2 യോഗ്യത നേടിയവർക്ക് ഉൾപ്പെടെ, ജൂലൈ 20-ന് വൈകിട്ട് അഞ്ച് മണിവരെ ലേറ്റ് ഫീയോടുകൂടി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ജനറൽ വിഭാഗത്തിന് 1230/- രൂപയും എസ്.സി. / എസ്.ടി. വിഭാഗത്തിന് 620/- രൂപയുമാണ് ഫീസ്. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ Phone: 0494 2407017,

പരീക്ഷാ അപേക്ഷ

ബി.കോം. എൽ.എൽ.ബി. ഹോണേഴ്സ് മാർച്ച് 2024 എട്ടാം സെമസ്റ്റർ (2020 പ്രവേശനം) റഗുലർ, ആറാം സെമസ്റ്റർ (2020, 2021 പ്രവേശനം) റഗുലർ / സപ്ലിമെന്ററി, നാലാം സെമസ്റ്റർ (2022 പ്രവേശനം) റഗുലർ, രണ്ടാം സെമസ്റ്റർ (2021, 2022 പ്രവേശനം) സപ്ലിമെന്ററി, മാർച്ച് 2023 രണ്ടാം സെമസ്റ്റർ (2020 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 31 വരെയും 190/- രൂപ പിഴയോടെ ആഗസ്റ്റ് അഞ്ച് വരെയും അപേക്ഷിക്കാം.

ടൈം ടേബിൾ

വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. ഫിലോസഫി (SDE – CBCSS) ഏപ്രിൽ 2024 വൈവ ജൂലൈ 24-ന് നടക്കും. കേന്ദ്രം : ഫിലോസഫി പഠന വകുപ്പ്, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

കേരള സർവകലാശാല

കേരളസർവകലാശാലയുടെ ഒന്നാം വർഷ ബി.എഡ്. പ്രവേശനം 2024 സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരളസർവകലാശാലയുടെ 2024-25 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബി.എഡ്. പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി ഒടുക്കേണ്ടതാണ്. (ഇതുവരെ സർവകലാശാല ഫീസ് ഒടുക്കാത്തവർ) അലോട്ട്മെന്റ് ലഭിച്ച് ഓൺലൈനായി ഫീസ് അടച്ച് അപേക്ഷകർക്ക് അവരുടെ പ്രൊഫൈലിൽ നിന്നും അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്.

ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിലോ സമയത്തിനുള്ളിലോ കോളേജിൽ ഹാജരാകാൻ സാധിക്കാത്തവർ അതാത് കോളേജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടേണ്ട താണ്. 2024 ജൂലൈ 19, 20 തീയതികളിൽ അഡ്മിഷൻ തീരുമാനിച്ചിരിക്കുന്നതിനാൽ അലോട്ട്മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ തന്നെ എടുക്കേണ്ടതാണ്. അല്ലാത്തപക്ഷം അഡ്മിഷൻ നഷ്ടപ്പെടുന്നതാണ്. വിശദവിവരങ്ങൾ (https://admissions.keralauniversity.ac.in) ലഭ്യമാണ്.

ഒന്നാം വർഷ ബി.എഡ്. പ്രവേശനം 2024-25

അഡ്മിഷൻ

ഒന്നാം വർഷ ബി.എഡ്. കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും (ജനറൽ/എസ്.സി./എസ്.ടി./മറ്റ് സംവരണ വിഭാഗങ്ങൾ), സ്പോർട്സ് ക്വാട്ട, ഡിഫെൻസ് ക്വാട്ട, കെ.യു.സി.റ്റി.ഇ. മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 2024 ജൂലൈ 23, 24, 25 തീയതികളിൽ കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ., സ്വാശ്രയ കോളേജുകൾ എന്നിവയിലേക്കുള്ള ഒന്നാം വർഷ ബി.എഡ്. കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും (ജനറൽ/എസ്.സി/എസ്.ടി മറ്റ് സംവരണ വിഭാഗങ്ങൾ), സ്പോർട്സ് ക്വാട്ട, ഡിഫെൻസ് ക്വാട്ട, കെ. യു. സി. റ്റി. ഇ. മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 2024 ജൂലൈ 23, 24, 25 തീയതികളിൽ കേരളസർവകലാശാല പാളയം സെനറ്റ് ഹാളിൽ വച്ച് നടത്തുന്നു. അലോട്ട്മെന്റ് ഷെഡ്യൂൾ ചുവടെ ചേർക്കുന്നു.

പരീക്ഷാഫലം

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2023 ഡിസംബർ, 2024 ജനുവരി മാസങ്ങളിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.കോം. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 ജൂലൈ 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ. ഡിസാസ്റ്റർ മാനേജ്മെന്റ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slem.keralauniversity.ac.in മുഖേന 2024 ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷ കേന്ദ്രത്തിൽ മാറ്റം

കേരളസർവകലാശാല 2024 ജൂലൈ 26 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.കോം. ജൂലൈ 2024 പരീക്ഷയ്ക്ക് സെന്റ് മേരീസ് കോളേജ്, മുളവന, കുണ്ടറ പരീക്ഷാകേന്ദ്രമായി തെരെഞ്ഞെടുത്ത വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം പേരയം എൻ.എസ്.എസ്. ആർട്സ് & സയൻസ് കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഹാൾ ടിക്കറ്റ് മുളവന സെന്റ് മേരീസ് കോളേജിൽ നിന്നും വാങ്ങേണ്ടതാണ്.

ടൈംടേബിൾ

കേരളസർവകലാശാല 2024 ജൂലൈ 29 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (2015 സ്കീം – റെഗുലർ – 2023 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

Summary: Latest Updates of Calicut and Kerala universities On 18 July 2024.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *