November 21, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 15 ജൂലൈ 2024

  • July 15, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 15 ജൂലൈ 2024
Share Now:

ജൂലൈ 15, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

ബിരുദ പ്രവേശനം 2024: എഡിറ്റിംങ് & ലേറ്റ് രജിസ്ട്രേഷൻ

2025 അധ്യായന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റിനെ തുടർന്നുള്ള പ്രവേശനത്തിനു ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിന് ഗവ. എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്ക് രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകൾ ഉണ്ടായിരിക്കുന്നതാണ്.

അഫിലിയേറ്റഡ് കോളേജുകളിലെ സർവകലാശാല സെന്ററുകളിലെ സ്വാശ്രയ കോഴ്സുകളിൽ ഒഴിവുകൾ നിലനിൽക്കുന്ന സീറ്റുകൾ നികത്തുന്നതിനായി അതത് കോഴ്സുകളിലേക്ക് അപേക്ഷിച്ച വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് കോളേജുകൾക്ക് നൽകുന്നതായിരിക്കും.

റാങ്ക് ലിസ്റ്റിൽ നിന്ന് കോളേജുകൾ മെറിറ്റ് അനുസരിച്ച് നേരിട്ട് പ്രവേശനം നൽകുന്നതാണ്. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

എഡിറ്റിംങ്

ജൂലൈ 15 മുതൽ 18 വൈകീട്ട് അഞ്ചു മണി വരെ വിദ്യാർഥികൾക്ക് നേരത്തെ സമർപ്പിച്ച അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനും (ഇ-മെയിൽ ഐ.ഡി., മൊബൈൽ നമ്പർ, പേര്, രജിസ്റ്റർ നമ്പർ, ജനന തിയതി എന്നിവ ഒഴികെ) പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

ഫസ്റ്റ് ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർ, ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായി ഹയർ ഓപ്ഷനുകൾ റദ്ദ് ചെയ്ത് പ്രവേശനം നേടിയവർ എന്നിവരൊഴികെ എല്ലാവർക്കും എഡിറ്റിങ് സൗകര്യം ലഭ്യമായിരിക്കും.

അലോട്ട്മെന്റ് ലഭിച്ച് സർവകലാശാല നിർദേശങ്ങൾ പാലിക്കാതെ വിവിധ ഓപ്ഷൻ ഘട്ടങ്ങളിൽ അലോട്ട്മെന്റിൽ നിന്ന് പുറത്തുപോയവർ എഡിറ്റ് ചെയ്ത് അപേക്ഷ പൂർത്തീകരിച്ചാൽ മാത്രം സപ്ലിമെന്ററി അലോട്ട്മെന്റുകൾക്ക് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും.

അലോട്ട്മെന്റിന് ശേഷം നിലനിർത്തികൊണ്ട് വിദ്യാർഥികൾക്ക് സ്ഥിരം അഡ്മിഷൻ എടുക്കാൻ അവസരം ലഭ്യമാക്കിയിട്ടുണ്ട്.

ഹയർ ഓപ്ഷനുകൾ നില നിൽക്കുന്നപക്ഷം ഈ ഓപ്ഷനുകൾ സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക്
സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്.
ഇതോടെ മുമ്പ് അലോട്ട്മെന്റ് മുഖേന ലഭിച്ചിരുന്ന അഡ്മിഷൻ നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല. ഇത് വരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികളെ നിലവിലെ അപേക്ഷ പ്രകാരം സപ്ലിമെന്ററി അലോട്ട്മെന്റുകൾക്ക് | റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും.

എഡിറ്റിങ് സൗകര്യം ഉപയോഗപ്പെടുത്തി അപേക്ഷ പൂർത്തീകരിച്ച് മുഴുവൻ വിദ്യാർഥികളെയും പുതുക്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സപ്ലിമെന്ററി അലോട്ട്മെന്റിലേക്കും റാങ്ക് ലിസ്റ്റിലേക്കും പരിഗണിക്കുക.

ലേറ്റ് രജിസ്ട്രേഷൻ

2024 – 2025 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായി 310/- രൂപ ലേറ്റ് ഫീയോടുകൂടി ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം ജൂലൈ 15 മുതൽ 18 വൈകീട്ട് അഞ്ചു മണി വരെ ലഭ്യമാകും. വെബ്സൈറ്റ്: https://admission.uoc.ac.in/. പ്രസ്തുത വിദ്യാർഥികളേയും ഉൾപ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്ട്മെന്റുകളും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുക.

ജൂലൈ 31-നു ശേഷം ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം വീണ്ടും ലഭ്യമാക്കുന്നതായിരിക്കും. കേരള സംസ്ഥാന ആർട്സ് ഫെസ്റ്റിവൽ, എൻ.എസ്.എസ്., എൻ.സി.സി. (75 ശതമാനം അറ്റൻഡൻസ് ലഭിച്ച സർട്ടിഫിക്കറ്റ്), എസ്.പി.സി., നന്മമുദ്ര എന്നിവയിൽ പ്ല തലത്തിൽ സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ വെയിറ്റേജ് മാർക്കിന് അർഹതയുണ്ടായിരിക്കുകയുള്ളൂ.

അപേക്ഷയിലെ അപാകം നിമിത്തം നിലവിലെ അലോട്ട്മെന്റ് / പ്രവേശനം നഷ്ടപ്പെടുകയും തുടർന്നുള്ള പ്രവേശന നടപടികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതാണ്.

അപേക്ഷയിലെ യാതൊരു വിധ തിരുത്തലുകളും സർവകലാശാല നേരിട്ട് ചെയ്തു കൊടുക്കുന്നതല്ല.ജൂലൈ 17 മുതൽ 20 വരെ കോളേജുകൾ നടത്തുന്നതാണ്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് രജിസ്റ്റർ ചെയ്യുന്നതിനായി ജൂലൈ 19 മുതൽ പ്രവേശനം അവസാനിക്കുന്നതുവരെ അവസരം ഉണ്ടായിരിക്കും. ക്ലാസ്സുകൾ ജൂലൈ 22-ന് തുടങ്ങും.

വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ പി.ജി. ഇ.ടി.ബി. സംവരണ സീറ്റിലേക്കുള്ള പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ 2024 – 2025 അധ്യയന വർഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന് നിലവിൽ ഒഴിവുള്ള ഇ.ടി.ബി. സംവരണ സീറ്റിലേക്കുള്ള പ്രവേശനം ജൂലൈ 18 – ന് നടക്കും.

യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ – മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 – ന് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8848620035, 9497785313.

ടോക്കൺ രജിസ്ട്രേഷൻ

വിദൂരവിദ്യാഭ്യാസവിഭാഗം നാലാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ (CBCSS) ഏപ്രിൽ 2024 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് വെബ്സൈറ്റിൽ നിലവിൽ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് ടോക്കൺ രജിസ്ട്രേഷൻ ചെയ്യാം. ഫീസ്: 2750/- രൂപ.

പരീക്ഷാ അപേക്ഷ

പി.ജി. ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആന്റ് സെക്രട്ടറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (2023
പ്രവേശനം) ജനുവരി 2024 പരീക്ഷയ്ക്ക് പിഴ കൂടാതെ വരെയും 190/- രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബി.വോക്. ഇസ്ലാമിക് ഫിനാൻസ് (CBCSS-V-UG 2022 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

കേരള സർവകലാശാല

ഒന്നാം വർഷ ബി.എഡ് പ്രവേശനം 2024-2025

സപ്ലിമെന്ററി/കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്കായി പുതിയ രജിസ്ട്രേഷൻ ചെയ്യുന്നതിനും, ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും 16.07.2024 വരെ അവസരം. ഒന്നാം വർഷ ബി.എഡ്. പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് രജിസ്ട്രേഷൻ ചെയ്യാത്ത എല്ലാ വിദ്യാർത്ഥികൾക്കും 2024 ജൂലൈ 16 വരെ പുതിയ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

ഈ ഘട്ടത്തിൽ പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാവുന്നതാണ്. നിലവിൽ രജിസ്ട്രേഷനുള്ള എല്ലാവർക്കും പുതിയ ഓപ്ഷനുകൾ ചേർക്കൽ, റീവാല്യൂവേഷൻ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തൽ, കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

നിലവിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് അക്കാദമിക് വിവരങ്ങളും (മാർക്കിലെ വർദ്ധനവ്/സ്പെഷ്യൽ വെയിറ്റേജ് ഓപ്ഷനുകളും മാത്രമേ മാറ്റം വരുത്താൻ സാധിക്കുകയുളളൂ. മുൻ അലോട്ട്മെന്റുകളിൽ ഫീസ് ഒടുക്കാതെ അലോട്ട്മെന്റ് റദ്ദായ അപേക്ഷകർക്കും, ഫീസ് അടച്ചിട്ടും കോളേജിൽ പ്രവേശനം നേടാൻ സാധിക്കാത്ത അപേക്ഷകർക്കും, നിലവിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ താൽപ്പര്യമുള്ളപക്ഷം ആയതിലേക്ക് പരിഗണിക്കപ്പെടുന്നതിലേക്കായി ആപ്ലിക്കേഷൻ നമ്പർ, പാസ്സ് വേർഡ് എന്നിവ ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം ഓപ്ഷനുകൾ നൽകേണ്ടതാണ്.

എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട അലോട്ട് ഓപ്ഷൻസ് നൽകുന്നതിന് അവസരം

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡ് കോളേജുകളിലെ ബി.എഡ്. കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി 2024 ജൂലൈ 16 വരെ ഓപ്ഷൻസ് നൽകാവുന്നതാണ്.

ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവരും, നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്തവരും, അഡ്മിഷൻ എടുത്ത ശേഷം കോളേജിൽ നിന്നും ടി.സി. വാങ്ങിയവരും, പല ഘട്ടങ്ങളിൽ അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്തായവരും ഉൾപ്പെടെ എല്ലാവരും പുതുതായി കമ്മ്യൂണിറ്റി ക്വാട്ട ഓപ്ഷൻസ് നൽകിയാൽ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കുകയുള്ളു.

ബി.എഡ്. പ്രവേശനം 2024 – 2025

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ബി.എഡ്. എയ്ഡഡ് (Aided) കോളേജുകളിലെ ബി. എഡ്. കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി 2024 ജൂലൈ 16 വരെ പുതിയ ഓപ്ഷനുകൾ നൽകേണ്ടതാണ്.

നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്തവരും, അഡ്മിഷൻ എടുത്ത ശേഷം കോളേജിൽ നിന്നും ടിസി വാങ്ങിയവരും, പല ഘട്ടങ്ങളിൽ അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്തായവരും ഉൾപ്പെടെ എല്ലാവരും കമ്മ്യൂണിറ്റി ക്വാട്ട ഓപ്ഷനുകൾ നൽകിയാൽ മാത്രമേ കമ്മ്യൂണിറ്റി കാട്ട അലോട്ട്മെന്റിലേക്ക്
പരിഗണിക്കുകയുള്ളൂ.

മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് സി.എസ്.ഐ. മധ്യകേരള മഹാ ഇടവകയുടെ കീഴിൽ വരുന്ന എയ്ഡഡ് കോളേജായതിനാൽ സി.എസ്.ഐ. മധ്യ കേരളം കമ്മ്യൂണിറ്റിയിൽ ഉൾപ്പെടുന്ന, ജനറൽ ക്രിസ്ത്യൻ, ചേരമർ ക്രിസ്ത്യൻ, സാംബവ ക്രിസ്ത്യൻ എന്നീ വിഭാഗക്കാർ നിലവിൽ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിച്ച അപേക്ഷാർത്ഥികൾ മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജിലേക്ക് കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേഷിക്കാവുന്നതാണ്.

ഒന്നാം വർഷ ബിരുദ പ്രവേശനം – 2024 ബി.എ. മ്യൂസിക്, ബി.പി.എ. കോഴ്സ് രണ്ടാം ഘട്ട – അഭിരുചി പരീക്ഷ

ശ്രീ സ്വാതിതിരുനാൾ ഗവ. മ്യൂസിക് കോളേജിലെ ബി.പി.എ. കോഴ്സിലേക്കും നീറമൺകര എച്ച്.എച്ച്.എം.എസ്.പി.ബി.എൻ.എസ്.എസ് കോളേജ് ഫോർ വിമൺ, വഴുതക്കാട് ഗവൺമെന്റ് കോളേജ് ഫോർ വിമൺ, കൊല്ലം എസ്.എൻ. കോളേജ് ഫോർ വിമൺ എന്നീ കോളേജുകളിൽ ബി.എ മ്യൂസിക് കോഴ്സിലേക്കും 202425 അദ്ധ്യയന വർഷത്തിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാംഘട്ട അഭിരുചി പരീക്ഷ (Aptitude Test) 2024 ജൂലൈ 19 വരെ അതാത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്.

ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2024

അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 2024 ജൂലൈ 18 വരെ ദീർഘിപ്പിച്ചിരിക്കുന്നു. കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി കോളേജുകളിലെ 2024-25 അധ്യയന വർഷത്തിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ജൂലൈ 18 വരെ ദീർഘിപ്പിച്ചിരിക്കുന്നു. പുതുക്കിയ ഷെഡ്യുൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

രണ്ടാംഘട്ട പ്രവേശനം

കേരളസർവകലാശാലക്ക് കീഴിൽ കാര്യവട്ടം കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ കേരള (ഐ.എം.കെ.), സി.എസ്.എസ്. സ്കീമിൽ എം.ബി.എ. (ജനറൽ) എം.ബി.എ. (ട്രാവൽ & ടൂറിസം), എം.ബി.എ. (ഷിപ്പിംഗ് & ലോജിസ്റ്റിക്സ്) കോഴ്സുകളിലേക്ക് 2024 2026 ബാച്ച് പ്രവേശനത്തിന് MBA-General – SC-2, ST-2, EWS (BPL) – 1, MBA-Travel and Tourism – SC-6, ST-2, SEBC-EZHAVA -2, SEBC-MUSLIM -1, EWS (BPL)-4, MBA – Shipping and Logistics SC-1, ST-1, EWS (BPL) 1 ഒഴിവുകളിലേക്ക് രണ്ടാംഘട്ട പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. സോഷ്യോളജി (റെഗുലർ 2022 അഡ്മിഷൻ. ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി 2021, 2019 അഡ്മിഷൻ & മേഴ്സിചാൻസ് – 2018, 2017 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ജൂലൈ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ

കേരളസർവകലാശാല 2024 ആഗസ്റ്റിൽ നടത്തുന്ന സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി./ബി.കോം റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2019-2021 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013-2016, 2018 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 2024 ജൂലൈ 22 വരെയും 150 രൂപ പിഴയോടെ ജൂലൈ 25 വരെയും 400 രൂപ പിഴയോടെ ജൂലൈ 27 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷാ

കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ജൂലൈ 18, 19 തീയതികളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. ബയോടെക്നോളജി (2023 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ജൂലൈ 22 മുതൽ 25 വരെ അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

എം.ബി.എ. കോഴ്സിലേക്ക് രണ്ടാംഘട്ട പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു

കേരളസർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠന കേന്ദ്രങ്ങളിൽ (UMs) എം.ബി.എ. (ഫുൾടൈം കോഴ്സിലേക്ക് 202425 വർഷത്തെ രണ്ടാം ഘട്ട പ്രവേശനത്തിന് 2024 ജൂലൈ 19 ന് രാത്രി 10 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.admissions.keralauniversity.ac.in.

എം ജി യൂണിവേഴ്സിറ്റി

പ്രൈവറ്റ് രജിസ്‌ട്രേഷൻ; 18 മുതൽ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാന്തര പ്രോഗ്രാമുകളിലേക്ക് ജൂലൈ 18 മുതൽ ഓൺലൈനിൽ അപേക്ഷിക്കാം.

പ്രാക്ടിക്കൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബി.എസ്സി ഫാമിലി ആന്റ് കമ്യൂണിറ്റി സയൻസ്(സിബിസി എസ്എസ് 2013-2016 അഡ്മിഷൻ മെഴ്സി ചാൻസ് ജനുവരി 2024) പരീക്ഷയുടെ പ്രാ ക്ടിക്കൽ പരീക്ഷ ജൂലൈ 23ന് കോട്ടയം സി.എം.എസ് കോളജിൽ നടത്തും. ടൈം ടേ ബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്യൂണിക്കേഷൻ ആന്റ് ജേർണലിസം പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 18, 19 തീയതികളിൽ അതത് കോളജുകളിൽ നടത്തും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

നാലാം സെമസ്റ്റർ ബിവോക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആന്റ് ഓട്ടോമേ ഷൻപരീക്ഷയുടെ പ്രാ ക്ടിക്കൽ പരീക്ഷകൾ ജൂലൈ 17ന് കോളജുകളിൽ നടത്തും. ടൈം ടേബിൾ വൈബ് സൈറ്റിൽ.

Share Now:

Leave a Reply

Your email address will not be published. Required fields are marked *