November 21, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 11 ജൂലൈ 2024

  • July 11, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 11 ജൂലൈ 2024
Share Now:

ജൂലൈ 11, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം

അഫിലിയേറ്റഡ് കോളേജുകളിലെ 2024 – 2025 അധ്യയന വർഷത്തേക്കുള്ള ഇന്റഗ്രേറ്റഡ്
പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ നേരത്തെ സമർപ്പിച്ച അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനും (ഇ-മെയിൽ ഐ.ഡി., മൊബൈൽ നമ്പർ, പേര്, രജിസ്റ്റർ നമ്പർ, ജനന തിയതി എന്നിവ ഒഴികെ) പുതുതായി കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനുമുള്ള സൗകര്യം ജൂലൈ 11 മുതൽ 15 വരെ ലഭ്യമാകും.

ഫസ്റ്റ് ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർ, ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായി ഹയർ ഓപ്ഷനുകൾ റദ്ദ് ചെയ്ത് പ്രവേശനം നേടിയവർ എന്നിവരൊഴികെ എല്ലാവർക്കും തിരുത്തലിനുള്ള സൗകര്യം ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ച് സർവകലാശാല നിർദേശങ്ങൾ പാലിക്കാതെ വിവിധ ഘട്ടങ്ങളിൽ അലോട്ട്മെന്റിൽ നിന്ന് പുറത്തു പോയവർ എഡിറ്റ് ചെയ്ത് അപേക്ഷ പൂർത്തീകരിച്ചാൽ മാത്രം റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. ജൂലൈ 11 മുതൽ 15 വരെ ലേറ്റ് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

പരീക്ഷ

മൂന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. (2016 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ /
സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 30-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ട്, നാല് സെമസ്റ്റർ ( CUCSS ) എം.സി.എ. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ
സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബി.ടെക്. ( 2004 സ്കീം – 2004 മുതൽ 2008 വരെ പ്രവേശനം ) ഏപ്രിൽ
2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു
പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.

കേരള സർവകലാശാല

വിദൂരവിദ്യാഭ്യാസ വിഭാഗം യു.ജി. പി.ജി. പ്രോഗ്രാമുകളുടെ അഡ്മിഷൻ ആരംഭിച്ചു

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 2024-25 അദ്ധ്യയന വർഷം അഞ്ച് ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദ പ്രോഗ്രാമുകൾക്കും, ലൈബ്രറി സയൻസ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കുമാണ് അഡ്മിഷൻ നടത്തുന്നത്. 2024 ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷയുടെ ശരിപകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും കാര്യവട്ടം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 2024 ആഗസ്റ്റ് 14 വൈകുന്നേരം 5 മണിക്ക് മുൻപായി നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷിക്കുന്നതിനും മറ്റ് വിവരങ്ങൾക്കും www.ideku.net സന്ദർശിക്കുക.

പിഎച്ച്.ഡി. രജിസ്ട്രേഷൻ

ജൂലൈ 2024 സെഷൻ – ഓൺലൈൻ അപേക്ഷ – കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് വിഷയം ഉൾപ്പെടുത്തുന്നത് കേരളസർവകലാശാലയുടെ ജൂലൈ 2024 സെഷൻ പിഎച്ച്.ഡി. രജിസ്ട്രേഷന് കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് വിഷയത്തിൽ ഒരു ഒഴിവ് ഉള്ളതിനാൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബി.എ. സോഷ്യോളജി, ഇംഗ്ലീഷ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ജൂലൈ 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് ആന്റ് ഡാറ്റാ സയൻസ്) റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 ജൂലൈ 19 വരെ www.slem.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2022 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ടെക്. (ഫുൾ ടൈം), നാലാം സെമസ്റ്റർ (പാർട്ട് ടൈം) മേഴ്സി ചാൻസ് (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ടൈംടേബിൾ

കേരളസർവകലാശാല 2024 ജൂണിൽ നടത്തിയ ജർമ്മൻ A1 (ഡ്യൂഷ് A1) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 ജൂലൈ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, ജൂലൈ 2024 (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈ 24 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈ 23 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ./ ബി.എസ്സി./ ബി.കോം./ബി.ബി.എ./ബി.സി.എ./ബി.പി.എ./ബി.എം.എസ്./ബി.എസ്.ഡബ്ല്യു./ബി.വോക്. എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013-2016 & 2018 അഡ്മിഷൻ) ജൂലൈ 2024 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *