യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 10 ജൂലൈ 2024
ജൂലൈ 10, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല:
വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ പി.ജി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ 2024 – 2025 അധ്യയന
വർഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപെട്ടവരുടെ പ്രവേശനം ജൂലൈ 12 – ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ – മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 – ന് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8848620035, 9497785313.
പുനഃപരീക്ഷ
സർവകലാശാലാ പഠന വകുപ്പുകളിലെ ( CCSS – PG 2022 പ്രവേശനം മാത്രം ) നാലാം
സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് MAT4E26 – Graph Theory പേപ്പർ, എം.എ.
ഇക്കണോമിക്സ് ECO4E12 – Indian Financial System പേപ്പർ ഏപ്രിൽ 2024 റഗുലർ
പരീക്ഷകൾ ജൂലൈ 18-ന് നടത്തും. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക് ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്സ് (2023 പ്രവേശനം)
നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 15-ന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ്.
പൊന്നാനി കോളേജ്, എം.ഇ.എസ്. കല്ലടി കോളേജ്.
നാലാം സെമസ്റ്റർ ബി.വോക്. ഒപ്റ്റോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്നിക്സ് (2022
ബാച്ച്) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 11-ന് തുടങ്ങും. കേന്ദ്രം: വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ ( CCSS – PG 2022 പ്രവേശനം )
എം.എസ് സി. അപ്ലൈഡ് സൈക്കോളജി PSY 2E 04 – Psychology of Gender പേപ്പർ
ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ ജൂലൈ 18-ന് നടത്തും.
ഒന്നാം സെമസ്റ്റർ വിവിധ എം.വോക്. നവംബർ 2022, നവംബർ 2023 റഗുലർ / സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 31-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ( CBCSS ) വിവിധ ഇന്റഗ്രേറ്റഡ് പി.ജി. ( 2021 പ്രവേശനം മുതൽ ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്, ( 2020 പ്രവേശനം മാത്രം ) നവംബർ 2022 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
കേരള സർവകലാശാല
ഒന്നാം വർഷ ബിരുദ പ്രവേശനം 2024-2025
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ് എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി. കോളേജുകളിലേക്കുള്ള സപ്ലിമെന്ററി/കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്കായി പുതിയ രജിസ്ട്രേഷൻ ചെയ്യുന്നതിനും, ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും 2024 ജൂലൈ 15 വരെ അവസരം.
ഒന്നാം വർഷ ബി.എഡ് പ്രവേശനം 2024-2025
ഒന്നാം വർഷ ബി.എഡ്. പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് രജിസ്ട്രേഷൻ ചെയ്യാത്ത എല്ലാ വിദ്യാർത്ഥികൾക്കും 2024 ജൂലൈ 11 മുതൽ ജൂലൈ 16 വരെ പുതിയ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഈ ഘട്ടത്തിൽ പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാവുന്നതാണ്. നിലവിൽ രജിസ്ട്രേഷനുള്ള എല്ലാവർക്കും പുതിയ ഓപ്ഷനുകൾ ചേർക്കൽ, റീവാല്യൂവേഷൻ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തൽ, കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. നിലവിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് അക്കാദമിക് വിവരങ്ങളും (മാർക്കിലെ വർദ്ധനവ്/സ്പെഷ്യൽ വെയിറ്റേജ് ഓപ്ഷനുകളും മാത്രമേ മാറ്റം വരുത്താൻ സാധിക്കുകയുളളൂ. പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ അഡ്മിഷൻ എടുക്കാത്ത പക്ഷം രണ്ട് അഡ്മിഷനും നഷ്ടമാകുന്നതാണ്. തിരുത്തലുകൾ വരുത്തി കഴിഞ്ഞാൽ, പുതിയതായി നൽകിയ ഓപ്ഷനുകൾ മാറ്റങ്ങൾ അപേക്ഷയിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടതും (options for supplementary allotment) അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതുമാണ്.
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്ക് ഓപ്ഷൻസ് നൽകുന്നതിന് അവസരം കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആന്റ് സയൻസ് എയ്ഡഡ് (Aided) കോളേജുകളിലെ ബി.എഡ്. കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി 2024 ജൂലൈ മുതൽ വരെ ഓപ്ഷൻസ് നൽകാവുന്നതാണ്. ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവരും, നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്തവരും, അഡ്മിഷൻ എടുത്ത ശേഷം കോളേജിൽ നിന്നും ടി.സി. വാങ്ങിയവരും, പല ഘട്ടങ്ങളിൽ അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്തായവരും ഉൾപ്പെടെ എല്ലാവരും പുതുതായി കമ്മ്യൂണിറ്റി ക്വാട്ട ഓപ്ഷൻസ് നൽകിയാൽ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കുകയുള്ളൂ.
കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്ക് നൽകുന്നതിന് അവസരം
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആന്റ് സയൻസ് എയ്ഡഡ് (Aided) കോളേജുകളിലെ ബി.എഡ്. കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി 2024 ജൂലൈ മുതൽ വരെ ഓപ്ഷൻസ് നൽകാവുന്നതാണ്. ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവരും, നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്തവരും, അഡ്മിഷൻ എടുത്ത ശേഷം കോളേജിൽ നിന്നും ടി.സി. വാങ്ങിയവരും, പല ഘട്ടങ്ങളിൽ അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്തായവരും ഉൾപ്പെടെ എല്ലാവരും പുതുതായി കമ്മ്യൂണിറ്റി ക്വാട്ട ഓപ്ഷൻസ് നൽകിയാൽ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കുകയുള്ളൂ.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാല 2024 ജൂലൈ 25 ന് ജർമ്മൻ 12 (ഡഷ് A2) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
Follow our WhatsApp Channel for instant updates: Join Here
#univeristyupdates #calicutuniversity #keralauiveristy