28 ജൂണിലെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ.
28 ജൂൺ 2024 തീയതി വരെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
- പ്രാക്ടിക്കൽ പരീക്ഷ നാലാം സെമസ്റ്റർ B.Voc. Tourism and Hospitality Management ഏപ്രിൽ 2024 റഗുലർ / സപ്ലിമെൻ്ററി പ്രാക്‌ടിക്കൽ പരീക്ഷകൾ ജൂലൈ 23-ന് തുടങ്ങും. കേന്ദ്രം: വെമ്പല്ലൂർ എം.ഇ.എസ് അസ്‌മാബി കോളേജ്, മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ്. നാലാം സെമസ്റ്റർ B.Voc. Hotel management ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 23-ന് തുടങ്ങും. കേന്ദ്രം: നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
- പരീക്ഷാ അപേക്ഷ നാലാം സെമസ്റ്റർ M. Arch. (2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 17 വരെയും 190/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
- പരീക്ഷാഫലം ആറാം സെമസ്റ്റർ B.Voc. Accounting and Transaction, Banking Finance Services Insurance ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
- പുനർമൂല്യനിർണയഫലം ഒന്നാം സെമസ്റ്റർ M.Sc. Mathematics with Data Science, M.Sc. Electronics, M.Sc. Microbiology നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റർ B.A., B.S.W.. B.F.T., B.V.C., B.A. Afzal – Il – Ulama U.G. (CBCSS 2019 പ്രവേശനം മുതൽ, CUCBCSS 2018 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെൻ്ററി / ഇംപ്രൂവ്മെൻ്റ് പരീക്ഷകളുടെ പുനർമുല്യനിർണയഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റർ MA Economics ( CBCSS – PG / CBCSS -PG – SDE ) നവംബർ 2023 / നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
- പരീക്ഷാഫലം കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ നാലാം വർഷ B.F.A. (Painting, Sculpture, Applied Art) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്ക്കും 2021 ജൂലൈ 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ പത്താം സെമസ്റ്റർ Five Year Integrated B.A./B.Com./B.B.A. LL.B. പരീക്ഷകളുടെ ഫലം പ്രസിദ്ധീ കരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്ക്കും 2021 ജൂലൈ 8 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല 2024 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ BA Journalism and Mass Communication, B.P.A. Music, B.P.A. Music (Veena/Violin/Mridangam), BPA Dance, BPA vocal എന്നീ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്ക്ക് 2024 ജൂലൈ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ.
- Certificate in Library and Information Science കോഴ്സ് കേരളസർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം കാര്യവട്ടം ക്യാമ്പസ്സിൽ 2024 ജൂലൈ 13 ന് ആരംഭിക്കുന്ന Certificate in Library and Information Science കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ട/പ്രീ ഡിഗ്രി ജയിച്ചിരിക്കണം. കോഴ്സ് കാലാവധി ആറ് മാസം, ക്ലാസ്സുകൾ : ശനി, ഞായർ ദിവസങ്ങളിൽ, കോഴ്സ് ഫീസ് : Rs. 9000/-, ഉയർന്ന പ്രായപരിധി ഇല്ല അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ഒരു ഫോട്ടോയും സഹിതം പി.എം.ജി. ജംഗ്ഷനിലുള്ള സ്റ്റുഡൻ്റസ് സെൻ്റർ ക്യാമ്പസിലെ CACEE ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2302523.
- സൂക്ഷ്മപരിശോധന കേരളസർവകലാശാല 2024 (ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ C.B.C.S.S. B.Sc പരീക്ഷയുടെ സുക്ഷ്‌മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്‌തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ജൂലൈ 1 മുതൽ ജൂലൈ 8 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യൂവേഷൻ ഇ.ജെ II (രണ്ട്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.
എം ജി സർവകലാശാല
- പ്രാക്ടിക്കൽ നാലാം സെമസ്റ്റർ Hotel Management and Culinary Arts (2022 അഡ്‌മിഷൻ റഗുലർ, 2021 അഡ്‌മിഷൻ ഇംപ്രൂവ്‌മെൻ്റ് 2017 മുതൽ 2021 വരെ അഡ്‌മിഷനുകൾ റീ അപ്പിയറൻസ് എപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജുലൈ എട്ടു മുതൽ വിവിധ കോളജുകളിൽ നടത്തും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ. നാലാം സെമസ്റ്റർ B.Voc. animation and graphic design (2022 അഡ്‌മിഷൻ റെഗുലർ, 2021 അഡ്‌മിഷൻ ഇപ്രൂവ്‌മെൻ്റ്, 2018 മുതൽ 2021 വരെ അ ഡ്‌മിഷനുകൾ റീ അപ്പിയറൻസ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽപരീക്ഷ കൾ ജുലൈ രണ്ടു മുതൽ നടക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
- പരീക്ഷാ തീയതി പത്താം സെമസ്റ്റർ LLB പരീക്ഷ ജൂലൈ പത്തിന് ആരംഭിക്കും വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
- പരീക്ഷാ ഫലം രണ്ടാം സെമസ്റ്റർ MA Economics (2017, 2018 അഡ്‌മിഷൻ സപ്ലിമെൻററി, 2014 മുതൽ 2016 വരെ അഡ്‌മിഷനുകൾ മെഴ്‌സി ചാൻസ് ഓഗസ്റ്റ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ജുലൈ 11 വരെ സമർപ്പിക്കാം.
കണ്ണൂർ സർവകലാശാല
- പരീക്ഷാ ഫലം അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ/ഇമ്പൂവ്മെന്റ്/സപ്പ്ളിമെന്ററി (2020,21 അഡ്മിഷൻ) നവംബർ 2023, BA/BCom/BBA/BA Afzal Il Ulema Degree പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ്.പുനഃപരിശോധന, സൂക്ഷ്‌മ പരിശോധന,പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 09.07.2024 വരെ സ്വീകരിക്കുന്നതാണ്.
- മാർക്ക്ലിസ്റ്റ് വിതരണം കണ്ണൂർ സർവകലാശാല നടത്തിയ B.Tech. ഡിഗ്രി – ഏഴാം സെമസ്റ്റർ (നവംബർ 2022), എട്ടാം സെമസ്റ്റർ (ഏപ്രിൽ 2023) സപ്ലിമെൻററി മേഴ്‌സി ചാൻസ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ 28.06.2024 തീയതി മുതൽ (പ്രവൃത്തി ദിവസങ്ങളിൽ മാത്രം) സർവകലാശാലയിലെ ബന്ധപ്പെട്ട സെക്ഷനിൽ (EB II) വെച്ച് വിതരണം ചെയ്യുന്നതാണ്
Follow our WhatsApp Channel for instant updates: Join Here