November 22, 2024
University Updates

27 ജൂണിലെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ.

  • June 27, 2024
  • 2 min read
27 ജൂണിലെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ.
Share Now:

27 ജൂൺ 2024 തീയതി വരെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

  • ബിരുദ പ്രവേശനം 2024: രണ്ടാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാലയുടെ 2024 2025 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെറെ രണ്ടാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർഥികൾ ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌ത ശേഷം കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് ലഭിച്ച അലോട്ട്മെൻ്റ് നഷ്ട‌പ്പെടും. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ (അലോട്ട്മെൻ്റ് മാറിയിട്ടുണ്ടെങ്കിലും) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. എസ്.സി./ എസ്.ടി. / ഒ.ഇ.സി. / ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾ : 135/- രൂപയും മറ്റുള്ളവർ : 540/- രൂപയുമാണ് അടയ്‌ക്കേണ്ടത്. ഒന്നും രണ്ടും അലോട്ട്മെന്റ്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് മുൻപ് ലഭിച്ച അലോട്ട്മെൻ്റ് നഷ്‌ടപ്പെടുന്നതും അലോട്ട്‌മെൻ്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും. ലഭിച്ച ഓപ്ഷനിൽ തൃപ്‌തരായ വിദ്യാർഥികൾ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി ഹയർ ഓപ്ഷൻ റദ്ദ് ചെയ്യണം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തു‌ത ഹയർ ഓപ്‌ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് മൂന്നാം അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെൻ്റ് നഷ്‌ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല. ഹയർ ഓപ്ഷനുകൾ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. കോളേജ്, കോഴ്സ് പുനഃക്രമീകരിക്കുന്നതിനോ പുതിയ കോളേജുകളോ കോഴ്സുകളോ കുട്ടിചേർക്കുന്നതിനോ ഈ അവസരത്തിൽ സാധിക്കില്ല. ഹയർ ഓപ്ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കണം. പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ടി.സി. ഒഴികെയുള്ള സർട്ടിഫിക്കറ്റുകൾ കോളേജിലെ പരിശോധനയ്ക്ക് ശേഷം പ്രവേശനം നേടുന്ന ദിവസം തന്നെ തിരിച്ചുവാങ്ങാവുന്നതാണ്.
  • CUCAT 2024: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 2024 2025 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ PG / Integrated PG, സ്വാശ്രയ സെൻ്ററുകൾ / അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലേക്ക് നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (CUCAT 2024) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അതത് പഠനവകുപ്പ് / കോളേജിൽ നിന്നും ലഭിക്കുന്ന നിർദ്ദേശം അനുസരിച്ച് പ്രവേശനം നേടേണ്ടതാണ്. വിദ്യാർഥികൾ മാർക്ക് eila/ ഗ്രേഡ് കാർഡ്,TC സംവരണം, EWS എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകൾ പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്. കുടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോൺ: 0494 2407016, 2407017.
  • പ്രാക്ടിക്കൽ പരീക്ഷ ഒന്നാം സെമസ്റ്റർ B.Voc. Dairy Science and Technology (2023 ബാച്ച്) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ രണ്ടിന് നടക്കും. കേന്ദ്രം: എം. ഇ. എസ്. കല്ലടി കോളേജ്, മണ്ണാർക്കാട്, പാലക്കാട്, വിശദമായ സമയക്രമം വെബ്സൈറ്റിൽ.
  • പുനർമൂല്യനിർണയഫലം വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ B. A. Afzal-Ul-Ulama ( CBCSS. CUCBCSS – UG ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെൻ്ററി / ഇംപ്രൂവ്‌മെൻ്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. മുന്നാം വർഷ BHM ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

കേരള സർവകലാശാല

  • കേരളസർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ PG/M.Tech. കോഴ്‌സുകളിലേക്ക് 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് കേരളസർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ PG/M.Tech. കോഴ് സുകളിലേക്ക് 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് 2021 ജൂലൈ 3 ന് അതാത് പഠന വകുപ്പുകളിൽ വച്ചു നടക്കുന്നു. പ്രസ്‌തുത അലോട്ട്മെന്റിൽ ഹാജരാകാൻ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് അഡ്‌മിഷൻ മെമ്മോ 2021 ജൂൺ 27 മുതൽ സർവകലാശാലയുടെ PG CSS അഡ്‌മിഷൻ പോർട്ടലിൽ ലോഗിൻ ചെയ്ത് ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്. (https://admissions.keralauniversity.ac.in/ess2024). വിദ്യാർത്ഥികൾ അഡ്‌മിഷൻ മെമ്മോയും ആവശ്യമായ രേഖകളും സഹിതം അനുവദിച്ചി രിക്കുന്ന സമയത്ത്തന്നെ അതാത് പഠനവകുപ്പുകളിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങളാക്കായി 0471 – 2308328, E-mail:csspghelp2024@gmail.com
  • സ്പോട്ട് അഡ്മിഷൻ കേരളസർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സു‌കളിലേക്ക് (2024-25 അധ്യയന വർഷം) SC/ST വിഭാഗങ്ങളിൽ നിന്നും ഒഴിവുള്ള സീറ്റുകളിലേക്ക് 2021 ജൂൺ 29 ന് കാര്യവട്ടം ക്യാമ്പസ്സിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി അന്നേ ദിവസം അതാത് പഠന വകുപ്പുകളിൽ രാവിലെ 10 മണിക്ക് മുമ്പായി എത്തിച്ചേരേണ്ടതാണ്. ഒഴിവുകൾ – കോമേഴ്‌സ് – ST – 1. മലയാളം – SC – 2. ST – 1, സംസ്‌കൃതം – SC – 3, ST – 1. ഇക്കണോമിക്സ് – ST – 1. പൊളിറ്റിക്കൽ സയൻസ് ST – 1, മാത്തമാറ്റിക്‌സ് SC – 2. ST – 1. സൈക്കോളജി – ST – 1, കെമിസ്ട്രി – SC -1.ST -1, ഫിസിക്‌സ് ST – 1. ജിയോളജി ST – 1. ഹിന്ദി SC-3,ST-1, ബി.ബി.എ ST-1, കമ്പ്യൂട്ടർ സയൻസ് ST-1.
  • പരീക്ഷാഫലം കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2024 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർMA English Language and Literature പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ‌പരിശോധനയ്ക്കും 2024 ജൂലൈ 3 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല 2024 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ B.M.S. Hotel Management, BA Malayalam and Mass Communication ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്ക്കും 2024 ജൂലൈ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ B.Tech. (2020 സ്കീം റെഗുലർ/സപ്ലിമെൻ്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2021 ജൂലൈ 7 വരെ അപേക്ഷിക്കാം. കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ M.com. (റെഗുലർ & സപ്ലിമെൻ്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ‌പരിശോധനയ്ക്ക് അപേക്ഷ റെഗുലർ വിദ്യാർത്ഥികൾ www.slem.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 2024 ജൂലൈ 5 വരെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ MA Economics, M.Sc. Mathematics (റെഗുലർ, സപ്ലിമെൻ്ററി & ഇംപ്രൂവ്മെന്റ്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സുക്ഷ്‌മപരിശോധനയ്ക്ക് SLCM (2021 & 2022 അഡ്മിഷൻ വിദ്യാർത്ഥികൾ) [link here] മുഖേനയും സപ്ലിമെൻ്ററി (2019 & 2020 അഡ്മിഷൻ വിദ്യാർത്ഥികൾ) [link here] മുഖേനയും 2024 ജൂലൈ 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. SLCM വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ M.Sc. Physics പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്ക്ക് SLUM (2021 & 2022 അഡ്മിഷൻ വിദ്യാർത്ഥികൾ) [link here] മുഖേനയും സപ്ലിമെന്ററി (2019 & 2020 അഡ്‌മിഷൻ വിദ്യാർത്ഥികൾ) [link here] മുഖേനയും 2024 ജൂലൈ 8 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. SLCM വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ MTTM (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സുക്ഷ്‌മപരിശോധനയ്ക്ക് അപേക്ഷ [link here] മുഖേന 2024 ജൂലൈ 7 വരെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് SI.CM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ത്രിവത്സര LLB (മേഴ്സി ചാൻസ് 2011-2012 അഡ്‌മിഷന് മുൻപ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്ക്കും 2024 ജൂലൈ 4 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. കേരളസർവകലാശാല 2021 മെയിൽ നടത്തിയ നാലാം സെമസ്റ്റർ B.P.E.D. (ദ്വിവത്സര കോഴ്സ‌സ് 2020 സ്കീം) സപ്ലിമെൻ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർB.A. Economics and Media Studies, B.A. English and Media Studies New Generation Double Main ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയ ത്തിനും സൂക്ഷ്മ‌പരിശോധനയ്ക്കും 2021 ജൂലൈ 6 വരെ SLCM ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
  • പരീക്ഷ വിജ്ഞാപനം കേരളസർവകലാശാല 2024 ജൂലൈയിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ Integrated five-year MBA (2022 & 2015 സ്കീം റെഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല 2024 ജൂലൈയിൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ Integrated five-year MBA (2015 സ്‌കീം – റെഗുലർ, സപ്ലിമെൻ്ററി & മേഴ്‌സിചാൻസ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ
  • ടൈംടേബിൾ കേരളസർവകലാശാല 2024 ജൂലൈയിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ B.A./B.Sc./B.Com. New generation double main ഡിഗ്രി (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്‌മെൻ്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 (അഡ്മിഷൻ) എന്നീ ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
  • സൂക്ഷ്മ‌പരിശോധന കേരളസർവകലാശാല 2021 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ B.A. C.B.C.S.S. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്‌തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ജൂൺ 28 മുതൽ ജൂലൈ 05 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ V (അഞ്ച്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.

എം ജി സർവകലാശാല

  • ഓണേഴ്സ് ബിരുദം; മൂന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലും സർവകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻ്റ് ലഭിച്ചവർ ജൂൺ 29 ന് വൈകുന്നേരം നാലിനു മുൻപ് കോളേജുകളിൽ സ്ഥിര പ്രവേശനം നേടണം. പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് ഈ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്മെൻ്റ് വരെ താത്കാലിക പ്രവേശനത്തിൽ തുടരാം. എന്നാൽ മറ്റ് വിഭാഗങ്ങളിൽപെട്ടവർ ജൂൺ 29 ന് വൈകുന്നേരം നാലിനു മുൻപ് സ്ഥിര പ്രവേശം നേടണം. ഇവർക്ക് താത്‌കാലിക പ്രവേശത്തിന് ക്രമീകരണമില്ല. പ്രവേശനം എടുക്കുന്നവർ തെളിവായി കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ‌് സുക്ഷിക്കണം. ഒന്നും രണ്ടും മൂന്നും അലോട്ട്മെൻ്റ് പട്ടികയിൽ ഉൾപ്പെടാത്തവരും അലോട്ട്മെന്റ് ലഭിച്ചശേഷം ജോയിൻ ചെയ്യാതിരുന്നവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉൾപ്പെടെയുള്ളവർക്ക് മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സപ്ലിമെൻ്ററി അലോട്ട്‌മെൻ്റ് വരെ കാത്തിരിക്കാതെ ജലൈ ഒന്നു മുതൽ മൂന്നു വരെയുള്ള എസ് സി എസ് ടി സ്പെഷ്യൽ അലോട്ട്മെന്റിനുള്ള രജിസ്ട്രേഷനൊപ്പം പുതിയതായി ഓപ്ഷൻ നൽകുകയും രജിസ്ട്രേഷൻ നടത്തുകയും ചെയ്യാം. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും പി ഡി ക്വാട്ടയിലേക്കും ഇതോടൊപ്പം പുതിയതായി അപേക്ഷിക്കുയോ ഓപ്ഷനുകൾ നൽകുകയോ ചെയ്യാം.
  • MBA പ്രവേശനം; പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു മഹാത്മാഗന്ധി സർവകലാശാലയുടെ സ്‌കൂൾ ഓഫ് മാനേജ്മെൻ്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ MBA പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ (www.mgu.ac.in) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0481-2733367 എന്ന നമ്പറിൽ ബന്ധപെടണം.
  • പരീക്ഷകൾ മാറ്റിവച്ചു എം.ജി സർവകലാശാല ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടത്താനിരുന്ന എ ല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
  • ഹ്രസ്വകാല ഫുൾടൈം പ്രോഗ്രാമുകൾ മഹാത്മാ ഗാന്ധി സർവകലാശാലയ്ക്കു കീഴിൽ പ്കർത്തിക്കുന്ന ഡയറക്ടറേറ്റ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിൽ(ഡാസ്‌പ്) Diploma in Logistics Supply Chain and Port Management (യോഗ്യത- പ്ലസ് ടൂ) Post Graduate Diploma in Data and Business Analytics (യോഗ്യത- ബിരുദം) എന്നീ റഗുലർ ഫുൾടൈം ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ജൂലൈ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.dasp.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ 8078786798, 0481 2733292, ഇമെയിൽ- dasp@mgu.ac.in
  • പ്രാക്ടിക്കൽ നാലാം സെമസ്‌റ്റർ MSc Applied Chemistry CSS (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്‌മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024 പരിക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ ഒൻപതു മുതൽ കാലടി ശ്രീശങ്കര കോള ജിൽ നടത്തും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
  • പരീക്ഷാ ഫലം മൂന്നാം സെമസ്റ്റർ CBCSS B.Com (മോഡൽ 1,2,3 2015, 2016 അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2013, 2014 അഡ്‌മിഷനുകൾ മെഴ്‌സി ചാൻസ് 2024 ഫെബ്രുവരി മാർച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 11വരെ ഓൺലൈനിൽ അപേക്ഷിക്കാം.
  • പരീക്ഷയ്ക്ക് അപേക്ഷിക്കാം ഒന്നു മുതൽ നാലു വരെ വർഷ BSc Medical Microbiology (2015 അ ഡിഷൻ മെഴ്സി ചാൻസ്, 2016 അഡ്‌മിഷൻ സപ്ലിമെൻ്ററി) പരീക്ഷയ്ക്ക് ജുലൈ 29 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. ഫൈനോടു കൂടി ജുലൈ 30നും സുപ്പർ ഫൈനോടു കൂടി 31നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

        കണ്ണൂർ സർവകലാശാല

        • പരീക്ഷാ ഫലം അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ/ഇബ്രുവ്മെൻ്റ്സപ്പ്ളിമെൻ്ററി (2020,21 അഡ്മിഷൻ) നവംബർ 2023, BA/BCom/BBA/BA Afzal Ul Ulama ബിരുദ പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ് റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ്.പുനഃപരിശോധന, സൂക്ഷ്‌മ പരിശോധന,പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 09.07.2024 വരെ സ്വീകരിക്കുന്നതാണ്.
        • മാർക്ക്ലിസ്റ്റ് വിതരണം കണ്ണൂർ സർവകലാശാല നടത്തിയ B.Tech. ഡിഗ്രി – ഏഴാം സെമസ്റ്റർ (നവംബർ 2022), എട്ടാം സെമസ്റ്റർ (ഏപ്രിൽ 2023) സപ്ലിമെൻററി മേഴ്‌സി ചാൻസ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ 28.06.2024 തീയതി മുതൽ (പ്രവൃത്തി ദിവസങ്ങളിൽ മാത്രം) സർവകലാശാലയിലെ ബന്ധപ്പെട്ട സെക്ഷനിൽ (EB II) വെച്ച് വിതരണം ചെയ്യുന്നതാണ്

        Follow our WhatsApp Channel for instant updates: Join Here

        Share Now:

        Leave a Reply

        Your email address will not be published. Required fields are marked *