ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 22 ജൂൺ 2024.
22 ജൂൺ 2024 തീയതി വരെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
- B.P.Ed. കായികക്ഷമതാ പരീക്ഷ 2024 – 2025 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ സെൻ്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷനിലേക്കും ഗവ. കോളേജ് ഫിസിക്കൽ എഡ്യുക്കേഷനിലേക്കുമുള്ള (CUCAT 2024-ന്റെ ഭാഗമായി) B.P.Ed. കായികക്ഷമതാ പരീക്ഷ ജൂൺ 27, 28 തീയതികളിൽ സർവകലാശാലാ സെൻറർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷനിൽ വച്ച് നടത്തും. പ്രവേശന പരീക്ഷക്ക് ഹാജരാകുന്നവർ ഹാൾടിക്കറ്റ്, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, അസൽ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ( കൈവശം ഉള്ളവർ ), സ്പോർട്‌സ് കിറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 8.30 – ന് മുൻപായി സർവകലാശാലാ ക്യാമ്പസിലെ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0494 2407016, 2407017.
- പരീക്ഷാ തീയതിയിൽ മാറ്റം അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായി ജൂൺ 28 – ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ (CUCBCSS 2018 പ്രവേശനം, CBCSS 2019 പ്രവേശനം മുതൽ – UG) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ (സ്പെഷ്യൽ പരീക്ഷകൾ ഉൾപ്പെടെ) ജൂലൈ ഒന്നിന് ഉച്ചക്ക് 1.30 – നും ജൂലൈ ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന (CUCBCSS 2018 പ്രവേശനം – UG) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്‌മെൻ്റ് പരീക്ഷകൾ ജൂലൈ ആറിന് രാവിലെ 9.30 നും നടത്തും. പരീക്ഷാ കേന്ദ്രത്തിൽ മാറ്റമില്ല.
- ഡെസർട്ടേഷൻ മൂല്യനിർണയവും വൈവയും സർവകലാശാലാ പഠന വകുപ്പിലെM.Sc. Biotechnology (National Stream) (2022 പ്രവേശനം മാത്രം) നാലാം സെമസ്റ്റർ ജൂൺ 2024 റഗുലർ പരീക്ഷയുടെ ഡെസർട്ടേഷൻ മൂല്യനിർണയവും വൈവയും ജുലൈ 29, 30 തീയതികളിൽ നടത്തും. വെസർട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 19.
- Adeeb-e-Fazil ഹാൾടിക്കറ്റ് ജൂൺ 27-ന് ആരംഭിക്കുന്ന Adeeb-e-Fazil ഫൈനൽ ഏപ്രിൽ / മെയ് 2024 – റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാർഥികൾ 22 മുതൽ അതത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ട് ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്.
- പരീക്ഷാ അപേക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ വിവിധ Integrated P.G. (CBCSS) (2021 & 2020 പ്രവേശനം) ഏപ്രിൽ 2024, (2020 പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ മൂന്ന് വരെയും 190/- രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് 24 മുതൽ ലഭ്യമാകും.
- പരീക്ഷ രണ്ടാം സെമസ്റ്റർ B.Ed. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഓഗസ്റ്റ് അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. സർവകലാശാലാ നിയമപഠനവകുപ്പിലെ നാലാം സെമസ്റ്റർ LL.M. (രണ്ടു വർഷ – 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 ECB IV – Cyber Crimes & Legal Control of Cyber Communication പേപ്പർ റഗുലർ / സപ്ലിമെൻ്ററി പരീക്ഷ ജൂലൈ 18-ന് നടത്തും. രണ്ടാം സെമസ്റ്റർ M.Sc. Health and Yoga Therapy (2020 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ / സപ്ലിമെൻ്ററി പരീക്ഷകൾ ജൂലൈ 22-ന് തുടങ്ങും, കേന്ദ്രം: ഗുരുവായുരപ്പൻ കോളേജ് കോഴിക്കോട്. നാലാം സെമസ്റ്റർ M.Ed. (2020 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 29-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
- പരീക്ഷാഫലം നാലാം സെമസ്റ്റർ M.Com. (CCSS) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിവിധ B.Voc. അഞ്ചാം സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെൻ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ നാല് വരെ അപേക്ഷിക്കാം. SDE അവസാന വർഷ MA History (2017 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ മൂന്ന് വരെ അപേക്ഷിക്കാം. പത്താം സെമസ്റ്റർ B. Arch. ഏപ്രിൽ 2024 (2017 സ്കീം), ജൂലൈ 2024 (2012 സ്കീം) റഗുലർ / സപ്ലിമെൻ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. MA Folklore Studies ഒന്നാം സെമസ്റ്റർ (CCSS – 2023 & 2022 പ്രവേശനം) നവംബർ 2023. നാലാം സെമസ്റ്റർ (CCSS – 2022 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു
- പുനർമൂല്യനിർണയഫലം എട്ടാം സെമസ്റ്റർ B. Arch. (2004 മുതൽ 2010 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റർ M.Com, M.Sc. computer Scienceനവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
- PG പ്രവേശനം 2024: 28 വരെ അപേക്ഷിക്കാം 2024 2025 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ (PGCAP – 2024) 28-ന് വൈകീട്ട് അഞ്ചു മണി വരെ നീട്ടി. കുടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ.
- പരീക്ഷാ കേന്ദ്രത്തിൽ മാറ്റം ജൂൺ 27-ന് ആരംഭിക്കുന്ന Adeeb-e-Fazil Preliminary രണ്ടാം വർഷ ഏപ്രിൽ / മെയ് 2024 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് കോഴിക്കോട് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾ ഗവ. കോളേജ് മടപ്പള്ളിയിൽ പരീക്ഷക്ക് ഹാജരാകേണ്ടതാണ്.
- ഗ്രേഡ് കാർഡ് വിതരണം B.Tech. നാല്, ആറ് സെമസ്റ്റർ (2014 സ്‌കീം – 2015 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഗ്രേഡ് കാർഡുകൾ സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ (LET) നിന്ന് കൈപ്പറ്റാം. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.
- പ്രാക്ടിക്കൽ പരീക്ഷ ഒന്നാം സെമസ്റ്റർ B.Voc. Fashion Designing and Management നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 24 ന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ്. കോളേജ് പൊന്നാനി. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
- സൂക്ഷ്മപരിശോധനാ ഫലം ഒന്നാം സെമസ്റ്റർ M.Sc. Statistics, M.Sc. Applied Geology, M.Sc. Electronics, M.Sc. Microbiology, M.Sc. Computer Science, M.Sc. Zoology, M.Sc. Chemistry, M.Com. നവംബർ 2023 പരീക്ഷകളുടെ സൂക്ഷ്‌മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
- കേരളസർവകലാശാല ബിരുദ പ്രവേശനം – 2024 സ്പോർട്സ് ക്വാട്ട സർട്ടിഫിക്കറ്റ് പുനഃപരിശോധന കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദ കോഴ്സുകളിലെ സ്പോർട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. സ്പോർട്സ് ക്വാട്ട ഓപ്ഷൻ നൽകിയ വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ നിന്നും വെരിഫിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. സർട്ടിഫിക്കറ്റ് റിജക്ടായ വിദ്യാർത്ഥികൾക്ക്, നിലവിൽ അപ്പ്ലോഡ് ചെയ്‌ത സർട്ടിഫിക്കറ്റിൻ്റെ ന്യൂനത പരിഹരിച്ച് 2024 ജൂൺ 24 ന് 5 മണി വരെ പ്രൊഫൈലിൽ അപ്‌പ്ലോഡ് ചെയ്യാവുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കുന്ന പരാതികൾ പരിഗണിച്ചതിന് ശേഷം ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. 2021 ജൂൺ 21 ന് 5 മണിക്ക് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. പരാതികൾ സർവകലാശാലയിലേക്ക് നേരിട്ടോ ഇ-മെയിൽ മുഖേനയോ അയയ്‌ക്കേണ്ടതില്ല.
- Four years Honors with Research പ്രോഗ്രാം – അഡ്‌മിഷൻ കേരളസർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സിൽ ആരംഭിക്കുന്ന Four years Honors with Research പ്രോഗ്രാമുകളിലെ ഏതാനും ഒഴിവുകളിലേക്കുള്ള അഡ്‌മിഷൻ 25/06/2024 ന് അതാത് ഡിപ്പാർട്ട്‌മെന്റു്റുകളിൽ നടക്കും. പ്രൊഫൈലിൽ നിന്നും Memo ഡൗൺലോഡ് ചെയ്തത് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
- പരീക്ഷ തീയതി പുനഃക്രമീകരിച്ചു കേരളസർവകലാശാല 2024 ജൂൺ 25 മുതൽ നടത്താനിരുന്ന Part One and Two B.A./ B.A. Afzal ul Ulama (including students who passed Literature/National Language Proficiency) B.Com./B.P.A./B.Sc. (ആന്വൽ/വിദൂരവിദ്യാഭ്യാസം) (റെഗുലർ/സപ്ലിമെൻ്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ 2024 ജൂൺ 26 മുതൽ പുനക്രമീകരി ച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
- വൈവവോസി കേരളസർവകലാശാല 2021 ജൂൺ 6 ന് ആരംഭിച്ച നാലാം സെമസ്റ്റർ M.P.E.S. (റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ഡെസ്സേർട്ടേഷൻ വൈവവോസി പരീക്ഷ 2021 ജൂൺ 26 ബുധനാഴ്ച കാര്യവട്ടം ലക്ഷ്‌മി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
- പരീക്ഷാഫീസ് തീയതി നീട്ടി കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തുന്ന നാലാം സെമസ്റ്റർ C.B.C.S.S. B.A./B.Sc/B.Com.(റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെൻ്ററി – 2019 & 2020 അഡ്‌മിഷൻ, മേഴ്സി ചാൻസ് – 2013-2016 & 2018 അഡ്‌മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 150 രൂപ പിഴയോടെ 2024 ജൂൺ 25 വരെയും 400 രൂപ പിഴയോടെ ജൂൺ 27 വരെയും നീട്ടിയിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
- ഫിനിഷിംഗ് സ്കൂളിൽ അപ്ലൈഡ് പ്ലാൻ്റ് സയൻസ് (ഹ്രസ്വകാല) പരിശീലന കോഴ്‌സിന് ഓൺലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി നീട്ടിയിരിക്കുന്നു കേരളസർവകലാശാല ബോട്ടണി പഠന വിഭാഗം നടത്തുന്ന അപ്ലൈഡ് പ്ലാന്റ്റ് സയൻസ് ഫിനിഷിംഗ് സ്‌കൂളിലെ ഹ്രസ്വകാല പരിശീലന കോഴ്‌സിന് 2021 ജൂൺ ബാച്ചിലേക്ക് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി 2021 ജൂൺ 18 ൽ നിന്നും ജൂൺ 30 ലേക്ക് നീട്ടിയിരിക്കുന്നു. യോഗ്യത: ബോട്ടണി അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ 60% മാർക്കോടെ ബിരുദാനന്തര ബിരുദം. അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. പരിശീലന മേഖലകൾ 1) നഴ്‌സറി മാനേജ്‌മെന്റും കൊമേഷ്യൽ പ്ലാൻ്റ് ടിഷ്യുകൾച്ചറും 2) ബയോ ഇൻസ്ട്രുമെൻറേഷനും ടെക്നി ക്കുകളും, 3) ഫൈറ്റോകെമിക്കൽ എക്‌സ്ട്രാക്ഷനും ഹെർബൽ കോസ്മെറ്റിക്കുകളും. കോഴ്‌സ് ഫീസ്: 1000/- രൂപ, കാലാവധി 3 മാസം താൽപ്പര്യമുള്ളവർ https://forms.gl/Jubies S2qXRIUXIG എന്ന ലിങ്കിൽ ലഭ്യമായ ഓൺലൈൻ ഫോം വഴി രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. വിശദമായ വിജ്ഞാപനവും അപേക്ഷാഫോറവും കേരളസർവകലാശാലയുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന താണ്. (https://www.keralauniversity.ac.in/dept/downloads/3 1718801862.pdf) പൂരിപ്പിച്ച അപേക്ഷഫോമും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അഡ്‌മിഷൻ സമയത്ത് കേരളസർവകലാശാല ബോട്ടണി പഠന വകുപ്പിൽ സമർപ്പിക്കേണ്ടതാണ്.
എം ജി സർവകലാശാല
- എം.ജി ഓണേഴ്‌സ് ബിരുദം; രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലും സർവകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻറ് ലഭിച്ചവർ ജൂൺ 25ന് വൈകുന്നേരം നാലിനു മുൻപ് കോളേജുകളിൽ പ്രവേശനം നേടണം. താത്കാലിക പ്രവേശനം തെരഞ്ഞെടുക്കുന്നവർ കോളേജുകളിൽ ബന്ധപ്പെട്ട് പ്രവേശം ഉറപ്പാക്കിയാൽ മതിയാകും. ഒന്നാം ഓപ്ഷൻ ലഭിച്ചവരും സ്ഥിര പ്രവേശം തെരഞ്ഞെടുത്തവരും ഈ സമയപരിധിക്കുള്ളിൽ കോളേജുകളിൽ നേരിട്ട് ഹാജരായാണ് പ്രവേശനം നേടേണ്ടത്. പ്രവേശനം എടുക്കുന്നവർ തെളിവായി കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.
- PG; ഒന്നാം അലോട്ട്മെൻ്റ്, കമ്യൂണിറ്റി മെറിറ്റ് റാങ്ക് ലിസ്റ്റുകൾ പ്രസീദ്ധീകരിച്ചു മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ PG പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റും കമ്യൂണിറ്റി മെറിറ്റ് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അലോട്ട്മെൻറ് ലഭിച്ചവർ ജൂൺ 26 ന് വൈകുന്നേരം നാലിനു മുൻപും കമ്യൂ ണിറ്റി മെരിറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജൂലൈ ആറിനു മുൻപും കോളജുകളിൽ പ്ര വേശനം നേടണം.
- B.Ed;30 വരെ രജിസ്‌റ്റർ ചെയ്യാം എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളിൽ ഏകജാലക സംവിധാനത്തിലൂടെയുള്ള B.Ed പ്രവേശനത്തിന് ജൂൺ 30വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. സാധ്യത അലോട്ട്മെൻ്റ് ജൂലൈ നാലിനും ആദ്യ അലോട്ട്മെന്റ്റ് ജൂലൈ എട്ടിനും പ്രസിദ്ധീകരിക്കും. ഒന്നാം സെമസ്റ്റർ ക്ലാസ് ജൂലൈ 22 ന് ആരംഭിക്കും.
- സിവിൽ സർവീസ് കോച്ചിംഗ് മഹാത്മാ ഗാന്ധി സർവകലാശാലയിലെ സിവിൽ സർവസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിലിംസ് കം മെയിൻസ് കോച്ചിംഗ് ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ-9846802869
- പ്രാക്ടിക്കൽ നാലാം സെമസ്റ്റർ MA Journalism and Mass Communication (CSS 2022 അഡ്‌മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പി യറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ എട്ട്, ഒൻപത് തീയ തികളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻ്റ ജേണലിസത്തിൽ നടക്കും. നാലാം സെമസ്റ്റർ B.Voc Software Development and System Administration (2022 അഡ്‌മിഷൻ റഗുലർ, 2021 അഡ്‌മിഷൻ ഇംപ്രൂവ്‌മെൻ്റ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പ രീക്ഷകൾ ജൂൺ 24 മുതൽ മാറമ്പള്ളി എംഇഎസ് കോളജിൽ നടത്തും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
- പരീക്ഷാ തീയതി രണ്ടാം സെമസ്റ്റർ B.Voc(പുതിയ സ്കീം 2023 അഡ്‌മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇം(പൂവ്‌മെൻ്റ്, 2014 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പരീക്ഷ ജൂലൈ എട്ടിന് ആരംഭിക്കും. ജൂൺ 27 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ജൂൺ 28ന് ഫൈനോടുകൂടിയും 29ന് സൂപ്പർ ഫൈനോടുകൂടിയും അപേക്ഷ സ്വീകരി ക്കും. നാലാം സെമസ്റ്റർ MSc Cyber Forensics (CSS 2022 അഡ് മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്‌മിഷനുകൾ സപ്ലിമെൻ്റി ഏപ്രിൽ 2024) പ രീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 26 മുതൽ കോളജുകളിൽ നടക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ. നാലാം സെമസ്റ്റർ M.Ed (2022 അഡ്‌മിഷൻ റഗുലർ, 2020, 2021 അഡ്‌മിഷനു കൾ സപ്ലിമെൻ്ററി, 2019 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്)പരീക്ഷ ജൂലൈ എഴിന് ആരംഭിക്കും ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
- MA Counselling; സീറ്റൊഴിവ് മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന MA in Counselling പ്രോഗ്രാ മിൽ എസ്.സി വിഭാഗത്തിൽ രണ്ടു സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ഒരു അംഗീകൃത സർവകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ജൂൺ 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് വകുപ്പ് ഓഫീസിൽ എത്തണം. ഫോൺ- 08301000560,0481 2733399.
- പരീക്ഷകൾ മാറ്റിവച്ചു ജൂൺ 28ന് നടക്കാനിരുന്ന രണ്ടാം സെമസ്റ്റർ Degree, IMCA, B.Voc, Integrated PG പരീക്ഷകൾ മാറ്റിവച്ചു. പുതിയ ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
- ടൈം ടേബിൾ 17.07.2024 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിരുദം (വിദൂര വിദ്യാഭ്യാസം – സപ്ലിമെന്ററി – 2018 & 2019 അഡ്മിഷൻ) മാർച്ച് 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Follow our WhatsApp Channel for instant updates: Join Here