November 22, 2024
University Updates

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 20 ജൂൺ 2024.

  • June 20, 2024
  • 1 min read
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 20 ജൂൺ 2024.
Share Now:

20 ജൂൺ 2024 തീയതി വരെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

  • MBA ( ഫുൾ ടൈം / പാർട്ട് ടൈം ) പ്രവേശനം 2024 കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആന്റ്റ് മാനേജ്‌മെൻ്റ് സ്റ്റഡീസ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകൾ ( ഫുൾ ടൈം / പാർട്ട് ടൈം), സ്വാശ്രയ കോളേജുകൾ ( ഓട്ടോണമസ് ഒഴികെ ) എന്നിവയിൽ 2024 വർഷത്തെ MBA പ്രവേശനത്തിന് CMAT 2024 യോഗ്യത നേടിയവർക്ക് ഉൾപ്പെടെ ഓൺലൈനായി ജൂൺ 29 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ. ഫോൺ: 0494 2407017, 2407016.
  • Afzal-ul-Ulama പ്രവേശനം 2024 2024 2025 അധ്യയന വർഷത്തിലേക്കുള്ള Afzal-ul-Ulama ( പ്രിലിമിനറി ) കോഴ്സിലേക്ക് ( പ്ലസ്‌ടു ഹ്യൂമാനിറ്റീസ് തത്തുല്ല്യ കോഴ്സ‌സ് ) ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജൂൺ 30 – ന് വൈകിട്ട് അഞ്ചു മണിവരെ നീട്ടി. അപേക്ഷ ഫീസ്: എസ്.സി./ എസ്‌.ടി. 195/- രൂപ, മറ്റുള്ളവർ 470/- രൂപ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ. ഫോൺ: 0494 2407016, 2407017, 2660600
  • അഫിലിയേറ്റഡ് കോളേജുകളിലെ Integrated P.G. ഒന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു അഫിലിയേറ്റഡ് കോളേജുകളിലെ 2024 – 2025 അധ്യയന വർഷത്തേക്കുള്ള Integrated P.G. പ്രോഗ്രാമുകളുടെ ഒന്നാമത്തെ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 22 ന് നാലു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. / ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾ : 135/- രൂപയും മറ്റുള്ളവർ : 540/- രൂപയുമാണ് അടയ്ക്കേണ്ടത്. പേയ്മെന്റ്റ് നടത്തിയവർ അവരുടെ സ്റ്റുഡന്റസ് ലോഗിനിൽ പേയ്മെൻ്റ് ഡീറ്റെയിൽസ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെൻ്റ് നഷ്ട‌മാകുന്നതും തുടർന്നുള്ള അലോട്ട്മെന്റ്റ് പ്രക്രിയയിൽ നിന്നും പുറത്താകുന്നതുമാണ്. ലഭിച്ച ഓപ്ഷനിൽ തൃപ്‌തരായവർ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ 22 – ന് നാലുമണിക്ക് മുൻപായി ഹയർ ഓപ്ഷൻ റദ്ദ് ചെയ്യണം.
  • പ്രാക്ടിക്കൽ പരീക്ഷ ഒന്നാം സെമസ്റ്റർ B.Voc, Applied Biotechnology നവംബർ 2023 പ്രാക്‌ടിക്കൽ പരീക്ഷകൾ 24-ന് തുടങ്ങും. കേന്ദ്രം: സെൻ്റ് മേരീസ് കോളേജ് തൃശ്ശൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
  • പരീക്ഷ സർവകലാശാലാ പഠന വകുപ്പിലെ M.Sc. Biotechnology (നാഷണൽ സ്ട്രീം) (2020 പ്രവേശനം മുതൽ) രണ്ടാം സെമസ്റ്റർ ജൂൺ 2024 റഗുലർ / സപ്ലിമെൻ്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 17-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
  • പുനർമൂല്യനിർണയഫലം വിദൂര വിദ്യാഭ്യാസവിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ M.com. 2015 & 2016 പ്രവേശനം വിദ്യാർഥികളുടെ ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെൻ്ററി പരീക്ഷയുടെ തടഞ്ഞുവച്ച പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. വിദൂര വിദ്യാഭ്യാസവിഭാഗം ആറാം സെമസ്റ്റർ (CBCSS, CUCBCSS-UG) B.A., B.Sc. Mathematics ഏപ്രിൽ 2024 റഗുലർ / സപ്ലിമെൻ്ററി / ഇംപ്രൂവ്മെൻ്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റർ M.Sc. Aquaculture and Fishery Microbiology, M. SC Geography നവംബർ 2023 പരീക്ഷകളുടെ പ്രസിദ്ധീകരിച്ചു.

കേരള സർവകലാശാല

  • റാങ്ക് ലിസ്റ്റ് കേരളസർവകലാശാല പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ കോഴ്സു‌കളിലേക്ക് 2024-25 അധ്യയന വർഷത്തിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കേരള സർവകലാശാലയുടെ PG CSS അഡ്‌മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിച്ചു.(https://admissions.keralauniversity.ac.in/css2024/ranklist.php). വിവരങ്ങൾക്ക് ഫോൺ – 0471-2308328. ഇമെയിൽ: esspghelp2024@gmail.com
  • പരീക്ഷാഫലം കേരളസർവകലാശാല 2024 ഏപ്രിൽ മാസം നടത്തിയ ആറാം സെമസ്റ്റർ BMS Hotel Management പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ കേരളസർവകലാശാല 2023 നവംബർ മാസം നടത്തിയ രണ്ടാം സെമസ്റ്റർ M.Sc Biochemistry റെഗുലർ ആൻഡ് സപ്ലിമെൻ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർത്ഥികൾ www.slam.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർത്ഥികൾ www.exams.keralauniversity.ac.in മുഖേനയും 2024 ജൂൺ 24 വരെ ഓൺലൈനായി അപേക്ഷിക്കാം, വിശദവിവരം വെബ്സൈറ്റിൽ. കേരളസർവകലാശാല 2023 നവംബർ മാസം നടത്തിയ രണ്ടാം സെമസ്റ്റർMSc Geology, MA Political Science (റെഗുലർ, ഇമ്പൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്ക്ക് 2021 & 2022 അഡ്‌മിഷൻ (SLCM) വിദ്യാർത്ഥികൾ www.stem.keralauniversity.ac.in മുഖേനയും 2020 അഡ്‌മിഷൻ സപ്ലിമെന്ററി വിദ്യാർത്ഥികൾ www.exams.keralauniversity.ac.in മുഖേനയും 2024 ജൂൺ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
  • ടൈംടേബിൾ കേരളസർവകലാശാല 2024 ജൂൺ 28 മുതൽ ആരംഭിക്കുന്ന മുന്നാം സെമസ്റ്റർ M.Ed (2022 സ്കീം റെഗുലർ ആൻഡ് 2018 സ്കീം സപ്ലിമെൻ്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
  • പരീക്ഷാ വിജ്ഞാപനം കേരളസർവകലാശാല ഒന്നാം സെമസ്റ്റർ MBA സപ്ലിമെൻ്ററി (2020 സ്കീം 2020, 2021 & 2022 അഡ്മിഷൻ) (ഫുൾടൈം (UIM ഉൾപ്പെടെ )/ ട്രാവൽ & ടൂറിസം) പരീക്ഷകളുടെ വിജ് ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
  • സൂക്ഷ്മപരിശോധന കേരളസർവകലാശാല 2024 ജനുവരിയിൽ നടത്തിയ അഞ്ചാം യൂണിറ്ററി LLB പരീക്ഷകളുടെ സൂക്ഷ്‌മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്‌തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ജൂൺ മാസം 23, 22, 24 തീയതികളിൽ റീവാല്യുവേഷൻ ഇ.ജെ X (പത്ത്) വിഭാഗത്തിൽ എത്തിച്ചേരേണ്ടതാണ്. കേരളസർവകലാശാല നടത്തിയ B.A. English and Malayalam Literature (131), B. A. Economics and Mathematics (149) Double Main Degree under C.B.C.S. (2021 അഡ്മിഷൻ മാത്രം) എന്നീ കോഴ്‌സുകളുടെ ഒന്ന് മുതൽ അഞ്ച് വരെയുള്ള സെമസ്റ്റർ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി ജൂൺ 21 മുതൽ 26 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ V (അഞ്ച്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.
  • സമ്പർക്ക ക്ലാസുകൾ കേരള സർവ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്‌റ്റർ UG പ്രോഗ്രാമുകളുടെ (2023 അഡ്‌മിഷൻ-B.A. B.Sc) സമ്പർക്ക ക്ലാസുകൾ 2024 ജൂൺ 22 ന് ആരംഭിക്കുന്നതാണ്. BA Political Science ക്ലാസുകൾ ഓൺലൈനായും, B.Sc Mathematics ക്ലാസുകൾ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ വച്ച് ഓഫ്‌ലൈനായും ആണ് നടക്കുക. വിശദവിവരങ്ങൾക്ക് www.idekunnet സന്ദർശിക്കുക.

എം ജി സർവകലാശാല

  • പരീക്ഷാ ഫലം മൂന്നാം സെമസ്റ്റർ MSc Analytical Chemistry (2022 അഡ്‌മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്‌മിഷനുകൾ സപ്ലിമെൻ്ററി നവംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ജൂൺ 29 വരെ ഓൺലൈനിൽ സമർപ്പിക്കാം. ഏഴാം സെമസ്റ്റർ BPES (2020 അഡ്‌മിഷൻ റഗുലർ, 2016 മുതൽ 2019 വരെ അ ഡ്‌മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ജൂലൈ നാലു വരെ ഓൺലൈനിൽ സമർപ്പിക്കാം.

കണ്ണൂർ സർവകലാശാല

  • പരീക്ഷാ ഫലം രണ്ടാംസെമസ്റ്റർ B.A./B.Com./B.B.A./B.A. Afzal ul-Ulama (പ്രൈവറ്റ് രെജിസ്ട്രേഷൻ-റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെൻ്റ്)ഏപ്രിൽ 2023, പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക്ലിസ്റ്റിൻ്റെ പകർപ്പെടുത്ത്സൂക്ഷിക്കേണ്ടതാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ്എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 01.07.2024 വരെസ്വീകരിക്കുന്നതാണ്.
  • ഹാൾ ടിക്കറ്റ് രണ്ടാം സെമസ്റ്റർ MSc Statistics with Data Analytics (സപ്ലിമെൻ്ററി – 2022 അഡ്മിഷൻ) ഏപ്രിൽ 2024 പരീക്ഷയുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളും സർവകലാശാലാ വെബ് സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവ്വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *