November 22, 2024
University Updates

കാലിക്കറ്റ് യൂണിവേഴ്സിറ്റി ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

  • June 20, 2024
  • 1 min read
കാലിക്കറ്റ് യൂണിവേഴ്സിറ്റി ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Share Now:

2024-25 വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍, താഴെ പ്രതിപാദിച്ചിട്ടുളള മാന്‍ഡേറ്ററിഫീസ് അടച്ച് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്.

അപേക്ഷ ഫീസ്

SC/ST/ OEC/ OBC /OEC വിദ്യാർത്ഥികൾക്ക് : 135/- രൂപ

മറ്റുള്ളവര്‍ : 540/- രൂപ എന്നിങ്ങനെയാണ് അപേക്ഷ ഫീസ്.

https://admission.uoc.ac.in/ എന്ന വെബ്‌സൈറ്റിൽ സ്റ്റുുഡൻറ് ലോഗിൻ വഴി അലോട്മെന്റ് പരിശോധിക്കുകയും അലോട്ട്മെന്റ് ലഭിച്ചവർ മാന്‍ഡേറ്ററി ഫീസ് അടയ്‌ക്കുകയും ചെയ്യേണ്ടതാണ്. മാൻഡേറ്ററി ഫീ പേയ്‌മെന്റ് നടത്തിയ ശേഷം സ്റ്റുഡന്റ് ലോഗിനിൽ മാൻഡേറ്ററി ഫീ റെസിപ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് അതത് വിദ്യാർത്ഥികളുടെ ഉത്തരവാദിത്തമാണ്.

(Student Login > Chalan Receipt >Mandatory Fee Receipt). ഇപ്രകാരം മാൻഡേറ്ററി ഫീ റെസിപ്റ്റ് ലഭ്യമായവരെ മാത്രമേ തുടര്‍ അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. മാന്‍ഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് 25.06.2024 ന്
വൈകിട്ട് 5 മണി വരെ ലഭ്യമാവും.

പേയ്‌മെന്റ് അപ്‌ഡേഷന് പരാജയ സാധ്യത കൂടുതലായതിനാൽ യു.പി.ഐ. പേയ്‌മെന്റ്കൾക്ക് പകരം നെറ്റ് ബാങ്കിങ് സംവിധാനം പരമാവധി ഉപയോഗിക്കുക.
അലോട്ട്മെന്റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് അടയ്ക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടര്‍ന്നുളള അലോട്ട്മെന്റ് പ്രക്രിയയില്‍ നിന്നും പുറത്താകുന്നതുമാണ്.

ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക്
പരിഗണിക്കേണ്ടതില്ലെങ്കില്‍ 21.06.2024 മുതല്‍ 24.06.2024 ന് വൈകിട്ട് 5 മണി വരെയുള്ള എഡിറ്റിംങ് സൗകര്യം ഉപയോഗിച്ച് മറ്റ് ഓപ്ഷനുകള്‍ നിര്‍ബന്ധമായും‍ റദ്ദ് ചെയ്യേണ്ടതാണ്.

ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്മെന്റ് ലഭിച്ചാല്‍ ത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല. ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. കോളേജ്, കോഴ്സ് പുനഃക്രമീകരിക്കാവുന്നതിനോ, പുതിയ കോളേജോ, കോഴ്സുകളോ, കൂട്ടിചേര്‍ക്കുന്നതിനോ ഈ അവസരത്തില്‍ സാധിക്കുന്നതല്ല.

ഹയർ ഓപ്‌ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. രണ്ടാം അലോട്ട്മെന്റിനു ശേഷം മാത്രമേ വിദ്യാർഥികൾ കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ.

കമ്മ്യൂണിറ്റി ക്വോട്ട അഡ്മിഷൻ

എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് എയ്ഡഡ് പ്രോഗ്രാമുകളുടെ കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായുള്ള ഓൺലൈൻ റിപ്പോർട്ടിങ് സൗകര്യം 21.06.2024 മുതൽ 24.06.2024 ന് വൈകിട്ട് 5 മണിവരെ സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്.

(Student Login >Community Quota> Report). ഇപ്രകാരം റിപ്പോർട്ട് ചെയ്ത വിദ്യാർത്ഥികളെ മാത്രമേ എയ്ഡഡ് കോളേജുകളിലെ എയ്‌ഡഡ്‌ പ്രോഗ്രാമുകളിലെ കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനത്തിനായി പരിഗണിക്കുകയുള്ളു.കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനത്തിനായി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇപ്രകാരം ഓൺലൈൻ റിപ്പോർട്ടിങ് ചെയ്യേണ്ടതാണ്.

Summary: Calicut univerity first allotment for 2024-25 degree admissions has been published. Students can check their results through https://admission.uoc.ac.in/. Therefore, students must confirm their allotment by paying the mandatory fee through the student login on the admission website. Additionally, those satisfied with their current allotment should cancel higher options. Meanwhile, for the aided colleges’ community quota, students must report online via student login.

Share Now:

Leave a Reply

Your email address will not be published. Required fields are marked *