November 22, 2024
UG University Updates

കേരള സർവകലാശാല ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.

  • June 20, 2024
  • 1 min read
കേരള സർവകലാശാല ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.
Share Now:

കേരളസർവകലാശാലയുടെ 2024 -25 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെൻ്റ് https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെൻ്റ് പരിശോധിക്കാവുന്നതാണ്.

അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് (ഫീസ് വിശദാംശങ്ങൾ വെബ്സൈറ്റിൽ) ഓൺലൈനായി ഒടുക്കി ഫീസ് Transaction Success എന്ന് രേഖപ്പെടുത്തിയിട്ടുള്ള രസീതിൻ്റെ പ്രിൻ്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്. നിലവിൽ ഒന്നാം ഘട്ട അലോട്ട്മെൻ്റ ലഭിച്ച് ഫീസ് ഒടുക്കിയവർ പ്രൊഫൈൽ മുഖേന വീണ്ടും ഫീസ് ഒടുക്കേണ്ടതില്ല.

അലോട്ട്മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന അതാത് തീയതികളിൽ (18.06.2024 to 22.06.2021) യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി Permanent/ Temporary അഡ്‌മിഷൻ എടുക്കേണ്ടതാണ്.

ഈ ഘട്ടത്തിൽ Temporary / Permanent അഡ്‌മിഷൻ എടുക്കാത്ത വിദ്യാർത്ഥികളെ തുടർന്ന് വരുന്ന മൂന്നാം അലോട്ട്മെന്റിലേക്ക് ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപാർ (APAAR) ഐ.ഡി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ നിലവിൽ അപാർ (APAAR) ഐ.ഡി. ഇല്ലാത്ത വിദ്യാർത്ഥികൾ അഡ്‌മിഷൻ തീയതിക്ക് മുൻപായി www.alle.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐ.ഡി ജനറേറ്റ് ചെയ്യേണ്ടതാണ്.

Summary: University of Kerala has published the 2nd allotment for 4 year undergraduate admission.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *