November 22, 2024
University Updates

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 15 ജൂൺ 2024.

  • June 15, 2024
  • 2 min read
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 15 ജൂൺ 2024.
Share Now:

15 ജൂൺ 2024 തീയതി വരെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

  • PG Diploma in Rehabilitation Psychology കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിൽ 2024 – 25 അധ്യയന വർഷത്തെ PG Diploma in Rehabilitation Psychology കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള വിജ്ഞാപനം ജൂൺ 18-ന് പ്രസിദ്ധീകരിക്കും. യോഗ്യത: മിനിമം 55 ശതമാനം മാർക്കോടുകൂടിയ സൈക്കോളജി (റഗുലർ) ബിരുദാനന്തര ബിരുദം ( എസ്.സി./ എസ്ടി., ഒ.ബി.സി. വിഭാഗക്കാർക്ക് 50% ). അപേക്ഷാ ഫീസ്: ജനറൽ വിഭാഗത്തിന് – 400/- രൂപ, സംവരണ വിഭാഗത്തിന് – 150/- രൂപ. സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷഫോം നിർദിഷ്‌ട മാതൃകയിൽ പൂരിപ്പിച്ച് ജൂൺ 28-ന് മുൻപായി “ഹെഡ് ഓഫ് ഡിപ്പാർട്‌മെന്റ്, ഡിപ്പാർട്‌മെന്റ്റ് ഓഫ് സൈക്കോളജി, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, പിൻ: 673635, കേരള, ഇന്ത്യ.” എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. ജൂലൈ മൂന്ന് നടത്തുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങലും വിശദ വിജ്ഞാപവും വെബ്സൈറ്റിൽ https://www.uoc.ac.in/.
  • കോളേജ് മാറ്റത്തിന് അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ B. Arch. വിദ്യാർഥികൾക്ക് 2024 – 2025 അധ്യയന വർഷത്തെ മൂന്നാം സെമസ്റ്ററിലേക്കുള്ള കോളേജ് മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർഥികൾ പഠിക്കുന്ന അതത് കോളേജുകളിലെ പ്രിൻസിപ്പൽ മുഖാന്തരമാണ് അപേക്ഷിക്കേണ്ടത്. അല്ലാത്തവ പരിഗണിക്കുന്നതല്ല. അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങളും വിശദ വിജ്ഞാപനവും വെബ്സൈറ്റിൽ.
  • ഓഡിറ്റ് കോഴ്സ് ഓഫ്‌ലൈൻ പരീക്ഷ
  • കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം (CBCSS)B.A. / B.Sc. / B.Com./ B.B.A. ഡിഗ്രീ കോഴ്സു‌കളുടെ ആറ് സെമസ്റ്ററിലെയും എല്ലാ പേപ്പറുകളും പാസായി ഒന്ന് മുതൽ നാല് വരെയുള്ള സെമസ്റ്ററുകളിലെ ഏതെങ്കിലും ഓഡിറ്റ് കോഴ്സ് പരീക്ഷ പാസാകാത്തതിനാൽ ഡിഗ്രി പൂർത്തീകരിക്കാനാകാത്ത വിദ്യാർഥികൾക്ക് വിദൂര ഓൺലൈൻ വിദ്യാഭ്യാസ വിഭാഗത്തിൽ വച്ച് 2019 പ്രവേശനം വിദ്യാർഥികൾക്ക് ജൂൺ 24-നും 2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്ക് 25-നും 2021 പ്രവേശനം വിദ്യാർഥികൾക്ക് 26-നും ഓഡിറ്റ് കോഴ്‌സ് ഓഫ്‌ലൈൻ പരീക്ഷ നടത്തും. ഇത്തരത്തിൽ പരീക്ഷയെഴുതാനുള്ളവരുടെ ലിസ്റ്റ് സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുണ്ട്. ഈ വിദ്യാർഥികൾക്ക് പരീക്ഷക്ക് ഇനിയൊരവസം ഉണ്ടായിരിക്കുന്നതല്ല. ഇവർക്ക് അടുത്ത ജൂനിയർ ബാച്ചിനോടൊപ്പം സപ്ലിമെൻ്ററിയായി മാത്രമേ അവസരം ഉണ്ടാവുകയുള്ളു. വിശദ വിജ്ഞാപനവും സമയക്രമവും വിദൂര വിഭാഗം വെബ്സൈറ്റിൽ https://sdeuoc.ac.in/. ഫോൺ: 0494 2400288, 2407356.
  • Adeeb-e-Fazil Preliminary പരീക്ഷ ജൂൺ 19-ന് ആരംഭിക്കുന്ന Adeeb-e-Fazil Preliminary ഒന്നാം വർഷ ഏപ്രിൽ / മെയ് 2024 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ. ഗവണ്മെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജ്, കോഴിക്കോട് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾ ഗവണ്മെന്റ്റ് കോളേജ് മടപ്പള്ളിയിൽ പരീക്ഷയ്ക്ക് ഹാജരാക്കേണ്ടതാണ്. മറ്റു കേന്ദ്രങ്ങളിൽ മാറ്റമില്ല.
  • പരീക്ഷാ അപേക്ഷ വിദൂര വിദ്യാഭ്യാസ വിഭാഗം (2014 പ്രവേശനം) Bachelor of Graphic Design and Animation (BGDA) മൂന്നാം സെമസ്റ്റർ നവംബർ 2017, നാലാം സെമസ്റ്റർ ഏപ്രിൽ 2018. അഞ്ചാം സെമസ്റ്റർ നവംബർ 2018, ആറാം സെമസ്റ്റർ ഏപ്രിൽ 2019 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ നാല് വരെയും 190/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂൺ 20 മുതൽ ലഭ്യമാകും. സർവകലാശാലാ പഠന വകുപ്പിലെ ആറാം സെമസ്റ്റർ Integrated M.Sc. Physics (CCSS 2021 പ്രവേശനം) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 20 വരെയും 190/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് 18 മുതൽ വീണ്ടും ലഭ്യമാക്കും.
  • പരീക്ഷ നാലാം സെമസ്റ്റർ വിവിധ B.Voc. (CBCSS-V-UG 2018 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെൻ്ററി / ഇംപ്രൂവ്‌മെൻ്റ് പരീക്ഷകൾ ജൂലൈ 15-ന് തുടങ്ങും. അഫിലിയേറ്റഡ് കോളേജുകളിലെ 4th Semester Integrated P.G. (CBCSS) (2021 & 2022 പ്രവേശനം) ഏപ്രിൽ 2024, (2020 പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
  • ഒറ്റത്തവണ റഗുലർ സപ്ലിമെൻ്ററി പരീക്ഷാഫലം വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും സെമസ്റ്റർ (2017 പ്രവേശനം) MA Political Science, ഒന്നും മൂന്നും സെമസ്റ്റർ (2019 പ്രവേശനം) MA English Language and Literature, ഒന്നാം വർഷ (2017 പ്രവേശനം) MA English സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും രണ്ടാം വർഷ (2017 പ്രവേശനം) MA English സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെൻ്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
  • പരീക്ഷാഫലം സർവകലാശാല എഞ്ചിനീയറിങ് കോളേജിലെ (ഐ.ഇ.ടി.) ഒന്നാം സെമസ്റ്റർ B. Tech. (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെൻ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റർ MA Urdu, M.A. English Language and Literature (CCSS 2022 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
  • പുനർമൂല്യനിർണയ ഫലം അഞ്ചാം സെമസ്റ്റർ B.Com: LL.B. ഒക്ടോബർ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

കേരള സർവകലാശാല

  • പരീക്ഷ തീയതി പുനഃക്രമീകരിച്ചു കേരളസർവകലാശാല 2024 ജൂൺ 19 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പാർട്ട് ഒന്ന്, രണ്ട് B.A/B.A. Afzal-ul-Ulama (സാഹിത്യാചാര്യ/രാഷ്ട്രഭാഷ പ്രവീൺ പാസ്സായ വിദ്യാർത്ഥികൾ ഉൾപ്പെടെ)/B.Com./B.P.A./B.Sc (ആന്വൽ/വിദൂരവിദ്യാഭ്യാസം) റെഗുലർ/സപ്ലിമെൻ്ററി/മേഴ്‌സിചാൻസ് പരീക്ഷകൾ 2024 ജൂൺ 25 മുതൽ പുനഃക്രമീകരിച്ചി രിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ M.Sc. Statistics with specialization in Data Analytics പരീക്ഷയുടെ 2024 ജൂൺ 17 ന് നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21 ലേക്ക് മാറ്റിവച്ചിരിക്കുന്നു. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
  • പ്രാക്ടിക്കൽ കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ M.Sc Mathematics പരീക്ഷയുടെ അനുബന്ധ പ്രാക്ടിക്കൽ പരീക്ഷ 2024 ജൂൺ 24, 28 തീയതികളിൽ അതാത് കോളേജുകളിൽ നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
  • സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അറബിക് ടൈപ്പിംഗ് കേരളസർവകലാശാല അറബി വിഭാഗം നടത്തി വരുന്ന Short Term Arabic Typing കോഴ്സിൻ്റെ ഇരുപതാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു/തത്തുല്യം, ഫീസ് : 3000/- രൂപ, കാലാവധി : 3 മാസം, അപേക്ഷാഫോം തിരുവനന്തപുരം, കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.arabicku.in) ലഭ്യമാണ്. വിശദവിവരങ്ങൾക്കായി 0471-2308846/ 9633812633 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
  • പരീക്ഷ ഫീസ് കേരളസർവകലാശാല 2024 ജൂലൈയിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ B.A./B.Sc./B.Com. New generation double main കോഴ്‌സുകളുടെ (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്‌മെൻ്റ & സപ്ലിമെൻ്ററി – 2021 അഡ്‌മിഷൻ, സപ്ലിമെന്ററി – 2020 അഡ്മിഷൻ) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 2024 ജൂൺ 21 വരെയും 150 രൂപ പിഴയോടെ ജൂൺ 24 വരെയും 400 രൂപ പിഴയോടെ ജൂൺ 26 വരെയും SLCM സോഫ്ട്വെയർ മുഖേന ഓൺലൈനായി അപേക്ഷിക്കാം, വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല 2024 ജൂലൈയിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ M.Ed. (റെഗുലർ/സപ്ലിമെൻ്ററി – 2022 സ്കീം, സപ്ലിമെൻ്ററി – 2018 സ്കീം) പരീക്ഷകൾക്ക് പിഴകൂടാതെ 2024 ജൂൺ 21 വരെയും 150 രൂപ പിഴയോടെ ജൂൺ 24 വരെയും 400 രൂപ പിഴയോടെ ജൂൺ 26 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
  • പരീക്ഷ ഫീസ് തീയതി നീട്ടി കേരളസർവകലാശാല 2021 ജൂലൈയിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ C.B.C.S.S. B.A./B.Sc./B.Com. (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്‌മിഷൻ, സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് – 2013 – 2016 & 2018 അഡ്‌മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 2021 ജൂൺ 21 വരെയും 150 രൂപ പിഴയോടെ ജൂൺ 25 വരെയും 100 രൂപ പിഴയോടെ ജൂൺ 27 വരെയും നീട്ടിയിരിക്കുന്നു.
  • സൂക്ഷ്‌മപരിശോധന കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ B.Com. Accounts and Data Science Generation) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്‌തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2021 ജൂൺ 19 മുതൽ 21 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. VII (ഏഴ്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.

എം ജി സർവകലാശാല

  • പരീക്ഷാ ഫലം രണ്ടാം സെമസ്‌റ്റർ MSc Botany, Chemistry (2017, 2018 അഡ്‌മിഷനുകൾ സപ്ലമെന്ററി, 2014 മുതൽ 2016 വരെ അഡ്‌മിഷനുകൾ മെഴ്‌സി ചാൻസ് ഓഗസ്റ്റ് 2023) പരിക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ജൂൺ 29 വരെ ഓൺലൈനിൽ സമർപ്പിക്കാം. അഫിലിയേറ്റഡ് കോളജുകളിലെ Integrated MA, MSc പ്രോഗ്രാമുകളുടെ മുന്നാം സെമസ്‌റ്റർ(2021 അഡ്‌മിഷൻ റഗുലർ, 2020 അഡ്‌മിഷൻ ഇംപ്രൂവ്മെന്റും സപ്ലി മെന്ററിയും ഒക്ടോബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ജൂൺ 27 വരെ ഓൺലൈനിൽ സമർപ്പിക്കാം. രണ്ടാം സെമസ്റ്റർ MSc Bioinformatics PGCSS (സപ്ലിമെന്ററി മെഴ്സി ചാൻസ് ഓഗസ്‌റ്റ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർ ണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ജൂൺ 28 വരെ ഓൺ ലൈനിൽ സമർപ്പിക്കാം.

കണ്ണൂർ സർവകലാശാല

  • ഹാൾടിക്കറ്റ് 2024 ജൂൺ 19 ന് ആരംഭിക്കുന്ന സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്/ മേഴ്‌സി ചാൻസ്)- ഏപ്രിൽ 24 പരിക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബസൈറ്റിൽ ലഭ്യമാണ്. സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 20/06/2024ന് ആരംഭിക്കുന്ന ന്യൂ ജനറേഷൻ പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള M.Sc പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ (റഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് (www.kannuruniversity.ac.in). ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവ്വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്. സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര് MA in Hindi, English and Arabic. Economics, Development Economics, M.Com, (One Time Mercy Chance – 2014 to 2019 Admission),MA Hindi, English, Malayalam, Arabic, History, Philosophy, Kannada, Bharatanatyam, Journalism & Mass Communication, Applied Economics, Development Economics, Economics, Governance & Politics, Social Science, MTTM (New Gen), M.Com, M.S.W (R/I/S 2020 അഡ്‌മിഷൻ മുതൽ), PUBLIC POLICY & DEVELOPMENT, SOCIAL ENTREPRENEURSHIP & DEVELOPMENT, DECENTRALIZATION & LOCAL GOVERNANCE (2022 അഡ്‌മിഷൻ മുതൽ) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
  • പരീക്ഷാ ടൈംടേബിൾ നാലാം സെമസ്റ്റർ B.Com ഡിഗ്രി ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ, 2024 ജൂൺ 19 മുതൽ ജൂൺ 25 വരെ അതാതു കോളേജുകളിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
  • പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു 2024 ജൂൺ 18 നു വിവിധ കോളേജുകളിൽ നടക്കേണ്ടിയിരുന്ന നാലാം സെമസ്റ്റർ UG / PG ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു. ജൂൺ 18 നു നടക്കേണ്ടിയിരുന്ന UG ഡിഗ്രി പ്രായോഗിക പരീക്ഷകൾ ജൂൺ 25 ലേക്കാണ് മാറ്റിയത് പി ജി പ്രായോഗിക പരീക്ഷകളിൽ സുവോളജി (ന്യൂ ജൻ അടക്കം ) ജൂൺ 26 നും, ഫിസിക്സ് ജൂൺ 19 നും നടക്കും . മറ്റു PG വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകളുടെ തിയ്യതി പിന്നീട് അറിയിക്കും.
  • പരീക്ഷാ ഫലം ഒന്നാം സെമസ്റ്റർ M.Sc. Statistics with Data Analytics, ഒക്ടോബർ 2023 (സപ്ലിമെൻററി/ – 2022 അഡ്‌മിഷൻ) & രണ്ടാം സെമസ്റ്റർ M.Sc. Statistics with Data Analytics (Regular). ഏപ്രിൽ 2023 എന്നീ പരീക്ഷകളുടെ ഫലം 14/06/2024 തീയ്യതിയിൽ പ്രസിദ്ധീകരിച്ചു. ഫലം കണ്ണൂർ സർവ്വകലാശാല വെബ് സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ് ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയം/സൂക്ഷ്‌മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 27/06/2024.
  • പരീക്ഷാ രജിസ്ട്രേഷൻ കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ MPES (CBCSS)- റെഗുലർ), നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 21.06.2024 മുതൽ 24.06.2024 വരെയും പിഴയോടുകൂടെ 25.06.2024 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.

Follow our WhatsApp Channel for instant updates: Join Here

Share Now: