November 22, 2024
University Updates

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 13 ജൂൺ 2024.

  • June 13, 2024
  • 2 min read
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 13 ജൂൺ 2024.
Share Now:

13 ജൂൺ 2024 തീയതി വരെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

  • കാലിക്കറ്റിൽ പി.ജി. പ്രവേശനം: 22 വരെ അപേക്ഷിക്കാം 2024 2025 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂൺ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ്: ജനറൽ – 470/- രൂപ. എസ്.സി/എസ്.ടി – 195/- രൂപ. മൊബൈലിൽ ലഭിക്കുന്ന CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് അപേക്ഷ പൂർത്തീകരിക്കേണ്ടത്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം റീ-ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിൻ്റ് ഔട്ട് എടുക്കേണ്ടതാണ്. പ്രൻ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകുകയുള്ളൂ. അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് എടുത്തവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാർഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/.
  • ബിരുദ ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു: 17 വരെ തിരുത്താൻ അവസരം കാലിക്കറ്റ് സർവകലാശാല 2024 – 25 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ സ്റ്റുഡന്റ് ലോഗിൻ എന്ന ലിങ്കിലൂടെ വിദ്യാർഥികൾക്ക് അലോട്ട്മെൻ്റ് പരിശോധിക്കാം. നേരത്തെ സമർപ്പിച്ച അപേക്ഷയിൽ വിദ്യാർഥികൾക്ക് എല്ലാവിധ തിരുത്തലുകൾക്കും (പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഒഴികെ) ജൂൺ 17-ന് വൈകീട്ട് 3 മണിവരെ അവസരമുണ്ടാകും. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്‌ത്‌ സൂക്ഷിക്കേണ്ടതാണ്. “എഡിറ്റ് / അൺലോക്ക്” ബട്ടൺ ഉപയോഗിച്ച് എഡിറ്റ് ചെയ്യാൻ ശ്രമിച്ച വിദ്യാർഥികൾ അപേക്ഷ പൂർത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കിൽ അലോട്ട്മെൻ്റ് പ്രക്രിയകളിൽ നിന്ന് പുറത്താക്കപ്പെടുന്നതായിരിക്കും. പ്രസ്തുത അപേക്ഷകൾ പൂർത്തീകരിക്കുന്നതിനുള്ള അവസരം റഗുലർ അലോട്ട്മെന്റുകൾക്ക് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്‌മെന്റ്റ് റദ്ദാക്കപ്പെടുന്നതായിരിക്കും. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള അവസാന അവസരമാണിത്. അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക് കൃത്യമാണെന്നും, NSS, NCC, SPC, Arts, Sports, Scouts and Guides തുടങ്ങിയ വെയിറ്റേജ് സർട്ടിഫിക്കറ്റുകൾ പ്ലസ്‌ടു തലത്തിലുള്ളതാണെന്നും നോൺ – ക്രീമിലെയർ, ഇ.ഡബ്ല്യൂ.എസ്. സംവരണ വിവരങ്ങൾ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. 2022, 2023, 2024 വർഷങ്ങളിൽ VHSE – NSQF സ്കീമിൽ പ്ലസ്‌ടു പാസായ വിദ്യാർത്ഥികൾ NSQF ബോർഡാണ് അപേക്ഷയിൽ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
  • B. Tech. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (C.U. – I.E.T.) വിവിധ ബ്രാഞ്ചുകളിലേക്കുള്ള B. Tech. NRI സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓൺലൈനായി അപക്ഷ ക്ഷണിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും അപേക്ഷിക്കാം. അപേക്ഷകൾ www.cuiet.info എന്ന വെബ്സൈറ്റ് വഴി ജൂൺ 19 സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിൻ്റ്ഔട്ട്, അപേക്ഷ ഫീസ് അടവാക്കിയ രസീത്. നിർദിഷ്ട അനുബന്ധങ്ങളും സഹിതം 22 ന് മുൻപായി കോളേജിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 9188400223, 9567172591.
  • പ്രോജക്ട് മൂല്യനിർണയം സർവകലാശാലാ നാനോ സയൻസ് ആൻ്റ് ടെക്നോളജി പഠനവകുപ്പിലെ നാലാം സെമസ്റ്റർ M.Sc .Physics (Nano Science), M.Sc. Chemistry (Nano Science) ഏപ്രിൽ 2024 പരീക്ഷയുടെ മേജർ പ്രോജക്‌ട് മൂല്യനിർണയം ജൂൺ 18-ന് നടത്തും.
  • ഹാൾടിക്കറ്റ് ജൂൺ 19-ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ B.A., B.Sc., B.A. Afzal-ul-Ulama, B.A. Multimedia ഏപ്രിൽ 2024 2023 – റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
  • പരീക്ഷാഫലം നാലാം സെമസ്റ്റർ MA Arabic (CCSS 2021 & 2022 പ്രവേശനം) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റർ M.Sc. Mathematics (CCSS 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
  • പുനർമൂല്യനിർണയ ഫലം ഒന്നാം സെമസ്റ്റർ (CBCSS-PG)M.Sc. Psychology, M.A. History നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ B.B.A. LL.B. (Honours) നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം) റഗുലർ / സപ്ലിമെൻ്ററി, ഏപ്രിൽ 2024 (2015 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെൻ്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റർ Master of Laws (LL.M.) ഡിസംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു

കേരള സർവകലാശാല

  • കേരളസർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം – 2024 ഒന്നാംഘട്ട അലോട്ട്‌മെൻ്റ് പ്രസിദ്ധീകരിച്ചു കേരളസർവകലാശാലയുടെ 2021-25 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെൻ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെൻ്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് (ഫീസ് വിശദാംശങ്ങൾ വെബ്സൈറ്റിൽ) ജൂൺ 17 വരെ പ്രൊഫൈലിൽ നിന്നും ഓൺലൈനായി ഒടുക്കി അലോട്ട്മെൻ്റ് ഉറപ്പാക്കേണ്ടതും ഫീസ് Transaction Success എന്ന് രേഖപ്പെടുത്തിയിട്ടുള്ള രസീതിൻ്റെ പ്രിൻ്റഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്. മേൽപ്പറഞ്ഞ രീതിയിൽ സർവകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെൻ്റ് റദ്ദാകുന്നതും അവരെ തുടർന്ന വരുന്ന രണ്ടും മൂന്നും അലോട്ട്മെൻ്റുകളിൽ പരിഗണിക്കുന്നതുമല്ല അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ അവർക്ക് ലഭിച്ച സീറ്റിൽ തൃപ്‌തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്‌മെൻ്റുകളിൽ പരിഗണിക്കപ്പെടുന്നതിലേക്കായി സർവകലാശാല ഫീസ് അടയ്ക്കേണ്ടതാണ്. ഈ ഘട്ടത്തിൽ പ്രവേശനത്തിനായി കോളേജിൽ ഹാജരാകേണ്ടതില്ല. വിദ്യാർത്ഥികൾ ലഭിച്ച അലോട്ട്മെൻറിൽ തൃപ്തരാണെങ്കിൽ സർവകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്റ്റ് ഉറപ്പാക്കിയ ശേഷം ഹയർ ഓപ്ഷനുകൾ (അലോട്ട്മെൻ്റ് കിട്ടിയ ഓപ്ഷന് മുകളിലുള്ളവ) ജൂൺ 17 ന് മുൻപായി നീക്കം ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെൻ്റിൽ പ്രസ്‌തുത ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുകയും അപ്രകാരം ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്. അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപാർ (APAAR) ഐ.ഡി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ നിലവിൽ അപാർ (APAAR) ഐഡി ഇല്ലാത്ത വിദ്യാർത്ഥികൾ അഡ്‌മിഷൻ തീയതിക്ക് മുൻപായി www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐ.ഡി. ജനറേറ്റ് ചെയ്യേണ്ടതാണ്.
  • പരീക്ഷാഫലം കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ M.Sc. Home Science (Family Resource Management, Extension Education, Food & Nutrition, Nutrition & Dietetics) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് [ link here ] മുഖേന 2024 ജൂൺ 22 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കാം. കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ M.Sc. Zoology (റെഗുലർ & സപ്ലിമെൻ്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സുക്ഷ്മമ പരിശോധനയ്ക്ക് റെഗുലർ/ഇംപ്രൂവ്‌മെൻ്റ/സപ്ലിമെൻ്ററി വിദ്യാർത്ഥികൾ (2021 അഡ്മിഷൻ മുതൽ) [link here] മുഖേനയും (2020 അഡ്മിഷൻ വരെ) [link here] മുഖേനയും 2024 ജൂൺ 21 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ M.Sc. Counseling Psychology (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്ക്ക് SLCM (2021 & 2022 അഡ്‌മിഷൻ) വിദ്യാർത്ഥികൾ [link here] മുഖേനയും സപ്ലിമെൻ്ററി (2019 അഡ്‌മിഷൻ) വിദ്യാർത്ഥികൾ [link here] മുഖേനയും 2024 ജൂൺ 21 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. SLCM വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർMSW Social Work പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ‌പരിശോധനയ്ക്ക് അപേക്ഷ [link here] മുഖേന 2024 ജൂൺ 22 നകം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ M.Sc. Biotechnology (റെഗുലർ & സപ്ലിമെൻ്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് റെഗുലർ വിദ്യാർത്ഥികൾ [link here] മുഖേനയും സപ്ലിമെന്ററി വിദ്യാർത്ഥികൾ [link here] മുഖേനയും 2024 ജൂൺ 20 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കേരളസർവകലാശാല 2024 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ M.Com. International Trade New Generation പരീക്ഷാഫലം പ്രസിദ്ധീകരിച്ചു സൂക്ഷ്‌മപരിശോധന യ്ക്ക് [link here] മുഖേന 2021 ജൂൺ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് STCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രം അടയ്ക്കേണ്ടതാണ്. കേരളസർവകലാശാല 2021 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ M.Sc Statistics with Specialization in Data Analytics പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്ക്ക് [link here] മുഖേന 2024 ജൂൺ 20 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
  • പരീക്ഷ കേന്ദ്രത്തിൽ മാറ്റം കേരളസർവകലാശാല 2024 ജൂൺ 19 ന് ആരംഭിക്കുന്ന B.Sc. Annual Scheme Part 1 & II മേഴ്സി ചാൻസ് പരീക്ഷയ്ക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എം.ജി. കോളേജ്, ഗവൺമെൻ്റ് ആർട്സ് കോളേജ്, വഴുതയ്ക്കാട് ഗവൺമെൻ്റ് വിമൻസ് കോളേജ്, ചെമ്പഴന്തി എസ്.എൻ. കോളേജ്, കാട്ടാക്കട ക്രിസ്‌ത്യൻ കോളേജ്, വർക്കല എസ്.എൻ. കോളേജ് എന്നിവിടങ്ങൾ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ കാര്യവട്ടം ക്യാമ്പസ്സിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതും, അഞ്ചൽ സെൻ്റ് ജോൺസ് കോളേജ്, കൊട്ടിയം എം.എം.എൻ.എസ്.എസ്. കോളേജ്, ചവറ ബി.ജെ.എം. ഗവൺമെൻ്റ് കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്, പുനലൂർ എസ്.എൻ. കോളേജ്, കരിക്കോട് ടി.കെ.എം. ആർട്‌സ് ആന്റ് സയൻസ് കോളേജ് എന്നിവിടങ്ങൾ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ. കോളേജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതും, പന്തളം എൻ.എസ്.എസ്. കോളേജ്, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, കായംകുളം എം.എസ്.എം. കോളേജ് എന്നിവിടങ്ങൾ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ എസ്.ഡി. കോളേജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതുമാണ്.
  • ടൈംടേബിൾ കേരളസർവകലാശാല കാര്യവട്ടം യുണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ B. Tech. (2018 സ്‌കീം സപ്ലിമെന്ററി) ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിൻ്റെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ഏപ്രിലിൽ നടത്തിയ ഏഴാം സെമസ്റ്റർ B. Tech. (2018 സ്കീം സപ്ലിമെന്ററി) ഇൻഫർമേഷൻ ടെക്നോളജി & കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിൻ്റെ പ്രാക്‌ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല 2024 ജൂൺ 26 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ Integrated five-year B.A./B.Com./B.B.A. LL.B. (റെഗുലർ/ സപ്ലിമെന്ററി/മേഴ്‌സിചാൻസ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. കോളേജ്, കായംകുളം എം.എസ്.എം. കോളേജ് എന്നിവിടങ്ങൾ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ എസ്.ഡി. കോളേജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതുമാണ്.

കണ്ണൂർ സർവകലാശാല

  • തീയതി നീട്ടി അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ / ബിരുദാനന്തര ബിരുദ (ഏപ്രിൽ 2024) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തു വിദ്യാർത്ഥികളുടെ ഇന്റേണൽ അസ്സെസ്സ്മെന്റ് മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30 .06 .2024 വരെ ദീർഘിപ്പിച്ചു
  • മാർക്ക് ലിസ്റ്റ് വിതരണം കണ്ണൂർ സർവകലാശാല നടത്തിയ അഞ്ച് (നവംബർ 2022 ) ആറ് (ഏപ്രിൽ 2023 ) സെമസ്റ്റർ B. Tech. സപ്ലിമെൻ്ററി മേഴ്‌സി ചാൻസ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ 13. 06 2024 മുതൽ (പ്രവൃത്തി ദിവസങ്ങളിൽ മാത്രം ) സർവകലാശാലയിലെ ബന്ധപ്പെട്ട സെക്ഷനിൽ വെച്ച് വിതരണം ചെയ്യുന്നതാണ്
  • പരീക്ഷ വിജ്ഞാപനം 08.07.2024 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ MCA / MC എ ലാറ്ററൽ എൻട്രി (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) മെയ് 2024 പരീക്ഷകൾക്ക് 18.06.2024 മുതൽ 21.06.2024 വരെ പിഴയില്ലാതെയും 24.06.2024 വരെ പിഴയയോടുകൂടിയും അപേക്ഷിക്കാവുന്നതാണ്. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
  • നാലാം സെമസ്റ്റർ എം സി എ മേഴ്‌സി ചാൻസ് പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലും സെൻ്ററുകളിലും 2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള നാലാം സെമസ്റ്റർ MCA / MC എ ലാറ്ററൽ എൻട്രി മേഴ്‌സി ചാൻസ് (മെയ് 2024) പരീക്ഷകൾക്ക്പിഴയില്ലാതെ 18.06.2024 മുതൽ 21.06.2024 വരെയും പിഴയോടുകൂടി 24.06.2024 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ്അടച്ച് റീ രെജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
  • ടൈംടേബിൾ 10.07.2024 നു ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ MSc Applied Psychology (ഏപ്രിൽ 2024 ) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Follow our WhatsApp Channel for instant updates: Join Here

Share Now: