ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 10 ജൂൺ 2024.
10 ജൂൺ 2024 തീയതി വരെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
- ബി.ടെക്. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ (ഐ.ഇ.ടി.) 2024 – 25 അധ്യയന വർഷത്തേക്കുള്ള B.Tech. NRI സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. Computer Science and Engineering, Electronics and Communication Engineering, Electronics and Computer Science Engineering, Electrical and Electronic Engineering, Mechanical Engineering, Printing Technology എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശനം. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാനുള്ള അവസരമുണ്ട്. യോഗ്യത: പ്ലസ്‌ടു പരീക്ഷയിൽ Physics, Chemistry, Mathematics വിഷയങ്ങളിൽ 45 ശതമാനം മാർക് ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9567172591.
- B.Voc. NSS ഗ്രേസ് മാർക്ക് അഫിലിയേറ്റഡ് കോളേജുകളിലെ NSS ഗ്രേസ് മാർക്കിന് അർഹരായ (CBCSS-V -UG 2021 പ്രവേശനം) B.Voc. പ്രോഗ്രാം വിദ്യാർഥികളുടെ വിവരങ്ങൾ സെൻട്രലൈസ്‌ഡ് കോളേജ് പോർട്ടൽ വഴി ജൂൺ 19 മുതൽ ജൂലൈ ഒന്ന് വരെ രേഖപ്പെടുത്താം.
- ഒറ്റത്തവണ റഗുലർ സപ്ലിമെൻ്ററിപരീക്ഷയിൽ മാറ്റം ജൂൺ 17-ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.ടെക്. / പാർട്ട് ടൈം B.Tech. സെപ്റ്റംബർ 2022 CS 2K 406 – Hardware Systems Design, CE 2K 406 – Surveying II പേപ്പർ ഒറ്റത്തവണ റഗുലർ സപ്ലിമെൻ്ററി പരീക്ഷകൾ പുതുക്കിയ സമയ ക്രമപ്രകാരം ജൂൺ 20-ന് നടത്തും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. മറ്റു പരീക്ഷകളിൽ മാറ്റമില്ല.
- പരീക്ഷാ അപേക്ഷ വിദൂര വിദ്യാഭ്യാസ വിഭാഗം പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള (CUCBCSS-UG) B.A. Multimedia (2017 & 2018 പ്രവേശനം മാത്രം) മൂന്നാം സെമസ്റ്റർ നവംബർ 2021, നാലാം സെമസ്റ്റർ ഏപ്രിൽ 2022 സപ്ലിമെൻ്ററി / ഇംപ്രൂവ്മെൻ്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. കാലിക്കറ്റ് സർവകലാശാലാ സെൻ്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) / പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള (CBCSS-UG) B.A. Multimedia രണ്ടാം സെമസ്റ്റർ (2021 & 2022 പ്രവേശനം) ഏപ്രിൽ 2024, (2019 & 2021 പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെൻ്ററി / ഇംപ്രൂവ്മെൻ്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും. പരീക്ഷ ജൂലൈ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
- പരീക്ഷാഫലം ആറാം സെമസ്റ്റർ ബി.ടി.എ. (CBCSS 2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം. Master of Theater Arts (CCSS-PG) ഒന്നാം സെമസ്റ്റർ (2023 പ്രവേശനം), മൂന്നാം സെമസ്റ്റർ (2022 പ്രവേശനം) നവംബർ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
- പുനർമൂല്യനിർണയ ഫലം ആറാം സെമസ്റ്റർ B.Sc., B.C.A. ഏപ്രിൽ 2024 (CBCSS) റഗുലർ / (CUCBCSS) സപ്ലിമെന്ററി / ഇംപ്രൂവ്മെൻ്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS & CUCBCSS) B.A., B.Sc., B.A. Afzal-ul-Ulama ഏപ്രിൽ 2023 ഗുലർ / സപ്ലിമെൻ്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
- പരീക്ഷ കേരളസർവകലാശാല 2024 ജൂൺ 18 ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ M.P.E.S. സബ്ജെക്ട് സ്പെഷ്യലൈസേഷൻ പരീക്ഷകൾ 2024 ജൂൺ 21 ന് 9.30 മുതൽ 12.30 വരെയും നാലാം സെമസ്റ്റർ ഇലക്ടീവ് 1 പരീക്ഷകൾ 2 മുതൽ 5 വരെയും നടത്തുന്നതാണ്. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.
- പരീക്ഷ രജിസ്ട്രേഷൻ കേരളസർവകലാശാല 2021 ജൂണിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ B. Arc Combined (2013 സ്‌കീം – സപ്ലിമെൻ്ററി 2013, 2014, 2015 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
- മനോന്മണീയം സുന്ദരനാർ ഇൻ്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസ് Functional Tamil ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് കേരളസർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മനോന്മണീയം സുന്ദരനാർ ഇൻ്റർനാഷണൽ സെൻ്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസ് 2024 ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെ മൂന്ന് മാസത്തെ Functional Tamil സർട്ടിഫിക്കറ്റ് കോഴ്സ് ഓൺലൈനായി നടത്തുന്നു. തമിഴ് വായിക്കാനും എഴുതാനും സംസാരിക്കാനും വിവർത്തനം ചെയ്യാനും വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുന്ന തരത്തിലാണ് സിലബസ് ആസൂത്രണം ചെയ്തിരിക്കുന്നത്. തമിഴ് ഭാഷാ പരിജ്ഞാനം അടിസ്ഥാന യോഗ്യതയായി നിർണ്ണയിച്ചിട്ടുള്ള കേന്ദ്ര സംസ്ഥാനസർക്കാരുകൾക്ക് കീഴിലുള്ള ഉദ്യോഗങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. കോഴ്‌സ് കാലാവധി മൂന്ന് മാസം. എല്ലാ പ്രവർത്തി ദിവസങ്ങളിലും വൈകുന്നേരം 6.30 മുതൽ 8.30 വരെയാണ് ക്ലാസ്സ് ഗുഗിൾ മീറ്റ് വഴിയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്. യോഗ്യത: ഹയർ സെക്കൻ്ററി പാസ്സായിരിക്കണം. അടിസ്ഥാന കോഴ്സിൽ പങ്കെടുക്കുന്നതിന് ഉയർന്ന പ്രായപരിധി ഇല്ല. അറ്റൻറൻസ്, ഗ്രൂപ്പ് വർക്ക്, എഴുത്ത് പരീക്ഷ, വാചാപരീക്ഷ എന്നിങ്ങനെ നൂറ് മാർക്കാണ് ആകെ സ്കോർ കോഴ്സ് വിജയിക്കുന്നതിന് 50% മാർക്ക് നേടണം. ഇതൊരു സ്വാശ്രയ കോഴ്സാണ്. ട്യൂഷൻ ഫീ – Rs. 3500/-, അപേക്ഷ ഫീസില്ല. Google Form Link :- https://forms.gle/6cmWhagMycTSUboG6
- Applied Plant Science in Finishing School ഹ്രസ്വകാല പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു കേരളസർവകലാശാല ബോട്ടണി പഠന വിഭാഗം നടത്തുന്ന Applied Plant Science in Finishing School സ്കൂളിലെ ഹ്രസ്വകാല പരിശീലന കോഴ്‌സിന് 2021 ജൂൺ ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ബോട്ടണി അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ 60% മാർക്കോടെ ബിരുദാനന്തരബിരുദം, അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. പരിശീലന മേഖലകൾ 1. നഴ്സറി മാനേജ്മെന്റും കൊമേഷ്യൽ പ്ലാൻ്റ ടിഷ്യുകൾച്ചറും, 2. ബയോ ഇൻസ്ട്രമെന്റേഷനും ടെക്നിക്കുകളും, 3. ഫൈറ്റോകെമിക്കൽ എക്‌സ്ട്രാക്ഷനും ഹെർബൽ കോസ്മെറ്റിക്കുകളും. കോഴ്സ് ഫീസ്: 1000 രൂപ, കാലാവധി 3 മാസം. താൽപ്പര്യമുള്ളവർ https://forms.gl/JubigxiSzaXRiUX എന്ന ലിങ്കിൽ ലഭ്യമായ ഓൺലൈൻ ഫോം വഴി രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. വിശദമായ വിജ്ഞാപനവും അപേക്ഷാഫോറവും കേരളസർവകലാശാലയുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ( Download Here ). ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി 2024 ജൂൺ 18. പുരിപ്പിച്ച അപേക്ഷഫോമും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അഡ്‌മിഷൻ സമയത്ത് കേരള സർവകലാശാല ബോട്ടണി പഠന വകുപ്പിൽ സമർപ്പിക്കേണ്ടതാണ്.
- കേരളസർവകലാശാല ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2024-25 ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. കേരളസർവകലാശാലയോട് എയ്‌ഡഡ്/സ്വാശ്രയ ആർട്‌സ് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ സയൻസ് കോളേജുകളിലും, UIT, & IHRD കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള 2024-25 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ (https://admissions.keralauniversity.ac.in) ആരംഭിച്ചു. എല്ലാ കോളേജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും മറ്റ് സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്റ്. കേരളസർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്‌തിട്ടുളള കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (മാനേജ്‌മെൻ്റ് ക്വാട്ട, സ്പോർട്സ് ക്വാട്ട, ഭിന്ന ശേഷിയുള്ളവർ, ട്രാൻസ്‌ജെൻഡർ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിച്ചിരിക്കണം. പരാതിരഹിതമായ ഓൺലൈൻ രജിസ്ട്രേഷൻ ലക്ഷ്യമിടുന്നതിനാൽ വിദ്യാർത്ഥികൾ അതീവ ശ്രദ്ധയോടെയും കൃത്യത യോടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോൺ നമ്പർ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്.
- ഒന്നാം വർഷ ബിരുദ പ്രവേശനം 2024 ട്രയൽ അലോട്ട്മെൻ്റ് ജൂൺ 11 ന് പ്രസിദ്ധീകരിക്കും കേരളസർവകലാശാലയുടെ 2024-25 അധ്യയന വർഷത്തിലെ ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് അഡ്‌മിഷൻ വെബ്സൈറ്റിൽ (https://admissions.keralauniversity.ac.in) 2024 8 11 പ്രസിദ്ധീകരിക്കും. പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെൻ്റ് പരിശോധിച്ചതിന് ശേഷം ഓപ്ഷനുകൾ ചേർക്കുന്നതിനും പുനർക്രമീകരിക്കുന്നതിനും 2024 ജൂൺ 12 വരെ വിദ്യാർത്ഥികൾക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തുന്നവർ ആയതിന്റെ പുതിയ പ്രിൻ്റ് ഔട്ട് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ്. ട്രയൽ അലോട്ട്മെന്റ് വന്നതിന് ശേഷം വിദ്യാർത്ഥികൾ ഓപ്ഷനുകൾ മാറ്റങ്ങൾ വരുത്തുന്നതിനാൽ ട്രയൽ അലോട്ട്മെന്റിൽ ലഭിച്ച കോളേജുകൾക്കും കോഴ്സുകൾക്കും തുടർന്ന് വരുന്ന അലോട്ട്‌മെൻ്റുകളിൽ മാറ്റങ്ങൾ വരുവാൻ സാധ്യതയുണ്ട്. ആയതിനാൽ ട്രയൽ അലോട്ട്മെന്റ്റ് ലഭിച്ചു എന്നുള്ളത് കൊണ്ട് മാത്രം അഡ്മിഷൻ ലഭിക്കണമെന്നില്ല. ഒന്നാംഘട്ട അലോട്ട്‌മെൻ്റ് 2024 ജൂൺ 13 ന് പ്രസിദ്ധീകരിക്കുന്നതാണ്. ഷെഡ്യൂൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
- ഒന്നാം വർഷ B.Ed. പ്രവേശനം – 2024 കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെൻ്റ്/എയ്ഡഡ്/ സ്വാശ്രയ/KUCT ഇ കോളേജുകളിലേക്കുള്ള 2024-25 അധ്യയന വർഷത്തിലെ B.Ed. കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളസർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (General/Reservation/Management/Sports quota/ PWD/ Transgender/ TLM/ Lakshadweep ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ 2024 ജൂൺ 10 ന് ആരംഭിക്കുന്നതും 2024 ജൂൺ 25 ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്നതുമാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താവുന്നതാണ്. വിദ്യാർത്ഥികൾക്ക് 20 ഓപ്ഷൻ വരെ സെലക്ട് ചെയ്യാവുന്നതാണ്. ഓപ്ഷൻ കൊടുത്ത കോളേജുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ നിർബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം തുടർന്നുവരുന്ന അലോട്ട്മെൻ്റുകളിൽ പരിഗണിക്കുന്നതല്ല പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും പ്രോഗ്രാമുകളും മാത്രം മുൻഗണന ക്രമത്തിൽ തെരെഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് കോളേജുകളിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ടതില്ല അപേക്ഷയുടെ പ്രിൻ്റ് ഔട്ടും ഫീസടച്ചതിൻ്റെ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 700/- (SC/ST വിഭാഗത്തിന് 100/-) രൂപയാണ്. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ മുഖാന്തിരം അടക്കേണ്ടതാണ്. ഡി.ഡി, ചെക്ക്, മറ്റു ചെലാനുകൾ തുടങ്ങിയവ മുഖേനെയുള്ള പേയ്മെൻ്റുകൾ സ്വീകരിക്കുകയോ റീഫണ്ട് ചെയ്യുകയോ ചെയ്യുന്നതല്ല. ഫീസ് അടച്ച രസീത് നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്. തെറ്റായി ഒടുക്കുന്ന ഫീസുകൾ റീഫണ്ട് ചെയ്യപ്പെടുന്നതല്ല അഡ്മിഷൻ സംബന്ധിച്ചുള്ള അതാത് സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പ്രതകുറിപ്പുകളും അഡ്‌മിഷൻ വെബ്സൈറ്റും (https://admissions.keralauniversity.ac.in) (. ഹെൽപ്പ്ലൈൻ നമ്പർ : 9188524612 (WhatsApp also), ഇമെയിൽ: bedadmission@keralauniversity.ac.in
- സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ Arabic Typing കേരളസർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഓഫ്‌ലൈൻ Arabic Typing കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്‌ടു/തത്തുല്യം. ഫീസ്: 3000 രൂപ കാലാവധി: 3 മാസം സീറ്റുകൾ: 40, അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, ഔദ്യോഗിക വെബ്സൈറ്റിലും (www.arabicku.in) ലഭ്യമാണ്. താൽപ്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ സഹിതം ജൂൺ 15 ശനി രാവിലെ 10 മണിക്ക് കാര്യവട്ടത്തുള്ള അറബിക് പഠന വകുപ്പിൽ എത്തുക. വിവരങ്ങൾ: 9633812633/0471-2308846.
എം ജി സർവകലാശാല
- PG പരീക്ഷ; ഹാൾ ടിക്കറ്റ് ഇന്ന് ലഭിക്കും മൂന്ന്, നാല് സെമസ്റ്ററുകൾ MA, MSc, M.Com (CSS 2022 അഡ്മിഷൻ റഗുലർ, 2019, 2020, 2021 അഡ്‌മിഷനുകൾ റീ അപ്പിയറൻസ്- പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷ നാളെ(ജൂൺ 11) ആരംഭിക്കും, പരീക്ഷാ കേന്ദ്രം അനുവദിച്ചുകൊണ്ടുള്ള പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ വിദ്യാർഥികൾ തങ്ങൾക്ക് പരീക്ഷാ കേന്ദ്രമായി അനുവദിക്കപ്പെട്ട കോളജിൽനിന്നും ഹാൾ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. മെയിൻ സെൻ്ററിലും സബ് സെൻ്ററിലും പരീക്ഷ എഴുതേണ്ടവർ അതത് കേന്ദ്രങ്ങളിൽതന്നെ എത്തണം. ഓട്ടോണമസ് കോളജുകളിൽ രജിസ്റ്റർ ചെയ്‌തവരും അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദങ്ങളിൽനിന്ന് ഹാൾടിക്കറ്റ് വാങ്ങി പരീക്ഷ എഴുതണം. ഹാൾ ടിക്കറ്റ് ഇന്ന്(തിങ്കൾ) ഉച്ചകഴിഞ്ഞ് രണ്ടിനുശേഷം പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും. ഹാൾ ടിക്കറ്റ് വാങ്ങുന്നതിനായി വിദ്യാർഥികൾ മുൻ പരീക്ഷയുടെ ഹാൾ ടിക്കറ്റോ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയോ ഹാജരാക്കണം.
കണ്ണൂർ സർവകലാശാല
- പ്രായോഗിക പരീക്ഷകൾ നാലാം സെമസ്റ്റർ B.Sc/Electronics/Home Science/Psychology/B.B.A.T.M./B.T.M./B.B.A.H. ഡിഗ്രി ഏപ്രിൽ 2024. പ്രായോഗിക പരീക്ഷകൾ, 2024 ജൂൺ 12 മുതൽ ജൂൺ 21 വരെ അതാതു കോളേജുകളിൽനടക്കും. നാലാം സെമസ്റ്റർ B. A. Economics / Development Economics ഡിഗ്രി (റെഗുലർ /സപ്ലിമെൻ്ററി) ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ 2024 ജൂൺ 13- ന്അതാത് കോളേജുകളിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾയൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്തവിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
Follow our WhatsApp Channel for instant updates: Join Here