ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 6 ജൂൺ 2024.
6 ജൂൺ 2024 തീയതി വരെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കേരള സർവകലാശാല
- പരീക്ഷാഫലം കേരളസർവകലാശാല 2023 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ M.Ed. (2022 സ്കീം റെഗുലർ, 2018 സ്കീം സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 ജൂൺ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എം ജി സർവകലാശാല
- പരീക്ഷാ തീയതി അഫിലിയേറ്റഡ് കോളജുകളിലെ പഞ്ച വത്സര LLB (Hons.) ആറാം സെമസ്റ്റർ പരീക്ഷ (2020 അഡ്‌മിഷൻ റഗുലർ, 2019, 2018 അഡ്‌മിഷനുകൾ സപ്ലിമെൻ്ററി) ജൂൺ 26ന് ആരംഭിക്കും, ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ. രണ്ടാം സെമസ്റ്റർ MCA (2023 അഡ്‌മിഷൻ റഗുലർ, 2020 മുതൽ 2022 വരെ അഡ്മി ഷനുകൾ സപ്ലിമെൻ്ററി) പരീക്ഷ ജൂൺ 19ന് ആരംഭിക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
- പരീക്ഷാ ഫലം മൂന്ന്, നാല് സെമസ്‌റ്ററുകൾ MA Sanskrit General, Septal Nyaya, Vedanta Grammar (പ്രൈവറ്റ് രജിസ്ട്രേഷൻ, 2020 അഡ്‌മിഷൻ റഗുലർ, 2019 അഡ്‌മിഷൻ സപ്ലിമെ ന്ററി മാർച്ച് 2023) ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധന യ്ക്കും ജൂൺ 19 വരെ നിശ്ചിത ഫീസ് അടച്ച് ഓൺലൈനിൽ അപേക്ഷിക്കാം. അഞ്ചാം സെമസ്റ്റർ CBCS B.Com(മോഡൽ 1, 2, 3 സ്പെഷ്യൽ അപ്പിയറൻ സ് 2021 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ടവർക്കായി നടത്തിയത്) പരീക്ഷയുടെ ഫലം പ്ര സിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കും ജൂൺ 19 വരെ നിശ്ചിത ഫീസ് അടച്ച് ഓൺലൈനിൽ അപേക്ഷിക്കാം.
- എം.ജിയിൽ ഓണേഴ്‌സ് ബിരുദം; രജിസ്ട്രേഷൻ രണ്ടു ദിവസം കുടി മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലും സർവകലാശാലാ കാമ്പസിലെ 4+7 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാളെ(ജൂൺ ഏഴ്) അവസാനിക്കും. https://cap.mgu.ac.in/ പോർട്ടൽ മുഖേനയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. അഫിലിയേറ്റഡ് കോളജുകളിലെ ഹെൽപ്പ് ഡസ്‌കുകളുടെ സേവനം പ്രയോജനപ്പെടുത്താം. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഓൺലൈനിൽ അപേക്ഷ നൽകണം. സർവകലാശാലയാണ് അലോട്ട്മെൻറ് നടത്തുക. അതാത് കമ്മ്യൂണിറ്റിയിൽ പെട്ട കോളജുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. മാനേജ്‌മെൻറ് ക്വാട്ട, സ്പോർട്സ്/ഭിന്നശേഷി വിഭാഗങ്ങൾ എന്നിവയിലെ പ്രവേശനത്തിനും ഓൺലൈനിൽ അപേക്ഷ നൽകണം. മാനേജ്‌മെൻറ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ കോളേജുകളിൽ ഓൺലൈൻ ക്യാപ്പ് അപേക്ഷാ നമ്പർ നൽകണം.
കണ്ണൂർ സർവകലാശാല
- ടൈം ടേബിൾ അഫിലിയേറ്റഡ് കോളേജുകളിലെയും സെൻ്ററുകളിലെയും രണ്ടാം സെമസ്റ്റർ MCA (റെഗുലർ / സപ്ലിമെൻ്ററി / മേഴ്‌സി ചാൻസ് ) മെയ് 2024 പരീക്ഷകൾ 26.06.2024 ന് ആരംഭിക്കും . ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
- പ്രായോഗിക പരീക്ഷകൾ നാലാം സെമസ്റ്റർ MA Arabic ഡിഗ്രി (ഏപ്രിൽ 2024 ) പ്രായോഗിക പരീക്ഷകൾ, പ്രൊജക്റ്റ് , വൈവ-വോസി എന്നിവ 2024 ജൂൺ 10, 11 തീയതികളിലായി അതാത് കോളേജിൽവച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
Follow our WhatsApp Channel for instant updates: Join WhatsApp