November 21, 2024
University Updates

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം: അപേക്ഷ ആരംഭിച്ചു.

  • May 19, 2024
  • 1 min read
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം: അപേക്ഷ ആരംഭിച്ചു.
Share Now:

2024-25 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 01.06.2024 ന് വൈകിട്ട് 5 മണി വരെ ഓൺലൈൻ അപേക്ഷ സമർ പ്പിക്കാവുന്നതാണ്. അപേക്ഷാഫീസ് : എസ്‌.സി/എസ്.ടി 195 രൂപ, മറ്റുള്ളവർ 470/- രൂപ. വെബ്സൈറ്റ് : www.admission.uoc.ac.in

ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് CUFYUG-REGULATIONS- 2024 ലെ വ്യവസ്ഥകൾക്ക് വിധേയമായി മൂന്ന് ഓപ്ഷനുകളിൽ പഠനം പൂർത്തീകരിക്കാം. (എ) 3 വർഷത്തെ യുജി ബിരുദം, (ബി) 4 വർഷത്തെ യുജി ബിരുദം (ഓണേഴ്സ്) (സി) 4 വർഷത്തെ യുജി ബിരുദം (ഓണേഴ്സ് വിത്ത് റീസേർച്ച്).

നിലവിലുള്ള മൂന്ന് വർഷത്തെ ബി.വോക് പ്രോഗ്രാമുകൾ CUFYUGP റെഗുലേഷനുകളുടെ പരിധിയിൽ വരുന്നതല്ല. എന്നാൽ പ്രസ്തുത പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ഈ അലോട്ട്മെന്റ് പ്രക്രിയയിലൂടെ തന്നെയായിരിക്കും.

എങ്ങനെ അപേക്ഷിക്കാം?

ഓൺലൈൻ അപേക്ഷ സമർപ്പണത്തിൻ്റെ ആദ്യ ഘട്ടത്തിൽ CAP ID യും പാസ്‌വേഡും മൊബൈലിൽ ലഭ്യമാക്കുന്നതിന് വേണ്ടി അപേക്ഷകർ http://admission.uoc.ac.in/ug/ -> Apply Now എന്ന ലിങ്കിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്.

ഓൺലൈൻ രജിസ്ട്രേഷന്റെ തുടക്കത്തിൽ മൊബൈൽ നമ്പർ ശരിയായി നൽകാത്തതിനാൽ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈൽ നമ്പർ ഓ.ടി.പി (One Time Password) വെരിഫിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെതോ, അല്ലെങ്കിൽ രക്ഷിതാവിൻ്റെയോ ഫോൺ നമ്പർ മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകാവൂ.

തുടർന്ന് മൊബൈലിൽ ലഭിച്ച CAP ID യും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്. അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. Save & Proceed എന്ന ബട്ടൺ ക്ലിക് ചെയ്യുന്നതിന് മുൻപേ അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ.

അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക്, NSS NCC തുടങ്ങിയ വെയിറ്റേജ്, നോൺ-ക്രീമിലെയർ, EWS സംവരണ വിവരങ്ങൾ എന്നിവ കൃത്യ മാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

+2/ഹയർ സെക്കൻ്റി മാർക്ക് ലിസ്റ്റ് പ്രകാരം രജിസ്റ്റർ നമ്പർ, പേര്, ജനന തിയ്യതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. ആയതിനാൽ +2/HSE മാർക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ മാത്രം രജിസ്ട്രേഷൻ പൂർത്തീകരിക്കുക.

അപേക്ഷ തിരുത്തലുകൾ

അപേക്ഷ സമർപ്പിച്ച് പ്രിൻ്റൗട്ട് എടുത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തിയ്യതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ തന്നെ ലഭ്യമായിരിക്കും.

എഡിറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റ്ഔട്ട് യൂണിവേഴ്സിറ്റിയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. എന്നാൽ അഡ്മിഷൻ ലഭിക്കുന്ന അവസരത്തിൽ അപേക്ഷയുടെ പ്രിന്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതാത് കോളേജുകളിൽ സമർപ്പി ക്കേണ്ടതാണ്.

മേജർ, മൈനർ, സ്പെഷ്യലൈസേഷൻ

2024-25 അധ്യായന വർഷ പ്രവേശനം മുതൽ B.Com, BBA എന്നിവയുൾപ്പെടെ എല്ലാ ബിരുദ ഹോണേഴ്സ് പ്രോഗ്രാമുകൾക്കും സ്പെഷ്യലൈസേഷൻ ഉണ്ടായിരിക്കും. വിവിധ കോളേജുകളിൽ ലഭ്യമായ ബിരുദ പ്രോഗ്രാമുകളുടെ മേജർ, മൈനർ, സ്പെഷ്യലൈസേഷൻ എന്നിവയുടെ വിശദാംശങ്ങൾ അതത് കോളേജുകളുടെ വെബ്സൈറ്റിൽ/നോട്ടീസ് ബോർഡിൽ ലഭ്യമാണ്.

എത്ര ഓപ്ഷൻസ് നൽകാം?

ഓൺലൈൻ രജിസ്ട്രേഷന് വിദ്യാർത്ഥികൾക്ക് 20 ഓപ്ഷൻ വരെ നൽകാവുന്നതാണ്. ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് ഏറ്റവും താൽ പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകൾ മുൻഗണനാ ക്രമത്തിൽ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

കോഴ്സ് ഫീസ്

സെൽഫ് ഫിനാൻസിംഗ് കോഴ്സുകളുടെ ഫീസ് എയ്ഡഡ്/ ഗവൺമെന്റ് കോഴ്സുകളുടെ ഫീസിൽ നിന്നും വ്യത്യസ്തമായിരിക്കും.

കമ്മ്യൂണിറ്റി ക്വോട്ട

ഓരോ കമ്മ്യൂണിറ്റിക്കും അർഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന കോളേജുകൾ, കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷ പ്രകാരം തിരഞ്ഞെടുത്ത കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

കമ്മ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം ലഭിക്കേണ്ട വിദ്യാർത്ഥികളെ അവർ തിരഞ്ഞെടുക്കുന്ന 20 (ഇരുപത്) കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്‌ഡഡ് കോളേജുകളിലെ അർഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക.

മാനേജ്മെന്റ്, സ്പോർട്ട്സ് കോട്ട

മാനേജ്മെന്റ്, സ്പോർട്ട്സ് എന്നീ കോട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈൻ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളുമായി നേരിട്ട് ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (ജനറൽ, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്പോർട്ട്സ്, ഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണ വിഭാഗക്കാർ) ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Summary: University of Calicut has started online registration for undergraduate admissions for the academic year 2024-25. Online application can be submitted till 5 pm on June 1. Admission to 311 colleges in Wayanad, Kozhikode, Malappuram, Palakkad and Thrissur districts out of which 35 Govt. Colleges, there are 47 aided colleges, 219 self-help colleges and 10 self-help centers of the university. B.A. 47, B.Sc. 37, B.Com. 5, B.Voc. There are 35 programs. #admission #universityofcalicut #fyugcap

Share Now:

Leave a Reply

Your email address will not be published. Required fields are marked *