CUSAT’24 -ഇപ്പോൾ അപേക്ഷിക്കാം
രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ ഒന്നായ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി യിൽ 2024 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ പ്രോസ്പെക്ട്സ് പുറപ്പെടുവിച്ചു. ബി.ടെക് ,എം.ബി .എ ,ഇന്റഗ്രേറ്റഡ് പി .ജി ,ഇന്റഗ്രേറ്റഡ് എൽ. എൽ. ബി എന്നിങ്ങനെ നിരവധി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . ഐ. ഐ. എം നടത്തുന്ന ക്യാറ്റ് (CAT-2024) പരീക്ഷയുടെ മാർക്കാണ് പ്രധാനമായും പരിഗണിക്കുക. ഇതിനുപുറമെ മറ്റു പരീക്ഷകളായ സി-മാറ്റ് ,കെ-മാറ്റ് എന്നിവയുടെ സ്കോറുകളും പരിഗണിക്കപ്പെടും. വിശദ വിവരങ്ങൾക്ക് സൈറ്റിലെ പ്രോസ്പെക്ട്സ് സന്ദർശിക്കാം. അപേക്ഷിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 26 ആണ്.
കോഴ്സുകൾ :
ബി.ടെക് :
- സിവിൽ
- കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്
- എലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്
- ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ
- ഇൻഫർമേഷൻ ടെക്നോളജി
- മെക്കാനിക്കൽ
- സേഫ്റ്റി ആൻഡ് ഫയർ
- മറൈൻ
- നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിംഗ്
- പോളിമർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്
- ഇൻസ്ട്രുമെന്റഷൻ ആൻഡ് കൺട്രോൾ
യോഗ്യത :
- +2 മാത്തമാറ്റിക്സ് ,ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ചിരിക്കണം.
- കോമൺ അഡ്മിഷൻ ടെസ്റ്റ് അഥവാ ക്യാറ്റ് എക്സാം വഴിയായിരിക്കും പ്രവേശനം.
- മറൈൻ എഞ്ചിനീറിങ്ങിന് ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് അഥവാ CET വഴിയാണ് പ്രവേശനം.
യു .ജി കോഴ്സുകൾ :
- ഫോട്ടോണിക്‌സ്
- ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്
- ബി.എസ് .സി കെമിസ്ട്രി
- ബി എ സ്റ്റാറ്റിസ്റ്റിക്‌സ്
- ബി.എസ് .സി മാത്തമാറ്റിക്സ്
പഞ്ചവത്സര എൽ .എൽ ബി :
- ബി.ബി.എ. എൽ.എൽ.ബി. (ഹോണസ്)
- ബി.കോം. എൽ.എൽ.ബി. (ഹോണസ്)
- ബി.എസ് .സി സി .എസ് – എൽ.എൽ.ബി. (ഹോണസ്)
യോഗ്യത :
- പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം.
ബി.വോക് കോഴ്സുകൾ:
- ബിസിനസ് പ്രോസസ്സ് ആൻഡ് ഡാറ്റാ അനലിറ്റിക്സ്
യോഗ്യത :
- മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്‌സിറ്റിക്സ് മാത്തമാറ്റിക്സ് അല്ലെങ്കിൽ ഒരു വിഷയമായി പഠിച്ചിരിക്കണം.
എം.ടെക് ,എം.ബി.എ , പ്രവേശത്തിനായി കുസാറ്റ് പ്രത്യേകം പ്രവേശന പ്രവേശന പരീക്ഷ നടത്തുന്നില്ല .ഗേറ്റ് ഐഐഎം നടത്തുന്ന CAT ,സി-മാറ്റ് ,കെ -മാറ്റ് എന്നിവയിലെ സ്‌കോറുകൾ പരിഗണിക്കും. എം.ടെക്കിന് അപേക്ഷിക്കേണ്ട അവസാന തീയ്യതി മെയ് 31 ആണ്. പ്രോസ്‌പെക്ട്‌സ് https://cusat.ac.in/ എന്ന സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ
മെയ് 10, 11, 12 തീയതികളിൽ നടക്കുന്ന കംപ്യൂട്ടർ അധിഷ്ഠിത പൊതുവായ കാറ്റ് (ടെസ്റ്റ് കോഡ് 101) പരീക്ഷ ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്.സി (ഫോട്ടോണിക്സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി) പ്രോഗ്രാമുകളിലേക്കുള്ളതാണ്.
ഈ പരീക്ഷ മൂന്ന് മണിക്കൂർ നീണ്ടുനിൽക്കും. പരീക്ഷയിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ നിന്ന് യഥാക്രമം 90, 75, 60, 90 വീതം ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന് മൂന്ന് മാർക്ക് ലഭിക്കും. തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് നഷ്ടപ്പെടും. അഡ്മിറ്റ് കാർഡ് മെയ് 1 മുതൽ 12 വരെ ഡൗൺലോഡ് ചെയ്യാം.
അപേക്ഷ ഫീസ്
കുസാറ്റ് പ്രവേശന പരീക്ഷയ്ക്ക് ഫീസ് 1200 രൂപയാണ്. രണ്ട് ടെസ്റ്റ് കോഡുകൾ വരെ അപേക്ഷിക്കാൻ ഈ തുക മതിയാകും. മൂന്നാമത്തെ ടെസ്റ്റ് കോഡിന് അധികമായി 500 രൂപ അടയ്ക്കണം. പട്ടിക വിഭാഗക്കാർക്ക് ഫീസിളവുണ്ട്. ഗൾഫിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ മക്കൾക്കും എൻ.ആർ.ഐ സീറ്റിന് അപേക്ഷിക്കുന്നവർക്കും കൂടുതൽ ഫീസ് അടയ്ക്കണം. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. കൂടാതെ, കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. പോസ്റ്റ് ഡോക്ടറൽ, പിഎച്ച്.ഡി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകൾ മെയ് 31നകം ഡിപ്പാർട്ട്മെന്റുകളിൽ നൽകിയാൽ മതി.
Summary: Cochin University of Science and Technology, one of the leading universities in the country, has released the admission prospectus for the academic year 2024. Applications are invited for several courses, including B.Tech, M.B.A, Integrated P.G., and Integrated LL.B. The CAT (CAT-2024) examination conducted by IIT will be the main consideration. In addition, the scores of other examinations such as C-MAT and K-MAT will also be considered. For detailed information, visit the prospectus on the site. The last date to apply is February 26.