November 22, 2024
Scholarships

ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

  • September 17, 2024
  • 1 min read
ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
Share Now:

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനം നിലവാരം പുലർത്തി വരുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/എഞ്ചിനീയറിംഗ് പ്യുവർ സയൻസ്/ അഗ്രികൾച്ചർ സോഷ്യൽ സയൻസ്/ നിയമം മാനേജ്മന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (PG / Ph.D ) നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിക്കുന്നു. www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി – 20.09.2024

അപേക്ഷകർക്കുള്ള നിർദേശങ്ങൾ:

Part-1

  1. അപേക്ഷകൻ / അപേക്ഷക കേരളീയനാകണം.
  2. അപേക്ഷകർ കേരളം സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ട സമുദായങ്ങളായിരിക്കണം.
  3. ഓവർസീസ് സ്കോളർഷിപ്പിന് ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേനയുള്ള ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിൽ സമർപ്പിക്കേണ്ടതില്ല.
  4. 60 ശതമാനം മാർക്കിൽ കുറയാതെ അല്ലെങ്കിൽ സമാന ഗ്രേഡിൽ ബിരുദം നേടിയവരായിരിക്കണം. ബിരുദം നേടിയിട്ടുള്ള വിഷയത്തിലോ ആയതുമായി ബന്ധപ്പെട്ട വിഷയത്തിലോ ഉപരിപഠനം നടത്തുന്നവരെ മാത്രമാണ് സ്കോളർഷിപ്പിന് പരിഗണിക്കുന്നത്. Ph.D കോഴ്സിന് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
  5. വിദേശത്ത് ബിരുദാനന്തര ബിരുദം പഠിക്കുന്നവർ ബിരുദത്തിനു ശേഷം മറ്റു ബിരുദാനന്തര ബിരുദങ്ങളൊന്നും നേടിയിട്ടില്ല എന്നുള്ള നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം Upload ചെയ്യേണ്ടതാണ്. (മാതൃക അനുബന്ധമായി ചേർക്കുന്നു)
  6. ബിരുദം / ബിരുദാനന്തര ബിരുദം പൂർത്തീകരിച്ചതിന്റെ കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് അപേക്ഷയോടൊപ്പം Upload ചെയ്യേണ്ടതാണ്. പ്രസ്തുത മാർക്ക് ലിസ്റ്റിൽ മാർക്കിന്റെ ശതമാനം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ശതമാനം രേഖപ്പെടുത്തിയ സാക്ഷ്യപത്രം കൂടി Upload ചെയ്യേണ്ടതാണ്.
  7. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായം 01-08-2024 അടിസ്ഥാനത്തിൽ 40 വയസിൽ തഴെയായിരിക്കണം.
  8. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ അധികമാകരുത്.
  9. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണ്.
  10. ഒരേ രക്ഷകർത്താക്കളുടെ ഒരു കുട്ടിക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹതയുള്ളൂ.
  11. മുൻ വർഷങ്ങളിൽ അപേക്ഷകനോ അപേക്ഷകൻ ഉൾപ്പെടുന്ന റേഷൻ കാർഡിലുള്ള മറ്റു സഹോദരങ്ങൾക്കോ ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ടെങ്കിൽ നിലവിൽ അപേഷിക്കേണ്ടതില്ല.

Part-2

  1. അപേക്ഷകൻ/അപേക്ഷക സ്വന്തം ഉത്തരവാദിത്വത്തിൽ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടേണ്ടതാണ്.
  2. ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിങ് പ്രകാരമുള്ള ആദ്യ 600 യൂണിവേഴ്സിറ്റികളിൽ ഏതെങ്കിലും ഒന്നിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്കു മാത്രമേ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കൂ. യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  3. ആദ്യ 200 റാങ്കിൽ ഉൾപ്പെട്ട യൂണിവേഴ്സിറ്റികളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് പഠനം നടത്തുന്നവർക്ക് വിദേശ പഠനജീവിത ചെലവ് അടിസ്ഥാനമാക്കി പരമാവധി 10 ലക്ഷം രൂപയും, 201-600 വരെയുള്ള യൂണിവേഴ്സിറ്റി തിരഞ്ഞെടുത്ത് പഠനം നടത്തുന്നവർക്ക് വിദേശ പഠന/ജീവിത ചിലവിന്റെ 50% പരമാവധി 10 ലക്ഷം രൂപയും അർഹതയ്ക്ക് വിധേയമായി സ്കോളർഷിപ്പ് അനുവദിക്കുന്നതാണ്.
  4. സ്കോളർഷിപ്പിന് തെരഞ്ഞെടുത്തതിന് ശേഷം കോഴ്സ്, പഠന കേന്ദ്രം എന്നിവയിൽ മാറ്റം വരുത്താൻ പാടില്ല.
  5. സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടവർ അത് അറിയിച്ചുകൊണ്ടുള്ള കത്തിന്റെ തീയതി മുതൽ ഒരു വർഷ കാലാവധിക്കുള്ളിൽ പ്രസ്തുത സ്ഥാപനത്തിൽ അഡ്മിഷൻ നേടി പഠനം ആരംഭിച്ചിരിക്കണം. അല്ലാത്തപക്ഷം സ്കോളർഷിപ്പ് റദ്ദ് ചെയ്യുന്നതാണ്. ആയതുമായി ബന്ധപ്പെട്ട് പിന്നീട് ലഭ്യമാകുന്ന അപേക്ഷകൾ യാതൊരു വിധത്തിലും പരിഗണിക്കുന്നതല്ല
  6. തെരഞ്ഞടുക്കപ്പെടുന്ന അപേക്ഷകർ പദ്ധതിയുമായി ബന്ധപ്പെട്ട നിയമാവലിക്കുനുസൃതമായി കോഴ്സ് പൂർത്തീകരിച്ചുകൊള്ളാമെന്നും അല്ലാത്തപക്ഷം മുഴുവൻ സ്കോളർഷിപ്പ് തുകയും സർക്കാർ പ്രകാരം തിരിച്ചടച്ചു കൊള്ളാമെന്നുമുള്ള കരാറിൽ ഏർപ്പെടേണ്ടതാണ്.
  7. കോഴ്സുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റിയിൽ നിന്നോ മറ്റ് സർക്കാർ/അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ സ്കോളർഷിപ്പോ ഫീസിളവോ മറ്റു തരത്തിലുള്ള ധനസഹായമോ ലഭിക്കുകയാണെങ്കിൽ പ്രസ്തുത വിശദാംശങ്ങൾ അപേക്ഷയോടൊപ്പം Upload ചെയ്യേണ്ടതാണ്. ഇത്തരത്തിൽ സ്കോളർഷിപ്പ്/ധനസഹായം ലഭിക്കുന്നവർ തിരഞ്ഞെടുക്കപ്പെട്ടാൽ ആയതു സംബന്ധിച്ച രേഖകളുടെ കൂടി അടിസ്ഥാനത്തിൽ വകുപ്പ് നിശ്ചയിക്കുന്ന തുക മാത്രമേ സ്കോളർഷിപ്പ് ആയി അനുവദിക്കുകയുള്ളു.
  8. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്സ് ഫീ, മെയിന്റനൻസ് അലവൻസ് തുടങ്ങിയ ഇനങ്ങളിൽ മറ്റു സ്രോതസുകൾ നിന്നും ആനുകൂല്യം ലഭ്യമാകുന്നുവെങ്കിൽ പ്രസ്തുത തുക സർക്കാരിലേക്ക് തിരിച്ചടക്കേണ്ടതാണ്.
  9. അപേക്ഷിക്കുന്ന എല്ലാവർക്കും സ്കോളർഷിപ്പ് ലഭ്യമാകണമെന്നില്ല. ടി സ്കോളർഷിപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ലഭ്യമായ ഫണ്ടിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ വാർഷിക വരുമാനമുള്ളവർക്ക് മുൻഗണന നൽകികൊണ്ട് പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അർഹരായ ഗുണഭോക്താക്കളെ തെരഞ്ഞടുക്കുന്നതാണ്.
  10. D’O ഇനത്തിൽ ലഭ്യമായ ഫണ്ടിന്റെ അടിസ്ഥാനത്തിൽ അർഹരായ അപേക്ഷകരുടെ എണ്ണം അധികമാകുന്ന പക്ഷം, ഇതിനകം ഒരു ബിരുദാനന്തര ബിരുദം കരസ്ഥമാക്കിട്ടുള്ളതും വിദേശത്ത് മറ്റൊരു ബിരുദാന്തര ബിരുദ പഠനം നടത്തുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളതുമായ അപേക്ഷകരെ ഒഴിവാക്കുന്നതിന് ടി സമിതിയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
  11. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് സംബന്ധമായ വിഷയങ്ങളിൽ പ്രസ്തുത സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.

Summary: The Backward Classes Development Department is offering scholarships for OBC students pursuing PG or Ph.D. studies abroad in fields like Medical, Engineering, Pure Science, Agriculture, Social Science, Law, and Management. Apply online at www.egrantz.kerala.gov.in by 20.09.2024.

Share Now:

Leave a Reply

Your email address will not be published. Required fields are marked *