November 21, 2024
Scholarships

സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

  • July 26, 2024
  • 1 min read
സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Share Now:

കേന്ദ്ര മാനവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2024-25 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് (പുതിയത്/ പുതുക്കൽ) https://scholarships.gov.in വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ കേരള ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2024ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും റെഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്നവരും ആയിരിക്കണം. കറസ്പോണ്ടൻസ് കോഴ്സ്, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ, ഡിപ്ലോമ കോഴ്സ് എന്നിവയ്ക്ക് ചേർന്ന് പഠിക്കുന്നവർക്ക് സ്കോളർഷിപ്പിന് അർഹതയില്ല. പ്രായം 18നും 25നും മധ്യേ. കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപ കവിയരുത്. അപേക്ഷ ഒക്ടോബർ 31നകം നൽകണം. വിശദവിവരങ്ങൾക്ക്: https://scholarships.gov.in, https://dcescholarship.kerala.gov.in .

അപേക്ഷകൾക്കുള്ള മാനദണ്ഡങ്ങൾ

  • അപേക്ഷകർ 18 നും 25 നും മദ്ധ്യേ പ്രായമുള്ളവരും കേരളാ സംസ്ഥാന ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറിബോർഡുകൾ നടത്തിയ 2024 വർഷത്തെ പന്ത്രണ്ടാം തരം പരീക്ഷയിൽ 80 പെർസെൻടൈൽ (80 PERCENTILE) കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും റെഗുലർ ബിരുദ കോഴ്സിനു ഒന്നാംവർഷം ചേർന്നവരും ആയിരിക്കണം.
  • അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ആകെ 4.5 ലക്ഷം രൂപ കവിയരുത്. അപേക്ഷകർ ഓൺലൈൻ ആയി അപേക്ഷിച്ച അപേക്ഷയുടെ പ്രിന്റൌട്ട്, വരുമാന സർട്ടിഫിക്കറ്റ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്ഥാപനമേധാവിയിൽ നിന്നുള്ള പ്രവേശന റിപ്പോർട്ട് എന്നിവ സഹിതം സ്ഥാപനമേധാവി മുൻപാകെ സമർപ്പിക്കേണ്ടതാണ്.
  • മറ്റേതെങ്കിലും സ്കോളർഷിപ്പുകൾ ലഭിക്കുന്നവർ ഈ സ്കോളർഷിപ്പിനു അർഹരല്ല.
  • ആകെ സ്കോളർഷിപ്പിന്റെ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. 15% സ്കോളർഷിപ്പുകൾ എസ്.സി.വിഭാഗത്തിനും 7.5% സ്കോളർഷിപ്പുകൾ എസ്.ടി. വിഭാഗത്തിനും 27% സ്കോളർഷിപ്പുകൾ ഓ.ബി.സി.വിഭാഗത്തിനും ഓരോ വിഭാഗത്തിലും 5% ഭിന്നശേഷി വിഭാഗത്തിനും നീക്കി വച്ചിരിക്കുന്നു.
  • ബിരുദതലം മുതൽ (പ്രൊഫഷനൽ കോഴ്സ് ഉൾപ്പടെ) പരമാവധി 5 വർഷത്തേക്കാണ് ഈ സ്കോളർഷിപ്പ് അനുവദിക്കുന്നത്. ബിരുദ തലത്തിൽ ഒരുവർഷം 12,000/- രൂപയും, ബിരുദാനന്തര ബിരുദ തലത്തിൽ ഒരു വർഷം 20,000/- രൂപായും ആണ് സ്കോളർഷിപ്പ് തുക.
  • സ്കോളർഷിപ്പിന് അപേക്ഷിച്ച് മെരിറ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ തുടർവർഷങ്ങളിൽ സ്കോളർഷിപ്പ് തുക ലഭിക്കുന്നതിനായി ഓരോ വർഷങ്ങളിലും സ്കോളർഷിപ്പ് പുതുക്കേണ്ടതാണ്.

പുതുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

  • പുതുക്കുന്നതിനായി വാർഷിക പരീക്ഷയിൽ 50% മാർക്ക് ലഭിച്ചിരിക്കണം.
  • 75% ഹാജർ ഉണ്ടായിരിക്കണം.
  • സ്കോളർഷിപ്പ് പുതുക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല.
  • അപേക്ഷ പുതുക്കുന്നതിന് വിട്ടു പോയാലും പിന്നീടുള്ള
    വർഷങ്ങളിൽ, പുതുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ അനുസരിച്ചു പുതുക്കാവുന്നതാണ്.

പൊതുവായ വ്യവസ്ഥകൾ

  • അപേക്ഷകർക്ക് നാഷണലൈസ്ഡ് / ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിൽ സ്വന്തം പേരിൽ സാധുവായ ആധാർ ലിങ്ക് ചെയ്തിട്ടുള്ള സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
  • സ്കോളർഷിപ്പിന് അർഹരാകുന്ന വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതാണ്.
  • വിദ്യാർഥികൾ ഓൺലൈൻ ആയി അപേക്ഷിച്ച ശേഷമുള്ള അപേക്ഷ ഫോമിന്റെ പ്രിന്റൌട്ട്, അനുബന്ധ രേഖകളുടെ പകർപ്പുകൾ എന്നിവ സ്ഥാപന മേധാവി മുൻപാകെ സമർപ്പിക്കേണ്ടതും Institute Nodal Officer ഓൺലൈൻ അപേക്ഷകളും രേഖകളും പരിശോധിച്ച് വെരിഫിക്കേഷൻ നടപടികൾ സമയക്രമമനുസരിച്ചു പൂർത്തിയാക്കേണ്ടതുമാണ്.

വിശദമായ വിവരങ്ങൾക്ക് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ സന്ദർശിക്കുക: https://scholarships.gov.in

Summary: For the 2024-25 academic year, students can apply for the Central Sector Scholarship online at https://scholarships.gov.in. Applicants need to have scored 80% in the 12th grade and be enrolled in the first year of a regular undergraduate course. They must be between 18 and 25 years old, with a family income under ₹4.5 lakh. Scholarships are not available for correspondence or distance education courses. Applicants should submit their online application and required documents to their institution. The scholarship has reservations for girls and various reserved categories.

ഏറ്റവും പുതിയ അപ്ഡേറ്റുകൾക്ക് ഫോളോ ചെയ്യുക Join WhatsApp Channel

Share Now:

Leave a Reply

Your email address will not be published. Required fields are marked *