+2 HSE/VHSE: പരീക്ഷാഫല പ്രഖ്യാപനം
സംസ്ഥാനത്തെ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായതായും മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടി കൾ സ്വീകരിച്ചുവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
നാല് ലക്ഷത്തി നാല്പത്തിനാലായിരത്തി എഴുനൂറ്റി ഏഴ് (4,44,707) വിദ്യാർത്ഥികളാണ് ഇത്തവണ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.
ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയവും പുരോഗമിക്കുകയാണ്. നാല് ലക്ഷത്തി പതിമൂവായിരത്തി അഞ്ഞൂറ്റി എൺപത്തിയൊമ്പത് (4,13,589) വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒന്നാം വർഷത്തെ ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കിയ ശേഷം ഫലം ജൂൺ മാസത്തിൽ പ്രസിദ്ധീകരിക്കും.
Keywords: Kerala Higher Secondary Result, Second Year Result, First Year Result, Education Minister, Result Announcement, Exam Results, Higher Secondary Result 2025, Plus Two Result, First Year Higher Secondary Result, Exam News




