CIPET 2025: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാം
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (CIPET) വിവിധ സെന്ററുകളിലായി നടത്തുന്ന ഡിപ്ലോമ, പി.ജി ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ റെഗുലർ കോഴ്സുകളിലേക്കുള്ള ദേശീയതല പ്രവേശനപരീക്ഷയ്ക്ക് 29.05.2025 വരെ അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായപരിധിയില്ല.
ഫൈനൽ യോഗ്യതാപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.
കോഴ്സുകൾ
- ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ് ടെക്നോളജി (ഡി.പി.എം.ടി)
- ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് ടെക്നോളജി (ഡി.പി.ടി)പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ്
- പ്രോസസിങ് ആൻഡ് ടെസ്റ്റിങ് (പി.ജി.ഡി-പി.പി.ടി)പോസ്റ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ്
- ഡിസൈൻ (സി.എ.ഡി/സി.എ.എം)(പി.ഡി-പി.എം.ഡി)
അപേക്ഷിക്കേണ്ട അവസാന തീയ്യതി 29 മെയ് 2025. അപേക്ഷകർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം അപേക്ഷ വെബ്സൈറ്റ്: https://cipet25.onlineregistrationform.org/CIPET/
CIPET സെന്ററുകൾ:
ചെന്നൈ, മൈസൂർ, അഗർത്തല, അഹമ്മദാബാദ്, അമൃത്സർ, ഔറംഗബാദ്, ബാഡി, ബാലസോർ, ഭോപ്പാൽ, ഭുവനേശ്വർ, ചന്ദ്രപൂർ, ഡെറാഡൂൺ, ഗുവാഹട്ടി, ഗ്വാളിയോർ, ഹൈദരാബാദ്, ഹാജിപൂർ, ഹാൽഡിയ, ഇംഫാൽ, ജയ്പൂർ, കോർബ, കൊച്ചി, ലഖ്‌നൗ, മധുര, മുർത്താൽ, റായ്പൂർ, റാഞ്ചി, വിജയവാഡ, വാരാണസി എന്നിവയുൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ CIPET കോഴ്സുകൾ ലഭ്യമാണ്. കേരളത്തിൽ കൊച്ചിയിൽ ഒരു CIPET സെന്റർ ഉണ്ട്.
Summary: CIPET is accepting applications for 2025 Diploma (SSLC/10th required) and Post Graduate Diploma (degree required) courses in Plastics Technology. No age limit, scholarships available, and hostel provided. Apply online by May 29, 2025, at https://cipet25.onlineregistrationform.org/CIPET/. More info: www.cipet.gov.in.




