November 21, 2024
HSS

പ്ലസ് വൺ രണ്ടാംസപ്ലിമെൻററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

  • July 25, 2024
  • 1 min read
പ്ലസ് വൺ രണ്ടാംസപ്ലിമെൻററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Share Now:

പ്ലസ്സ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. 2024 ജൂലൈ 26 ന് രാവിലെ 10 മണി മുതൽ പ്രവേശനം നേടാവുന്നതാണ്. അഡ്മിഷൻ വെബ്സൈറ്റ്: https://hscap.kerala.gov.in/

കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് റിസൽട്ട് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെൻറ് ലഭിച്ച സ്കൂളിൽ നിന്നും അഡ്‌മിഷൻ സമയത്ത് പ്രിൻറ് എടുത്ത് നൽകുന്നതാണ്.

ഏകജാലക സംവിധാനത്തിൻറ ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവർക്കും അലോട്ട്മെന്റ് ലഭിച്ചിട്ടും അപേക്ഷയിലെ പിഴവുകൾ കാരണം സപ്ലിമെൻററി അലോട്ട്മെൻറിൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും അപേക്ഷകളുടെ കൺഫർമേഷൻ പൂർത്തീകരിക്കാത്തവർക്കും രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിക്കാൻ 2024 ജൂലൈ 23 ന് വൈകിട്ട് 5 മണി വരെ അവസരം നൽകിയിരുന്നു.

രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനായി ആകെ ഉണ്ടായിരുന്ന 33849 വേക്കൻസിയിൽ പരിഗണിക്കുന്നതിനായി ലഭിച്ച 12685 അപേക്ഷകളിൽ 12041 അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിക്കുകയുണ്ടായി. ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 644 അപേക്ഷകൾ സപ്ലിമെൻററി അലോട്ട്മെൻറിന് പരിഗണിച്ചിട്ടില്ല.

സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചിട്ടുള്ളത്.

പ്രവേശനം

അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെൻറ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളു. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച 63000 സ്കൂ‌ളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം 2024 ജൂലൈ 26 ന് രാവിലെ 10 മണി മുതൽ ജൂലൈ 29 ന് വൈകിട്ട് 4 മണി വരെയുള്ള സമയ പരിധിയ്ക്കുള്ളിൽ തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.

അലോട്ട്മെന്റ് ലെറ്ററിൻറ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പ് വച്ചിരിക്കണം.

ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ

  • യോഗ്യതാ സർട്ടിഫിക്കറ്റ്,
  • വിടുതൽ സർട്ടിഫിക്കറ്റ്,
  • സ്വഭാവ സർട്ടിഫിക്കറ്റ് ,
  • ബോണസ് പോയിന്റ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെയും അസ്സൽ ഹാജരാക്കണം.

Summary: 2nd Supplementary Allotment Result of Plus One Admission has been published. Admission will be available on 26 July 2024 from 10 AM onwards. Admission Website: https://hscap.kerala.gov.in/

ഏറ്റവും പുതിയ അപ്ഡേറ്റുകൾക്ക് ഫോളോ ചെയ്യുക 👇🏻https://whatsapp.com/channel/0029Va9PbJAATRShsN5Isl2y

Share Now:

Leave a Reply

Your email address will not be published. Required fields are marked *