പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ:
- കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് റിസൽട്ട് പരിശോധിക്കാവുന്നതാണ്.
- അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും അഡ്മിഷൻ സമയത്ത് പ്രിന്റ് എടുത്ത് നൽകുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളു.
- വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച് ഒരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
- അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം 2024 ജൂലൈ 8ന് രാവിലെ 10 മണി മുതൽ 2024 ജൂലൈ 1 ന് വൈകിട്ട് 4 മണി വരെയുള്ള സമയ പരിധിയ്ക്കുള്ളിൽ തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.
- അലോട്ട്മെന്റ് ലെറ്ററിന്റെ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രേഖകളുടെ
- ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പ് വച്ചിരിക്കണം.
- യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ് സ്വഭാവ സർട്ടിഫിക്കറ്റ് ബോണസ് പോയിന്റ്, ടൈ ബക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെയും അസ്സൽ ഹാജരാക്കണം.
- പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റിന്റെയും സ്വഭാവ സർട്ടിഫിക്കറ്റിന്റെയും അസ്സൽ നിർബന്ധമായും ഹാജരാക്കിയിരിക്കണം. അനുബന്ധമായി ഉള്ളടക്കം ചെയ്തിട്ടുള്ള സർക്കുലറിൽ നിർദ്ദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളാണ് പ്രവേശന സമയത്ത് ഹാജരാക്കേണ്ടത്.
Summary: Plusone supplementary results has been published.Candidates can check their allotment through the offiial website: https://hscap.kerala.gov.in
Join EduPortal Whatsapp: https://whatsapp.com/channel/0029Va9PbJAATRShsN5Isl2y