പ്ലസ് വൺ സപ്ലിമെൻററി അലോട്ട്മെൻറ്: അപേക്ഷ ജൂലൈ 4 വരെ
മുഖ്യഅലോട്ട്മെൻറിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെൻററി അലോട്ട്മെൻറിന് പരിഗണിക്കുന്നതിനായി 2024 ജൂലൈ 2 ന് രാവിലെ 10 മണി മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സപ്ലിമെൻററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും 2024 ജൂലൈ 2 രാവിലെ 9 മണിയ്ക്ക് അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in -ൽ പ്രസിദ്ധീകരിക്കുന്നതാണ്.
അപേക്ഷ നൽകാൻ സാധിക്കാത്തവർ ആരെല്ലാം ?
എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ്(റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല.
ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങൾ പരിശോധിക്കണമെന്നും ഓപ്ഷനുകൾ ഉൾപ്പടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെയുള്ള ഏതുവിവരവും തിരുത്തൽ വരുത്തുന്നതിന് സമയം അനുവദിച്ചിരുന്നുവെങ്കിലും പ്രസ്തുത അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ, അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണിക്കുന്നതിനായി അപേക്ഷകളിലെ അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. പിഴവുകൾ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്
മെറിറ്റ് ക്വാട്ടയുടെ സപ്ലിമെൻററി അലോട്ട്മെന്റിനോടൊപ്പം മോഡൽ റസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെൻററി അലോട്ട്മെൻറിനുള്ള അപേക്ഷയും ക്ഷണിക്കുന്നതാണ്. സപ്ലിമെൻററി അലോട്ട്മെൻറുകളെ സംബന്ധിച്ചുള്ള വിശദ നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്.
Join EduPortal Whatsapp: https://whatsapp.com/channel/0029Va9PbJAATRShsN5Isl2y
Summary: Plus One Supplementary Allotment: Submission of Application –
Those who applied in the main allotment but did not get the allotment or could not apply till now can submit their application online from 10 am on July 2, 2024 to be considered for the supplementary allotment. Vacancy and other information for supplementary allotment will be published on admission website https://hscap.kerala.gov.in on July 2, 2024 at 9 am.