പ്ലസ്‌വൺ പ്രവേശനം: മൂന്നാം അലോട്ട്മെൻ്റ് ജൂൺ 19 ന് പ്രസിദ്ധീകരിച്ചു.
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മുന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൾട്ട് 2024 ജൂൺ 19 ന് രാവിലെ 10 മണി മുതൽ പ്രവേശനം ആരംഭിക്കുന്ന തരത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. www.hscap.kerala.gov.in എന്ന ലിങ്കിലെ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results എന്നതിലൂടെ അലോട്ട്‌മെന്റ് റിസൾട്ട് പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെൻറ് ലെറ്റർ അലോട്ട്മെൻറ് ലഭിച്ച സ്‌കൂളിൽ നിന്നും അഡ്‌മിഷൻ സമയത്ത് പ്രിൻറ് എടുത്ത് നൽകുന്നതാണ്. ഒന്ന് രണ്ട് അലോട്ട്മെൻറുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെൻറിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.
താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് തന്നെ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച് സ്‌ഥിരപ്രവേശനം നേടണം.
പ്രവേശന നടപടികൾ 2024 ജൂൺ 19 ന് 10 മണിയ്ക്ക് ആരംഭിച്ച് ജൂൺ 21 ന് വൈകിട്ട് 5
മണിയ്ക്ക് പൂർത്തിയാക്കുന്നതാണ്.
അലോട്ട്‌മെൻറ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളൂ. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്‌മെൻറുകളിൽ പരിഗണിക്കില്ല. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഒരോ സ്‌കുളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
അലോട്ട്മെന്റ് ലെറ്ററിൻെറ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പ് വച്ചിരിക്കണം. യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ് സ്വഭാവ സർട്ടിഫിക്കറ്റ് ബോണസ് പോയിന്റ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെയും അസ്സൽ ഹാജരാക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ബോർഡുകളിൽ നിന്നും ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കുന്നതാണ്. പ്രവേശനത്തിനായി വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുന്ന യോഗ്യത തെളിയിക്കുന്ന പകർപ്പുകൾ സ്വീകരിക്കുന്നതാണ്. ആവശ്യമെങ്കിൽ സ്കൂൾ അധിക്യതർ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസ്തുത റിസൾട്ടിൻറ സാധുത ഉറപ്പാക്കുന്നതാണ്. പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റിന്റെയും സ്വഭാവ സർട്ടിഫിക്കറ്റിൻറയും അസ്സൽ നിർബന്ധമായും ഹാജരാക്കിയിരിക്കണം.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം 2024 ജൂൺ 21 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.
സപ്ലിമെൻററി അലോട്ട്മെൻറ്
അപേക്ഷിച്ചിട്ടും ഇതുവരെയും അലോട്ട്‌മെൻറ് ലഭിക്കാത്തവർക്ക് സപ്ലിമെൻററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കി നൽകണം, സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും അപേക്ഷ സമർപ്പിക്കുന്നതിന്റെയും മറ്റു വിശദവിവരങ്ങളും പിന്നീട് പ്രസിദ്ധീകരിക്കുന്നതും ആയതിനുശേഷം മാത്രം അപേക്ഷ പുതുക്കി നൽകേണ്ടതുമാണ്.
Join Our WhatsApp Channel: [ Join Here ]
Summary: The 3rd Allotment Result for Plus One Admission has been published, allowing for admissions to be held from June 19, 2024, 10 AM to June 21, 2024, 5 PM. Check third allotment result at www.hscap.kerala.gov.in