November 21, 2024
HSS

പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു: പ്രവേശനം ജൂൺ 12, 13 തീയതികളിൽ

  • June 11, 2024
  • 1 min read
പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു: പ്രവേശനം ജൂൺ 12, 13 തീയതികളിൽ
Share Now:

പ്ലസ്സ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. പ്രവേശനം 2024 ജൂൺ 12 ന് രാവിലെ 10 മണി മുതൽ ജൂൺ 13 ന് വൈകിട്ട് 5 മണി വരെ നടക്കുന്നതാണ്.

അലോട്ട്മെന്റ് വിവരങ്ങൾ അഡ്‌മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്ററ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂ‌ളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.

വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്‌മിഷൻ സമയത്ത് നൽകുന്നതാണ്. ഒന്നാം അലോട്ട്മെൻറിൽ താൽക്കാലിക പ്രവേശനം വശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെൻറ് ലെറ്റർ ആവശ്യമില്ല.

അലോട്ട്മെന്ററ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല.

മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളു. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്‌ഥിരപ്രവേശനമോ നേടാവുന്നതാണ് അലോട്ട്മെന്ററ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല.

വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോസ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം 2024 ജൂൺ 13 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.

രണ്ടാം അലോട്ട്മെൻറിനോടൊപ്പം കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം ശനം തെരഞ്ഞെടുക്കേണ്ടതാണ്. പ്രവേശന നടപടികൾ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ഒരു ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലെക്ക് പ്രവേശനം മാറ്റാൻ സാധിക്കുകയില്ല.

സപ്ലിമെൻററി അലോട്ട്മെൻറ്

ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെൻറിനു ശേഷം സപ്ലിമെൻററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെൻറിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെൻററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെൻററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് സപ്ലിമെൻററി ഘട്ടത്തിൽ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണ്. സപ്ലിമെൻററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Join Our WhatsApp Channel: https://whatsapp.com/channel/0029Va9PbJAATRShsN5Isl2y

Summary: 2nd Allotment Result for Plus One Admission has been published. Admission will be held on June 12, 2024 from 10 AM to June 13, 2024 at 5 PM. Check second allotment result at www.hscap.kerala.gov.in

Share Now: