November 22, 2024
HSS

പ്ലസ് വൺ പ്രവേശനം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

  • June 4, 2024
  • 1 min read
പ്ലസ് വൺ പ്രവേശനം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Share Now:

2024 വർഷത്തെ പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്‌ഷന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റാണ് ഇത്. അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 5 നു രാവിലെ 10 മണി മുതൽ ജൂൺ 7ന് വൈകിട്ട് 5 വരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. ഫസ്റ്റ് അലോട്ട്മെന്റ് കാണാനുള്ള ഒഫീഷ്യൽ സൈറ്റ് https://hscap.kerala.gov.in/

ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കേണ്ട വിധം

  • അഡ്മിഷൻ പോർട്ടലായ https://hscap.kerala.gov.in/ ചെന്ന് Candidate Login-SWS ൽ പ്രവേശിച്ച് അലോട്ട്മെന്റ് ഫലം പരിശോധിക്കാം.
  • ക്യാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിം(അപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്, ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും.
  • അലോട്ട്‌മെൻറ് ലഭിച്ചവർ പ്രസ്തുത പേജിൽ നിന്നും അലോട്ട്‌മെന്റ് ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ രണ്ട് പേജുള്ള അലോട്ട്‌മെൻറ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകണം.
  • അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെൻറ് ലഭിച്ച സ്‌കൂളിൽ നിന്നും അഡ്‌മിഷൻ സമയത്ത് പ്രിന്റ് എടുത്ത് നൽകുന്നതാണ്.

താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും

ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.

ആവശ്യമായ രേഖകൾ

  • ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ.
  • യോഗ്യതാ സർട്ടിഫിക്കറ്റ്, ടിസി, പെരുമാറ്റ സർട്ടിഫിക്കറ്റ്
  • ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണം.
  • വരുമാന സർട്ടിഫിക്കറ്റ്
  • ജാതി സർട്ടിഫിക്കറ്റ്
  • NCC/സ്കൗട്ട് സർട്ടിഫിക്കറ്റ്
  • സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ലിറ്റിൽ കൈറ്റ്സ്, EWS, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ.

ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല. അഡ്മിഷൻ എടുക്കണോ?

വേണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.

ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ!

ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ അലോട്ട്മെന്റ് ലഭിക്കാത്തവർ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.

കൂടുതൽ വിവരങ്ങൾ ഒഫീഷ്യൽ വെബ്‌സൈറ്റിയായ https://hscap.kerala.gov.in/ പ്രസിദ്ധീകരിച്ച സർക്കുലറിൽ കാണാം.

Summary: The first allotment list for the year 2024 plus one admission has been published. Allotment holders can get admission from 10 am on June 5 to June 7. Students who are not admitted despite receiving allotment will not be considered for subsequent allotments. Official site to check first allotment https://hscap.kerala.gov.in/

Follow our WhatsApp Channel for instant updates: Join Here

Share Now: