November 22, 2024
HSS

പ്ലസ്ടു 2024: ഫലം പ്രസിദ്ധീകരിച്ചു.

  • May 9, 2024
  • 1 min read
പ്ലസ്ടു 2024: ഫലം പ്രസിദ്ധീകരിച്ചു.
Share Now:

2024 വർഷത്തെ കേരള പ്ലസ്ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 1 മാർച്ച് 2024 മുതൽ 26 മാർച്ച് 2024 വരെയാണ് പ്ലസ്ടു ബോർഡ് പരീക്ഷ കേരള ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ നടത്തിയത്. ഏകദേശം 4,42,067  വിദ്യാർത്ഥികളാണ് ഇക്കൊല്ലം കേരളത്തിൽ പ്ലസ്ടു ബോർഡ് പരീക്ഷ എഴുതിയത്.

പ്ലസ്ടു പരീക്ഷാ ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ

ഫലം നോക്കേണ്ട വിധം

  • മുകളിൽ തന്നിരിക്കുന്ന ഏതെങ്കിലും ഒരു വെബ്സൈറ്റിൽ പോവുക.
  • ഹോംപേജിൽ “KERALA DHSE PLUS TWO RESULT 2024” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ ഡെറ്റൈൽസ് കൊടുത്ത് ലോഗിൻ ചെയ്യുക.
  • വിദ്യാർഥികൾക്ക് അവരവരുടെ കേരളാ DHSE പ്ലസ്ടു 2024 ഫലം സ്ക്രീനിൽ കാണാം.
  • ഫലം ഡൗൺലോഡ് ചെയ്ത് പ്രിൻ്റൗട്ട് എടുത്ത് വക്കുക.

പേഴ്സ്ന്റേജ് അറിയാം

പ്ലസ്‌വണ്ണിൻ്റെയും പ്ലസ്ടുവിൻ്റെയും ബോർഡ് പരീക്ഷകളുടെ മാർക്കുകൾ കൂട്ടിയാണ് പ്ലസ്ടു ബോർഡ് പരീക്ഷയുടെ അവസാന മാർക്ഷീറ്റിൽ ഉണ്ടാവുക. ഇതിൽ വിദ്യാർത്ഥിക്ക് കിട്ടിയ ഫൈനൽ മാർക്കിനെ 1200 ( ടോട്ടൽ സ്കോർ) വച്ച് ഹരിക്കുക. ഇനി കിട്ടിയ സംഖ്യയെ 100 വച്ച് ഗുണിക്കുക.

(Obtained final score ÷ 1200[ total score]) x 100 = % percentage obtained
ഗ്രേഡ്പ്ലസ്ടു മാർക്ക് മാത്രം
A+100-90
A99-80
B+89-70
B79-60
C+69-50
C59-40
D+49-30
D39-20
EBelow 20

സെ/ ഇമ്പ്രൂവ്മെന്റ് എക്സാം

കേരള ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ നടത്തിയ പ്ലസ്ടു ബോർഡ് പരീക്ഷയിൽ പരാജയപെട്ടവർക്ക് സേ പരീക്ഷയിലൂടെ പരാജയപ്പെട്ട വിഷയങ്ങൾ എഴുതിയെടുക്കാവുനതാണ്. അതുപോലെ തന്നെ പ്ലസ്ടു ബോർഡ് പരീക്ഷയിൽ കിട്ടിയ മാർക്കിൽ തൃപ്തിയല്ലാത്ത വിദ്യാർഥികൾക്ക് അതാത് വിഷയങ്ങളിലെ മാർക്ക് ഇമ്പ്രൂവ്മെന്റ് പരീക്ഷയിലൂടെ മെച്ചപ്പെടുത്തിയെടുക്കാവുന്നതാണ്.

+2 സെ പരീക്ഷ ജൂൺ 12 മുതൽ 20 വരെ നടത്തും. അപേക്ഷ മെയ് 13 വരെ. ഇതിനായി ഒഫീഷ്യൽ സൈറ്റായ https://www.dhsekerala.gov.in/ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്ത് എടുത്ത്, അതിൽ വേണ്ട വിശദാംശങ്ങൾ പൂരിപ്പിച്ച്, പരീക്ഷാ അപേക്ഷയും ഫീസും കൂടി സ്കൂൾ പ്രിൻസിപ്പലിന്നു സമർപ്പിക്കേണ്ടതാണ്.

സെ/ ഇമ്പ്രൂവ്മെന്റ് പരീക്ഷാ ഫീസ്

  • സെ പരീക്ഷ:
    • പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് – 150/പേപ്പർ
    • പ്രാക്ടിക്കൽ പരീക്ഷക്ക് – 175/പേപ്പർ
    • സർട്ടിഫിക്കേറ്റ് ഫീസ് – 40
  • ഇമ്പ്രൂവ്മെന്റ് പരീക്ഷ:
    • പരീക്ഷാ ഫീസ് – 500/പേപ്പർ
    • സർട്ടിഫിക്കേറ്റ് ഫീസ് – 40

റീവാല്യൂയേഷൻ, ഫോട്ടോകോപ്പി & സ്ക്രൂട്ടിനി

വിദ്യാർഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ഒഴികെയുള്ള എല്ലാ വിഷയങ്ങളുടെ പേപ്പറുകളും റീവാല്യൂയേഷൻ & സ്ക്രൂട്ടിനിക്കായി അയക്കാവുന്നതാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ മുമ്പേതന്നെ ഡബിൾ വാല്യൂയേഷനിലൂടെ കടന്നു പോകുനവയായ കാരണമാണ്. എല്ലാ വിഷയങ്ങളുടെയും ഫോട്ടോകോപ്പിക്ക് അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യൽ സൈറ്റായ https://www.dhsekerala.gov.in/ നിന്നും ഇതിനായിയുള്ള അപേക്ഷ ഡൗൺലോഡ് ചെയ്ത് എടുത്ത്, 2024 മെയ് 14 വരെ അപേക്ഷിക്കാവുന്നതാണ്.

ഫീസ്

  • റീവാല്യൂയേഷൻ – പേപ്പർ ഒന്നിന് 500 രൂപ
  • സ്ക്രൂട്ടിനി – 100 രൂപ
  • ഫോട്ടോകോപ്പി – ഫോട്ടോ കോപ്പി 300 രൂപ

Summary: Results of 2024 Kerala plus two examination conducted by Kerala Directorate of Higher Secondary Education has been published on May 09 2024.

Share Now:

Leave a Reply

Your email address will not be published. Required fields are marked *