KEAM 2024 മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2024 ലെ എഞ്ചിനീയറിംഗ് /ആർക്കിടെക്‌ചർ/ഫാർമസി കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിൽ അലോട്ട്മെന്റ്റ് ലഭിച്ച വിദ്യാർത്ഥികൾ 10.09.2024 വൈകുന്നേരം 3.00 മണിക്ക് മുമ്പായി അതത് കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്.
അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾ ഹോം പേജിൽ നിന്ന് അലോട്ട്മെന്റ്റ് മെമ്മോയുടെ പ്രിൻ്റൗട്ട് എടുക്കേണ്ടതാണ്. അലോട്ട്മെന്റ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് അവരുടെ ഹോം പേജിലെ Data Sheet എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ എന്നിവയും പ്രോസ്പെക്ടസ് ക്ലോസ് 11.7.1 ൽ പറഞ്ഞിരിക്കുന്ന ബാധകമായ രേഖകളും കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.
വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളേജ്, അലോട്ട്മെന്റ്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ അലോട്ട്മെന്റ്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് മേൽ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
ഹെൽപ് ലൈൻ നമ്പർ : 04712525300
Summary: 3rd Phase Centralized Allotment for Engineering/Architecture/Pharmacy Courses 2024 published on website www.cee.kerala.gov.in. Students who have received allotment at this stage should take admission in their respective colleges before 10.09.2024 3.00 PM.