എൽ.എൽ.ബി പ്രവേശന പരീക്ഷ; അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം
ആഗസ്റ്റ് 18 ന് നടത്തുന്ന ത്രിവത്സര എൽ.എൽ.ബി/ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി (LLB) കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാനാവും.
ത്രിവത്സര എൽ.എൽ.ബി(3 -Year LLB)
വെബ്സൈറ്റിലെ ‘ത്രിവത്സര എൽ.എൽ.ബി 2024 – Candidate Portal’ എന്ന ലിങ്കിലൂടെ അപേക്ഷാർഥികൾ അവരുടെ ആപ്ലിക്കേഷൻ നമ്പറും, പാസ്വേർഡും കൃത്യമായി നൽകിയതിനുശേഷം Admit Card എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുക്കാവുന്നതാണ്.
ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി (Integrated LLB)
വെബ്സൈറ്റിലെ ‘സംയോജിത പഞ്ചവത്സര എൽ.എൽ.ബി 2024 – Candidate Portal’ എന്ന ലിങ്കിലൂടെ അപേക്ഷാർഥികൾ അവരുടെ ആപ്ലിക്കേഷൻ നമ്പറും, പാസ്വേർഡും കൃത്യമായി നൽകിയതിനുശേഷം ‘Admit Card’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രന്റൗട്ട് എടുക്കാം.
അപ്ലോഡ് ചെയ്ത ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് ഹോം പേജിലെ ‘Memo’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യുനതകളുടെ വിശദ വിവരങ്ങൾ കാണാവുന്നതാണ്.
അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in എന്ന വെബ്സെറ്റിലൂടെ ആഗസ്റ്റ് 15ന് രാത്രി 11.59 നു മുമ്പായി അപ്ലോഡ് ചെയ്യേണ്ടതാണ്. തപാൽ/ഇ-മെയിൽ/ ഫാക്സ് മുഖേന സമർപ്പിക്കുന്ന രേഖകൾ ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കുന്നതല്ല. ഹെൽപ് ലൈൻ നമ്പർ : 0471 2525300
Summary: Applicants for the three-year and Integrated five-year LLB entrance exams on August 18 can download their admit cards from www.cee.kerala.gov.in using their application number and password. If withheld due to application issues, check the ‘Memo’ link and upload documents by August 15, 11:59 PM. For help, call 0471 2525300.