MGR ഫിലിം ആൻ്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബാച്ചലർ ഓഫ് വിഷ്വൽ ആർട്സ്
തമിഴ്നാട് സർക്കാർ സ്ഥാപനമായ എം.ജി.ആർ. ഫിലിം ആൻ്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, 2024 ലെ, ബാച്ചലർ ഓഫ് വിഷ്വൽ ആർട്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്പെഷ്യലൈസേഷനുകൾ
ഡിജിറ്റൽ ഫിലം ക്യാമറയുടെ പ്രവർത്തനങ്ങൾ ഛായാഗ്രഹണത്തിൻ്റെ ക്രിയേറ്റീവ്/ടെക്നിക്കൽ വശങ്ങൾ തുടങ്ങിയവ സിനിമറ്റോഗ്രഫി (Cinematography) പ്രോഗ്രാമിൽ പരിശീലിക്കുന്നു.
ഡിജിറ്റൽ കളർ കറക്ഷൻ, സിനിമയുടെ പൂർത്തികരണ പ്രക്രിയയായ ഡിജിറ്റൽ ഇൻ്റർമീഡിയറ്റ് എന്നിവയിലെ പരിശീലനമാണ് ഡിജിറ്റൽ ഇൻ്റർമീഡിയറ്റ് പ്രോഗ്രാമിൽ ഉള്ളത്.
സിനിമയ്ക്കും ടെലിവിഷനും വേണ്ടിയുള്ള ലൈവ്/സ്റ്റുഡിയോ റിക്കാർഡിംഗ്, ഫിലിം റിക്കാർഡിംഗിനുള്ള ഉപകരണങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഓഡിയോഗ്രഫി (Adiography) പ്രോഗ്രാമിൽ ഉള്ളത്.
സംവിധാനം, തിരക്കഥാ രചന എന്നിവ പഠിക്കുന്ന പ്രോഗ്രാമാണ് ബാച്ചലർ ഓഫ് വിഷ്വൽ ആർട്സ് – സയറക്ഷൻ ആൻ്റ് സ്ക്രീൻ പ്ലേ റൈറ്റിംഗ്.
നോൺ ലീനിയാർ എഡിറ്റിംഗ് (ഓഫ് ലൈൻ രീതിയിലെ ഓഡിയോ/വീഡിയോ/ഇമേജ് എഡിറ്റിംഗ്), എഡിറ്റിംഗ് മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ, ഉപകരണങ്ങൾ തുടങ്ങിയവയുടെ പഠനങ്ങൾ ഉൾപ്പെടുന്നതാണ് ഫിലിം എഡിറ്റിംഗ് (Film Editing) പ്രോഗ്രാം.
മോഷൻ പിക്ചർ ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് തുടങ്ങിയവയെക്കുറിച്ചാണ് ആനിമേഷൻ ആൻ്റ് വിഷ്വൽ ഇഫക്ട്സ് (Visual Effects) പ്രോഗ്രാമിൽ പഠിക്കുക.
യോഗ്യത
പ്ലസ് ടു/തത്തുല്യമാണ് പൊതുവെ വേണ്ട വിദ്യാഭ്യാസ യോഗ്യത. സ്പെഷ്യലൈസേഷൻ അനുസരിച്ച്, ചില മാറ്റങ്ങളും ഉണ്ടാകാം.
സിനിമറ്റോഗ്രഫി, ഡിജിറ്റൽ ഇന്റർമീഡിയറ്റ് എന്നിവയിലെ പ്രവേശനത്തിന്, പ്ലസ് ടു തലത്തിൽ ഫിസിക്സും, കെമിസ്ട്രിയും പഠിച്ചവർ, ഫോട്ടോഗ്രഫി ഒരു വിഷയമായ വൊക്കേഷണൽ കോഴ്സ് പഠിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം.
ഓഡിയോഗ്രഫി കോഴ്സ് പ്രവേശനത്തിന്, പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി പഠിച്ചവർക്കും റേഡിയോ ആൻ്റ് ടി.വി./ഡൊമസ്ടിക് ഇലക്ട്രോണിക് എക്വിപ്മൻ്റ്സ് സ്പെഷ്യൽ വിഷയമായുള്ള വൊക്കേഷണൽ കോഴ്സ് പഠിച്ചവർക്കും അപേക്ഷിക്കാം.
ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ഡിപ്ലോമക്കാർക്ക് ഈ മൂന്നു സ്പെഷ്യലൈസേഷനുകൾക്കും അപേക്ഷിക്കാം.
ഡയറക്ഷൻ ആൻ്റ് സ്ക്രീൻ പ്ലേ റൈറ്റിംഗ്; ഫിലിം എഡിറ്റിംഗ്; ആനിമേഷൻ ആൻ്റ് വിഷ്വൽ ഇഫക്ട്സ് സ്പെഷ്യലൈസേഷനുകൾക്ക്, ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം.
ഉയർന്ന പ്രായപരിധി 1.7.2024 ന് 24 വയസ്സാണ്. പട്ടിക വിഭാഗക്കാർക്ക് ഇത് 26 വയസ്സായിരിക്കും.
പട്ടിക വിഭാഗക്കാർ യോഗ്യതാ പരീക്ഷ ജയിച്ചിരിക്കണം. മറ്റുള്ളവർക്ക് യോഗ്യതാ പരീക്ഷയിൽ 40 ശതമാനം മാർക്ക് വേണം.
തിരഞ്ഞെടുപ്പ് മാനദണ്ഡം
യോഗ്യതാ പരീക്ഷ, അഭിരുചി പരീക്ഷ, ഇൻറർവ്യൂ എന്നിവയിലെ മികവ് പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ്.
സിനിമറ്റോഗ്രഫി, ഡിജിറ്റൽ ഇൻ്റർമീഡിയറ്റ്, ഓഡിയോഗ്രഫി, ഫിലിം എഡിറ്റിംഗ് എന്നീ കോഴ്സുകളുടെ പ്രവേശനത്തിത് യോഗ്യതാ പരീക്ഷയുടെ 60 ശതമാനം മാർക്കും, ഫിലിം റിവ്യൂ അഭിരുചി പരീക്ഷയുടെ 25 ശതമാനവും മുഖാമുഖത്തിൻ്റെ 15 ശതമാനവും മാർക്ക് പരിഗണിക്കും.
ഡയറക്ഷൻ ആൻ്റ് സ്ക്രീൻ പ്ലേ റൈറിംഗ് പ്രവേശനത്തിത് യോഗ്യതാ പരീക്ഷയുടെ 40 ശതമാനം മാർക്കും, ഫിലിം റിവ്യൂ, സ്റ്റോറി ടെല്ലിംഗ് അഭിരുചി പരീക്ഷയുടെ 45 ശതമാനവും മുഖാമുഖത്തിൻ്റെ 15 ശതമാനവും മാർക്ക് പരിഗണിക്കും.
ആനിമേഷൻ ആൻ്റ് വിഷ്വൽ ഇഫക്ട്സ് പ്രവേശനത്തിത് യോഗ്യതാ പരീക്ഷയുടെ 40 ശതമാനം മാർക്കും, ഫിലിം റിവ്യൂ, സ്റ്റോറി ടെല്ലിംഗ്, ഡ്രോയിംഗ് ആൻ്റ് പെയിൻ്റിംഗ് അഭിരുചി പരീക്ഷയുടെ 40 ശതമാനവും മുഖാമുഖത്തിൻ്റെ 20 ശതമാനവും മാർക്ക് പരിഗണിക്കും.
എല്ലാ കോഴ്സുകളിലും ഓരോ സീറ്റ്, മറ്റ് സംസ്ഥാനക്കാർക്കും, ഓരോ സീറ്റ്, ചെന്നൈ സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് സ്പോൺസർ ചെയ്യുന്ന, സിനിമ മേഖലയിലുള്ളവരുടെ മക്കൾക്കും നീക്കിവച്ചിട്ടുണ്ട്.
അപേക്ഷ
അപേക്ഷാ ഫോം ഉൾപ്പെടുന്ന പ്രോസ്പക്ടസ് https://www.tn.gov.in/announcements/ ൽ നിന്നും ഡൗൺലോഡു ചെയ്തെടുക്കാം. അപേക്ഷാ ഫീസ് 200 രൂപ. തമിഴ്നാട് പട്ടിക വിഭാഗക്കാർക്ക് 60 രൂപ. ഡി.ഡി./ബാങ്കേഴ്സ് ചെക്ക് ആയി അടയ്ക്കാം.
ഓരോ കോഴ്സിനും പ്രത്യേകം അപേക്ഷ നൽകണം.
പൂരിപ്പിച്ച അപേക്ഷ, മറ്റു രേഖകൾ സഹിതം, 2024 ജൂൺ 10 വൈകിട്ട് 5 മണിക്കകം, ഇൻസ്റ്റിറ്റ്യൂട്ടിൽ കിട്ടണം. (വിലാസം: പ്രിൻസിപ്പാൾ, തമിഴ്നാട് ഗവൺമൻ്റ് എം.ജി.ആർ. ഫിലിം ആൻ്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, സി.ഐ.ടി. ക്യാമ്പസ്, താരാമണി, ചെന്നൈ-600113).
Summary: Tamil Nadu Government Institution M.G.R. Film and Television Institute invites applications for admission to Bachelor of Visual Arts program, 2024.The Bachelor of Visual Arts program is available in six specializations. In all courses, one seat is reserved for other states and one seat is reserved for children of film industry sponsored by South Indian Film Chamber of Commerce, Chennai. Prospectus including application form can be downloaded from https://www.tn.gov.in/announcements/. Filled application along with other documents should reach the Institute by 10 June 2024 at 5 PM.