ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയുടെ (IIHT) അഡ്മിഷൻ ആരംഭിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി (IIHT) നൽക്കുന്ന ത്രിവത്സര ഡിപ്ലോമ കോഴ്സും ബിഎസ്സ്സി കോഴ്സിലേക്കുമുള്ള അപേക്ഷയാണ് ക്ഷണിച്ചത്. കണ്ണൂർ, സലേം ( തമിഴ് നാട്), ഗഡക് ( കർണ്ണാടക), വെങ്കിടഗിരി ( ആന്ധ്ര പ്രദേശ്) എന്നിവിടങ്ങളിലാണ് ത്രിവത്സര ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സുള്ളത്.
ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കീഴിലുള്ള കോളജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് കൊടുക്കുന്ന BSc. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് & BSC. ഇൻ്റീരിയർ ഡിസൈനിംഗ് ആൻഡ് ഫർണീഷിംഗ് കണ്ണൂർ സർവകലാശാലയുമായി അഫ്ലിയറ്റഡാണ്. ഡിപ്ലോമ കോഴ്സീനായി അപേക്ഷിക്കേണ്ട അവസാന തീയതി 2024 ജൂൺ മാസം 26 വരെയാണ്. ബിഎസ്സ്സി കോഴ്‌സിനായി അപേക്ഷിക്കേണ്ട അവസാന തീയതി 2024 മെയ് 31.
യോഗ്യത
- ഡിപ്ലോമ ഇൻ ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി: എസ്എസ്എൽസി പരീക്ഷയോ തുല്യമായ മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണം. പത്താം ക്ലാസ്സിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രായ പരിധി 15 വയസ്സിനും 23 വയസ്സിനും ഇടയിലായിരിക്കണം.പട്ടികജാതി വിഭാകക്കാർക്ക് പരമാവധി പ്രായം 25 വയസ്സാണ്.
- ബിഎസ്സ്സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, ബിഎസ്സ്സി ഇൻ്റീരിയർ ഡിസൈനിംഗ് ആൻഡ് ഫർണീഷിംഗ്: അപേക്ഷകർ പ്ലസ്ടു പരീക്ഷ അല്ലെങ്കിൽ തുല്യമായി മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണം.
അപേക്ഷ
- അപേക്ഷ നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ട് (IIHT) ഓഫീസിലോ അല്ലെങ്കിൽ ഓൺലൈൻ വഴി www.iihtkannur.ac.in എന്ന സൈറ്റിലൂടെയോ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോം എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ നിന്നു ലഭിക്കുന്നതാണ്. അല്ലെങ്കിൽ മുകളിൽ നൽകിയ സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷയുടെ പ്രിൻ്റൗട്ട് താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയക്കുക. (എക്സിക്യൂട്ടീവ് ഡയറക്ടർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി – കണ്ണൂർ പി. ഒ കിഴുന്ന, തോട്ടട, kannur-7 ഫോൺ: 0497 283590, 0497- 2965390 )
- ബിഎസ്സ്സി കോഴ്സുകൾക്കായി കണ്ണൂർ സർവകാശാലയുടെ സിംഗിൾ വിൻഡോ വെബ്സൈറ്റായ www.admission.kannuruniversity.ac.in വഴി അപേക്ഷിക്കാവുന്നതാണ്. മാനേജ്മെൻ്റ് ക്വാട്ടയിൽ അപേക്ഷിക്കാൻ താൽപര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക.
ഡിപ്ലോമ കോഴ്സിൻ്റെ ഫീസ്
ഫീസിൻ്റെ വിശദാംശങ്ങൾ | ഫീസ് |
ട്യൂഷൻ ഫീസ് | 4000/- |
പ്രവേശന ഫീസ് | 200/- |
ഇൻസ്റ്റിറ്റ്യൂഷണൽ കം വെൽഫെയർ ഫീസ് പ്രതിവർഷം | 1000/- |
പ്രതിവർഷം കൊഷൻ ഡെപ്പോസിറ്റ് ( റീഫണ്ട് ചെയ്യാവുന്നത് ) | 1000/- |
വിദ്യാർത്ഥി റിക്രിയേഷൻ ക്ലബ്, സ്പോർട്സ് ക്ലബ്ബ് & ഗെയിം ഫീസ് | 2000/- |
ടോട്ടൽ | 8200/- |
കൂടുതൽ വിവരങ്ങൾ അറിയാനായി https://www.iihtkannur.ac.in/ എന്ന ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ ഫോൺ നമ്പറായ- 0497 2835390, 8281574390 ബിഎസ്സ്സി കോഴ്സുകൾക്കായി ബന്ധപെടുക. 0497 2835390, 0497 2965390 എന്നിവയിലേക്ക് ഡിപ്ലോമ കോഴ്സിനായി ബന്ധപെടുക.
Summary: 2024 Admissions for 3 years diploma in Handloom and textile technology, BSc. Costume and fashion design & BSc. Interior design and furnishing is now open. The last date to apply for diploma course is 26 June 2024. Also, last date to apply for BSc courses are 31st May 2024