NIELIT-കോഴിക്കോടിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ
സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയില്‍ നൈപുണ്യം നേടിയവര്‍ക്ക് ഐ.ടി മേഖലയില്‍ തൊഴില്‍ സാധ്യതകളേറെയാണ്. ഐ.ടി മേഖലയില്‍ സോഫ്റ്റ്വെയറിനാണ് കൂടുതല്‍ പ്രാമുഖ്യം.
കോടിക്കണക്കിന് മൂലധന നിക്ഷേപമുള്ള ബഹുരാഷ്ട്ര ഐ.ടി കമ്പനികള്‍ ഇന്ത്യക്കകത്തും പുറത്തും ധാരാളമുണ്ട്.
ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമായി ക്കൊണ്ടിരിക്കുന്ന ഐ.ടി കമ്പനികള്‍ക്ക് ഏറ്റവും നൂതനമായ സങ്കേതികവിദ്യ പഠിച്ചിറങ്ങുന്ന സോഫ്റ്റ്‌വെയർ ഫ്രഫഷനലുകളെ ഇനിയും ധാരാളം ആവശ്യമായി വരും.
പഠനാവസരം:
ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷനും ഡോട്ട് നെറ്റ് ടെക്നോളജിയുമൊക്കെ സമന്വയിപ്പിച്ച് ഐ.ടി വ്യവസായ മേഖലക്കാവശ്യമായ സോഫ്റ്റ്‌വെയർ പ്രഫഷനലുകളെ വാര്‍ത്തെടുക്കുന്ന പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (നീലിറ്റ്).
കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഈ സ്ഥാപനത്തില്‍ എല്ലാ ജനുവരി, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തിലും സോഫ്റ്റ്‌വെയർ ടെക്നോളജിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ കോഴ്സ് ആരംഭിക്കാറുണ്ട്. 24 ആഴ്ചത്തെ ഫുള്‍ടൈം കോഴ്സാണിത്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ക്ളാസുകള്‍.
ഫീസ് രണ്ടു ഗഡുക്കളായി അടക്കാവുന്നതാണ്. പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികളെ ട്യൂഷന്‍ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒരു ബാച്ചില്‍ 20 പേര്‍ക്കാണ് പ്രവേശം.
അപേക്ഷ ഇപ്പോള്‍:
അപേക്ഷ calicut.nielit.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ നിശ്ചിത അപേക്ഷാഫോറം വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതമോ സമര്‍പ്പിക്കാവുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അഡ്മിഷന്‍ ലഭിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മിതമായ നിരക്കില്‍ ഹോസ്റ്റല്‍ സൗകര്യവും മെസ്സും ലഭ്യമാണ്.
പഠനത്തിനാവശ്യമായ എല്ലാവിധ സോഫ്റ്റ്വെയറുകളോടും കൂടിയ ഇന്‍റര്‍നെറ്റ് സംവിധാനമുള്ള 100 കമ്പ്യൂട്ടറുകള്‍ അടങ്ങിയ മികച്ച ഐ.ടി ലാബ് സൗകര്യങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. കാമ്പസിലെവിടെയും വൈ-ഫൈ സൗകര്യം ലഭ്യമാണ്.
തിയറിക്കും പ്രായോഗികതക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പാഠ്യപദ്ധതിയില്‍ Machine learning, Cyber security and ethical hacking, web designing, Python, Cloud computing, Block chain technology, Data analysis udig advanced excel, Digital marketing, AutoCAD, IoT, Project എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രസക്തമായ പ്രോജക്ടുകള്‍ ഇന്‍ഡസ്ട്രിയില്‍നിന്നും എടുക്കാം.
യോഗ്യത:
ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ് വിഷയങ്ങളില്‍ എം.എസ്സി/ബി.എസ്സി ഡിപ്ളോമ; BCA/MCA; BE/BTech, ME/M Tech അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ പ്രവൃത്തി പരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
യോഗ്യതാ പരീക്ഷക്ക് ലഭിച്ച മാര്‍ക്കിന്‍െറ മെറിറ്റ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.
പ്ളേസ്മെന്‍റ്:
വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ സഹായത്തിനായി പ്ളേസ്മെന്‍റ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഡസ്ട്രിക്കാവശ്യമായ സാങ്കേതികവും പ്രായോഗികവുമായ അറിവ് വര്‍ധിപ്പിക്കുന്നതിലും വീക്കിലി പ്ളേസ്മെന്‍റ് ടെസ്റ്റ്, മോക്ക് ഇന്‍റര്‍വ്യൂ എന്നിവയിലൂടെ ഉദ്യോഗാര്‍ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിലും പ്ളേസ്മെന്‍റ് സെല്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കാമ്പസ് പ്ളേസ്മെന്‍റിലൂടെയും മറ്റും ഐ.ടി കമ്പനികള്‍ക്കാവശ്യമായ മാന്‍പവര്‍ ലഭ്യമാക്കും.
പഠിച്ചിറങ്ങിയ 80 ശതമാനം പേര്‍ക്കും വിപ്രോ, ടി.സി.എസ്, സാംസങ്, ബി.ഡി.ഐ സിസ്്റ്റംസ് , കോഗ്നിസന്‍റ്, എക്സ്പെറ്റേഷന്‍സ് ഐ.റ്റി സൊലൂഷ്യന്‍സ് മുതലായ കമ്പനികളില്‍ ജോലി നേടിയിട്ടുണ്ട്.
Summary: NIELIT, Kozhikode offers a 24-week Post Graduate Diploma in Software Technology, equipping graduates and postgraduates in IT, Computer Science, and Electronics with in-demand skills. The curriculum combines theory and practical training in Machine Learning, Cyber Security, Web Design, Python, Cloud Computing, Blockchain, Data Analysis, and more. With excellent IT labs, Wi-Fi access, and on-campus hostel facilities, the program provides a comprehensive learning environment. Notably, 80% of graduates secure placements in renowned companies like Wipro, TCS, and Samsung through the dedicated placement cell. To embark on your software career journey, visit calicut.nielit.in for details and application.