പത്താം ക്ലാസ് ജയിച്ചവർക്കും അവസരമുണ്ട്: ക്രാഫ്റ്റ്സ്മൻ ട്രെയിനിംഗ്
കേന്ദ്ര നൈപുണ്യവികസന – സംരംഭകത്വ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ഉള്ള സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ എട്ടാം ക്ലാസ് ജയിച്ചവർക് ക്രാഫ്റ്റ്സ്മൻ ട്രെയിനിംഗ് നൽകി വരുന്നു. കേരളത്തിൽ കോഴിക്കോടും തിരുവനന്തപുരത്തുമാണ് ഇതിന്റെ ഇന്സ്ടിട്യൂട്ടിറ്റുകൾ സ്ഥിതി ചെയ്യുന്നത് .
യോഗ്യത- പത്താം ക്ലാസ്
- ഇലക്ട്രിഷ്യൻ – പവർ ഡിസ്ട്രിബ്യൂഷൻ-2 വർഷം (കോഴിക്കോട്).
- ഐഒടി ടെക്നിഷ്യൻ (സ്മാർട് ഹെൽത്ത് കെയർ)-1 വർഷം (കോഴിക്കോട്).
- സോളാർ ടെക്നിഷ്യൻ (ഇലക്ട്രിക്കൽ)-1 വർഷം (കോഴിക്കോട്).
- ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മൻ-2 വർഷം (തിരുവനന്തപുരം).
- കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്-1 വർഷം (തിരുവനന്തപുരം).
- ഡിടിപി ഓപ്പറേറ്റർ-1 വർഷം (തിരുവനന്തപുരം).
- സെക്രട്ടേറിയൽ പ്രാക്ടിസ്-1 വർഷം (തിരുവനന്തപുരം).
- ഐഒടി ടെക്നിഷ്യൻ (സ്മാർട് സിറ്റി)-1 വർഷം (തിരുവനന്തപുരം).
- ഡ്രസ് മേക്കിങ്- 1 വർഷം (തിരുവനന്തപുരം).
യോഗ്യത- എട്ടാം ക്ലാസ്
- സ്മാർട് ഫോൺ ടെക്നിഷ്യൻ–കം–ആപ്പ് ടെസ്റ്റർ-6 മാസം (തിരുവനന്തപുരം).
തിരുവനന്തപുരം
നാഷനൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൻ
കഴക്കൂട്ടം,തിരുവനന്തപുരം – 695562
ഫോൺ : 6282801343
വെബ് : https://nstwitrivandrum.dgt.gov.in. പ്രവേശനം വനിതകൾക്ക്.
കോഴിക്കോട്
നാഷനൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്,
ഗോവിന്ദപുരം,കോഴിക്കോട് – 673016,
ഫോൺ : 7838590459,
വെബ് : www.nsticalicut.dgt.gov.in.
അപേക്ഷാഫോം സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം. റജിസ്ട്രേഷൻ ഫീ സഹിതം അതതു കേന്ദ്രത്തിലേക്ക് അപേക്ഷിക്കണം.നിസ്സാരതോതിൽ ട്യൂഷൻ ഫീ നൽകിയാൽ മതി. പൂർണവിവരങ്ങൾക്കു സൈറ്റുകൾ നോക്കാം അല്ലെങ്കിൽ ഫോൺ വഴി ബന്ധപ്പെടാം.
Summary: The Central Government’s Ministry of Skill Development is running skill development training centers in Kozhikode and Thiruvananthapuram in Kerala. These centers provide skill development training for those who have passed class eight for six months to two years. Employment opportunities will be available after training.