November 22, 2024
Career News

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: സ്‌പോട്ട് അഡ്മിഷൻ

  • July 29, 2024
  • 1 min read
പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: സ്‌പോട്ട് അഡ്മിഷൻ
Share Now:

2024- 25 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ Govt Cost sharing (IHRD/ CAPE/ LBS)/ സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 7 മുതൽ ആഗസ്റ്റ് 13 വരെ അതത് സ്ഥാപനങ്ങളിൽ വച്ച് നടത്തുന്നതാണ്.

അപേക്ഷകർ www.polyadmission.org എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകാവുന്നതാണ്.

നിലവിൽ ഇതു വരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ആഗസ്റ്റ് 1 മുതൽ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

നിലവിൽ ലഭ്യമായ ഒഴിവുകൾ പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാവുന്നതാണ്.

നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ഒഴിവുകൾ ലഭ്യമായ പോളിടെക്‌നിക് കോളേജിൽ ഹാജരാകുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Summary: Polytechnic spot admission 2024 will be from August 7 to 13. Applicants must appear in person as per the schedule on www.polyadmission.org. New and existing applicants can submit options during this period. Vacancies can be checked on the website.

Join Our WhatsApp Channel Join Now

Share Now:

Leave a Reply

Your email address will not be published. Required fields are marked *