പെൺകുട്ടികൾക്ക് സേനയിൽ പഠിച്ച് നഴ്‌സാകാം.
ആംഡ് ഫോഴ്സ്സസ് മെഡിക്കൽ സർവീസസിലെ (എ.എഫ്.എം.എസ്.) നഴ്‌സിങ് കോളേജുകളിലെ ബി.എസ്.സി. നഴ്‌സിങ് കോഴ്‌സ് 2024-25 പ്രവേശന വിജ്ഞാപനം ഇന്ത്യൻ ആർമി പ്രസിദ്ധീകരിച്ചു. നഴ്‌സിങ് ബിരുദം നേടി എ.എഫ്.എം.എസിൽ കമ്മിഷൻഡ് റാങ്കോടെ നഴ്‌സ് ആകാൻ പ്രോഗ്രാം അവസരമൊരുക്കുന്നു.
യോഗ്യത
പ്ലസ്ടുവിൽ സയൻസ് സ്ട്രീം പഠിച്ച വിദ്യാർത്ഥിനികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി , ബയോളജി, എന്നീ വിഷയങ്ങളിൽ മൊത്തമായി 50% മാർക്ക് ഉണ്ടായിരിക്കണം. അവിവാഹിതരയിരിക്കണം. പ്രവേശനത്തിന് നീറ്റ് യു.ജി. 2024 സ്കോർ, കംപ്യൂട്ടർ ബേസ്‌ഡ് ടെസ്റ്റ് ഓഫ് ജനറൽ ഇൻറ്റലിജൻസ്, ജനറൽ ഇംഗ്ലീഷ് (ടി.ഒ.ജി.ഐ. ജി.ഇ.), സൈക്കോളജിക്കൽ അസസ്മെൻറ്റ് ടെസ്റ്റ് (പി.എ.ടി.), ഇൻറർവ്യൂ, മെഡിക്കൽ ഫിറ്റ്‌നസ്, ഓരോ കോളേജിലെയും ഒഴിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലായി രിക്കും.
അപേക്ഷിക്കേണ്ട വിധം
പ്രവേശനം തേടുന്നവർ, നാഷണൽ ടെസ്റ്റി ങ് ഏജൻസി നടത്തിയ നീറ്റ് യു.ജി. 2024-ൽ യോഗ്യത നേടിയിരിക്കണം. അപേക്ഷാ രജിസ്ട്രേഷൻ അറിയിപ്പ് www.joinindianarmy.nic.in in ൽ വരുമ്പോൾ ഇതേ വെബ്സൈറ്റ് വഴി ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിന് അപേ ക്ഷിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകളുടെ സ്ലാൻചെയ്ത കോപ്പികൾ നിശ്ചിതസൈസിലും ഫോർമാറ്റിലുമാക്കി അപ്‌പ്ലോഡ് ചെയ്യണം. സബ്‌മിറ്റ് ബട്ടൺ ക്ലിക്കുചെയ്യുന്നതിനുമുമ്പായി, വേണമെങ്കിൽ അപേക്ഷയിൽ നൽകിയ വിവരങ്ങളിൽ, ആവശ്യമായ തിരുത്തലുകൾ നടത്താം.
ടി.ഒ.ജി.ഐ.ജി.ഇ.
രണ്ടുമാർക്ക് വീതമുള്ള 40 MCQ ചോദ്യങ്ങളുള്ള 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷയായിരിക്കും. ഉത്തരം തെറ്റിയാൽ അരമാർക്ക് വീതം നഷ്ടപ്പെടും. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർ ബോർഡ് ഓഫ് ഓഫീസേഴ്‌സിൻറെ മുന്നിൽ സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റിനും ഇൻറർവ്യൂവിനും ഹാജരാകണം. പന്ത്രണ്ടാം ക്ലാസ് വരെയുള്ള കോർവിഷയങ്ങൾ, ജനറൽനോളജ്, കറൻറ് അഫയേഴ്‌സ്, വിദ്യാർഥിനിയുടെ താത്പര്യങ്ങൾ, ഹോബികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഈവേളയിൽ പ്രതീക്ഷിക്കാം. മെഡിക്കൽഫിറ്റ്നസിനു വിധേയമായി, നീറ്റ് യു.ജി. സ്കോർ, ടി.ഒ.ജി.ഐ.ജി.ഇ. സ്കോർ, സൈക്കോളജിക്കൽ അസസ്മെൻറ് ആൻഡ് ഇൻറർവ്യൂ എന്നിവയുടെ സംയുക്തമെറിറ്റ് പരിഗണിച്ചായിരിക്കും അന്തിമതിരഞ്ഞെടുപ്പ്.
കമ്മിഷൻഡ് റാങ്കോടെ നിയമനം
പരിശീലനകാലത്ത് സൗജന്യറേഷൻ, താമസം, യൂണിഫോം അലവൻസ്, തിമാസ സ്റ്റൈപ്പൻഡ് എന്നിവ വിദ്യാർവിനികൾക്ക് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ കോഴ്സ് ജയിച്ച ശേഷം മലിറ്ററി നഴ്സിങ് സർവീസ് (MNS) ഓഫീസറായി എ.എഫ്.എം.എസിൽ കമ്മിഷൻഡ് റാങ്കിൽ സേവനം അനുഷ്ടിക്കാൻ സാധിക്കും. പ്രവേശനസമയം അതിലേക്ക് ബോണ്ട് നൽകണം. കോഴ്സസിൽ നിന്നുമുള്ള പിൻവാങ്ങൽ, പരിശീലനം അവസാനിപ്പിക്കൽ, നൽകുന്ന MNS കമ്മിഷൻ നിരാകരിക്കൽ എന്നീ സാഹചര്യങ്ങളിൽ ബോണ്ട് തുക വിദ്യാർഥിനി നൽകേണ്ടിവരും. പരിശീലനകാലത്തിന് ആനുപാതികമായ തുക നൽകണം. പ്രവേശനം നേടി ഏഴു ദിവസം കഴിഞ്ഞ് പഠനം ഉപേക്ഷിക്കുന്നവർ ബോണ്ട് തുക നൽകണം.
കൂടുതൽ വിവരങ്ങൾ അറിയാനായി ഇന്ത്യൻ ആർമിയുടെ സൈറ്റായ joinindianarmy.nic.in സന്ദർശിക്കാം