റീഹാബിലിറ്റേഷൻ കോഴ്‌സുകളിലേക്ക് (BPT, BPO, BOT) അപേക്ഷിക്കാം
കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന അഞ്ച് ദേശീയപ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വിവിധ റിഹാബിലിറ്റേഷൻ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയ്ക്ക് (കോമൺ എൻ ട്രൻസ് ടെസ്റ്റ് – CET 2024) മെയ് 20 വരെ അപേക്ഷിക്കാം.
സ്ഥാപനങ്ങൾ
- സ്വാമി വിവേകാനന്ദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി റീഹാബിലിറ്റേഷൻ ട്രെയിനിങ് & റിസർച് (SVNIRTAR), കട്ടക്ക്,(https://svnirtar.nic.in/).
- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസെബിലിറ്റീസ് (NILD), കൊൽക്കത്ത (https://niohkol.nic.in/).
- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പഴ്സൻസ് വിത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (NIEP), ചെന്നൈ (https://www.niepmd.tn.nic.in/).
- പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഴ്സൻസ് വിത് ഫിസിക്കൽ ഡിസെബിലിറ്റീസ് (PDUNIPPD), ന്യൂഡൽഹി (https://pdunippd.in/).
- കോമ്പസിറ്റ് റീജനൽ സെന്റർ ഫോർസ്കിൽ ഡെവലപ്മെന്റ്, റീഹാബിലിറ്റേഷൻ & എംപവർമെന്റ് ഓഫ് പഴ്സൻസ് വിത് ഫിസിക്കൽ ഡിസെബിലിറ്റീസ്(CRCSRE) ഗുവാഹത്തി (https://crcguwahati.in/).
പ്രോഗ്രാമുകൾ
യു ജി പ്രോഗ്രാമുകൾ
BPT (ബാർ ഓഫ് ഫിസിയോതെറാപ്പി), BOT (ബാചർ ഓഫ് ഒക്യുപേഷനൽ തെറാപ്പി), BPO (ബാർ ഇൻപ്രോസ്തെറ്റിക്സ് & ഓർതോട്ടിക്സ്), BASLP (ബാപ്ലർ ഇൻ ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പാത്തോളജി). നാലവർഷ പ്രോഗ്രാമുകളാണ്. ആറ് മാസം ഇന്റേൺഷിപ്പും.
എന്നാൽ ബി.എ.എസ്.എൽ.പി പ്രോഗ്രാം ഒരു വർഷ ഇന്റേൺഷിപ്പ് അടക്കം നാല് വർഷമാണ്.
പി.ജി പ്രോഗ്രാമുകൾ
സ്വാമി വിവേകാനന്ദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി റീഹാബിലിറ്റേഷൻ ട്രെയിനിംഗ് & റിസർച് (SVNIRTAR) കട്ടക്കിൽ ഫിസിയോതെറാപ്പി (15 സീറ്റുകൾ), ഒക്യുപ്പേഷനൽ തെറാപ്പി (15 സീറ്റുകൾ), പ്രോതെറ്റിക്സ് & ഓർതോട്ടിക്സ് (10 സീറ്റുകൾ).
യോഗ്യത
ഉയർന്ന പ്രായപരിധിയില്ല. അൻപത് ശതമാനം മാർക്കോടെ പാസ്സായ സയൻസ് കാർക്കാണ് യോഗ്യത. പട്ടിക വിഭാഗക്കാർക്ക് 40 ശതമാനവും ഭിന്നശേഷിക്കാർക്ക് 45 ശതമാനവും മാർക്ക് മതി. ഇത്തവണ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം.
ബി.പി.ടി, ബി.ഒ.ടി പ്രോഗ്രാമുകൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം. ബി.പി.ഒ പ്രോഗ്രാമിന് ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടൊപ്പം മാത്തമാറ്റിക്സ്/ബയോളജി പഠിച്ചാൽ മതി.
ബി.എ.എസ്.എൽ.പി പ്രോഗ്രാമിന് ഫിസിക്സ്,കെമിസ്ട്രി വിഷയങ്ങളോടൊപ്പം ബയോളജി/മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ് /ഇലക്ട്രോണിക്സ്/സൈക്കോളജി പഠിച്ചവർക്ക് അപേക്ഷിക്കാം.
പരീക്ഷ
ജൂൺ 24നാണ് പൊതു പ്രവേശന പരീക്ഷ.ജനറൽ എബിലിറ്റി & ജനറൽ നോളജ് (10 മാർക്ക്), ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് (30 മാർക്ക് വീതം) വിഷയങ്ങളിലായി 100 ഒബ്ജക്റ്റീവ് രീതിയിലുള്ള മൾട്ടിപ്പ്ൾ ചോയ്സ് ചോദ്യങ്ങൾ. നെഗറ്റീവ് മാർക്കില്ല.
മെയ് 20 നകം https://admission.svnirtar.nic.in/ വഴി അപേക്ഷ സമർപ്പിക്കണം. 1000 രൂപയാണ് അപേക്ഷാ ഫീസ്.പട്ടിക /ഭിന്ന ശേഷി വിഭാഗക്കാർക്ക് 800 രൂപ മതി. തിരുവനന്തപുരവും കോഴിക്കോടുമടക്കം 29 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ജൂലൈ അഞ്ചിന് ഫലമറിയാം.
പ്രവേശനത്തിനായി അലോട്ട്മെന്റ് പ്രക്രിയയിൽ രജിസ്റ്റർ ചെയ്ത് താൽപര്യമുള്ള ഒപ്ഷനുകൾ നൽകണം. വെബ്സൈറ്റ്: https://svnirtar.nic.in
പി.ജി പ്രോഗ്രാമുകൾക്ക് പോസ്റ്റ് ഗ്രാറ്റ് എൻട്രൻസ് ടെസ്റ്റ് (PGET 2024) വഴി പ്രവേശനം നേടാം,ജൂൺ 23 നാണ് പരീക്ഷ. മെയ് 20 വരെ അപേക്ഷിക്കാം. 1200 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക/ഭിന്ന ശേഷി വിഭാഗക്കാർക്ക് 1000 രൂപ മതി.
തിരുവനന്തപുരവും കോഴിക്കോടും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ജൂലൈ ഒൻപതിന് ഫലമറിയാം. യോഗ്യതകളടക്കംവിശദവിവരങ്ങൾ https://svnirtar.nic.in ൽ ലഭ്യമാണ്.
Summary: n the field of rehabilitation, institutions like the Swami Vivekanand National Institute of Rehabilitation Training & Research (SVNIRTAR) are offering exciting opportunities. They have opened applications for both Bachelor’s (UG) and Post Graduate (PG) programs in Physiotherapy, Occupational Therapy, Prosthetics & Orthotics, and Audiology & Speech Language Pathology. If you’re interested, be sure to apply by the deadline of May 20th. Visit https://svnirtar.nic.in/ for more details.
#physiotherapy #medicalcourse #physiotherapydegree #physiotherapist