പാരാമെഡിക്കൽ കോഴ്‌സുകൾ പഠിക്കാം: പ്രവേശന പരീക്ഷാ രജിസ്ട്രേഷൻ ആരംഭിച്ചു
പാരാമെഡിക്കൽ മേഖലയിലുള്ള വിവിധ ബാച്ച്ലർ കോഴ്സുകളിലേക്ക് 2024 അക്കാദമിക് വർഷത്തെ അഡ്മിഷനായിയുള്ള പ്രവേശന പരീക്ഷ CET (കോമൺ എൻട്രൻസ് ടെസ്റ്റ്) രജിസ്ട്രേഷൻ ആരംഭിച്ചു. ഡിപ്പാർട്ട്മെൻ്റ് ഫോർ എംപവർമെൻ്റ് ഫോർ PwDs, ഇന്ത്യൻ ഗവൺമെൻ്റ്ൻ്റെ മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെൻ്റിൻ്റെ കീഴിൽ വരുന്ന സ്വാമി വിവേകാനന്ദ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ട്രെയിനിംഗ് ആൻഡ് റിസർച്ച് നടത്തുന്ന പ്രവേശന പരീക്ഷയാണ് ഇത്. 2024 ഏപ്രിൽ 15 മുതൽ മെയ് 20 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക. ജൂൺ 23 തീയതിയാണ് പരീക്ഷ ( താത്കാലിക അറിയിപ്പ് പ്രകാരം).
ബാച്ച്ലർ കോഴ്സുകൾ
- Bachelor of Physiotherapy (BPT)
- Bachelor of Occupational Therapy (BOT)
- Bachelor in Prosthetics & Orthotics (BPO)
- Bachelor in Audiology and Speech Language Pathology (B.ASLP)
യോഗ്യത
വിദ്യാർത്ഥികൾ 2024 ഡിസംബർ 31 മുന്നേ കുറഞ്ഞത് 17 പ്രയമുണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. വിദ്യാർത്ഥികൾ പ്ലസ്ടുവിൽ ഇംഗ്ലീഷ് വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെയും സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് 50% (ജനറൽ വിഭാഗം), 40% ( SC/ST വിഭാഗം), 45% ( PWD വിഭാഗം) മാർക്കോടെയും പാസായിരിക്കണം. ശ്രദ്ധിക്കുക: BASLP കോഴ്സിനു പ്രായപരിധിയില്ല.
CET മാർക്ക് എടുക്കുന്ന സ്ഥാപനങ്ങൾ
സ്ഥാപനങ്ങൾ | അഫിലിയേറ്റഡ് യൂണിവേഴ്സിറ്റി |
SVNIRTAR, Cuttack | ഒഡീഷ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, ഭുവനേശ്വർ |
NILD, Kolkata | പശ്ചിമ ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, കൊൽക്കത്ത |
NIEPMD, Chennai | തമിഴ്നാട് ഡോ.എം.ജി.ആർ മെഡിക്കൽ യൂണിവേഴ്സിറ്റി, ചെന്നൈ |
PDUNIPPD, New Delhi | ഡൽഹി യൂണിവേഴ്സിറ്റി, ഡൽഹി |
CRCSRE, Guwahati | ശ്രീമന്ത ശങ്കരദേവൻ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, ഗുവാഹത്തി, അസം |
അപേക്ഷിക്കേണ്ട വിധം
- https://admission.svnirtar.nic.in സൈറ്റിലേക്ക് ലോഗിൻ ചെയ്യുക.
- എന്നിട്ട് “APPLY” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക.
- വേണ്ട വിവരങ്ങളും രേഖകളും കൊടുത്ത് ഇംഗ്ലീഷിൽ അപേക്ഷ പൂരിപ്പിയ്ക്കുക.
- ഫോട്ടോയും ഒപ്പും ഇടത് തള്ളവിരലിൻ്റെ മുദ്ര എന്നിവ ശരിയായി കൊടുക്കുക.
- ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ യുപിഐ/ ഇൻ്റർനെറ്റ് ബാങ്കിംഗ്/ വാലറ്റ് എന്നിവയെതെങ്കിലും ഉപയോഗിച്ച് അപേക്ഷ ഫീസ് അടക്കുക.
- ശേഷം അപേക്ഷ സമർപ്പിച്ച് ഡൗൺലോഡ് ചെയ്ത്, അതിൻ്റെയല്ലാം പ്രിൻ്റൗട്ട് എടുത്ത് കൈവശം വക്കുക.
അപേക്ഷ ഫീസ്
- ജനറൽ /OBC/EWS– 1000/-
- SC/ST/PWD or PH– 800/-
- ശ്രദ്ധിക്കുക: UDID കാർഡ് ഉള്ള PWD/PH വിദ്യാർഥികൾക്ക് അപേക്ഷ ഫീസ് കൊടുക്കേണ്ടതില്ല.
പരീക്ഷാ പാറ്റേൺ
പരീക്ഷ രണ്ട് മണിക്കൂർ നേരമാണ്. MCQ ചോദ്യങ്ങളാണ് ഉണ്ടാവുക. ഒരു ചോദ്യപേപ്പറിനെ 4 ഭാഗങ്ങളായിയാണ് വിഭജിച്ചിരിക്കുന്നത്. മൊത്തം 100 മാർക്കിൻ്റെ 100 ചോദ്യങ്ങളാണ് ഉണ്ടാവുക. നെഗറ്റീവ് മാർക്ക് ഉണ്ടാവുന്നതല്ല.
ഭാഗം | വിഷയം | മാർക്ക് |
ഭാഗം A | പൊതു കഴിവും പൊതുവിജ്ഞാനവും | 10 |
ഭാഗം B | ഫിസിക്സ് | 30 |
ഭാഗം C | കെമിസ്ട്രി | 30 |
ഭാഗം D | ബയോളജി / മാത്തമാറ്റിക്സ് | 30 |
പരീക്ഷാ കേന്ദ്രങ്ങൾ
- AGARTALA
- AIZAWL
- BANGALORE
- BHOPAL
- BHUBANESWAR
- CHANDIGARH
- CHENNAI
- DIMAPUR
- GANGTOK
- GUWAHATI
- IMPHAL
- INDORE
- JAMMU
- KOLKATA
- KOZIKODE
- LUCKNOW
- MADURAI
- MUMBAI
- NEW DELHI
- PATNA
- PORT BLAIR
- RAIPUR
- RANCHI
- ROURKELA
- SECUNDERABAD
- SILIGURI
- SRINAGAR
- TRIVANDRUM
- VIJAYWADA