മെർച്ചൻറ് നേവിയിൽ ഒരു കരിയർ അവസരം.
യാത്ര ചെയ്യാനും, ജോലിക്കൊപ്പം സാഹസികമായ ജീവിതം ജീവിക്കാനും ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ? എങ്കിൽ പ്ലസ്ടുവിന് ശേഷം മെർച്ചന്റ് നേവി നിങ്ങൾക്ക് മികച്ച ഒരു കരിയർ പാത്തായിരിക്കും. ക്യാപ്റ്റൻ, നേവൽ ആർകിടെക്ട്, എഞ്ചിനീയർ, റിസർച്ചർ, ലോജിസ്റ്റിക് മാനേജർ, കപ്പൽ നിർമാതാവ്, ഡിസൈനർ, പോർട്ട് മാനേജർ, എന്നിങ്ങനെ നിരവധി അവസരങ്ങൾ മാരിടൈം കോഴ്സുകൾ വിദ്യാർഥികൾക്ക് തരുന്നത്. ഇതിനായി കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ (IMU) പഠിക്കാം. 2024-25 അക്കാദമിക് വർഷത്തെ ഇന്ത്യൻ മാരിടൈം സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ചെന്നൈ, കൊച്ചി, കൊൽക്കത്ത, നവി മുംബൈ, മുംബൈ പോർട്ട് എന്നിവിടങ്ങളിലാണ് IMU ൻ്റെ കാമ്പസുകൾ ഉള്ളത്.
കോഴ്സുകൾ
സ്കൂൾ ഓഫ് നോട്ടിക്കൽ സ്റ്റഡീസ് (School of Nautical Studies)
- Diploma in Nautical Science ( 1 വർഷം)
- B. Sc in Nautical Science (3 വർഷം)
സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ് & ടെക്നോളജി ( School of Marine Engineering & Technology)
- B. Tech in Marine Engineering (4 വർഷം)
- M. Tech in Marine Technology (2 വർഷം)
- Post Graduate Diploma in Marine Engineering (1 വർഷം)
സ്കൂൾ ഓഫ് നേവൽ ആർക്കിടെക്ചർ & ഓഷ്യൻ എൻജിനീയറിങ് (School of Naval Architecture & Ocean Engineering )
- B. Tech in Naval Architecture & Ocean Engineering (4 വർഷം)
- B. Tech in Naval Architecture & Ship Building (4 വർഷം)
- B. Sc in Ship Building & Repair (3 വർഷം)
- M. Tech in Naval Architecture & Ocean Engineering (2 വർഷം)
- M. Teach in Dredging & Harbour Engineering (2 വർഷം)
സ്കൂൾ ഓഫ് മാരിടൈം മാനേജ്മെൻ്റ് ( School of Maritime Management)
- BBA in Maritime Logistics (3 വർഷം)
- BBA in Logistics, Retailing & e- Commerce (3 വർഷം)
- MBA in Port & Ship Management (2 വർഷം)
- MBA in International Transportation & Logistics Management (2 വർഷം)
യോഗ്യത
സയൻസ് കോഴ്സുകൾ:
- പ്ലസ്ടുവിലും പത്താം ക്ലാസ്സിലും ഇംഗ്ലീഷ് വിഷയത്തിൽ കുറഞ്ഞത് 50% മാർക്ക് ഉണ്ടാകണം.
- ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ മൊത്തമായി കുറഞ്ഞത് 60% മാർക്ക് പ്ലസ്ടുവിൽ ഉണ്ടാകണം.
- ചില കോഴ്സുകൾക്ക് ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും B. Sc ഫിസിക്സ്/ കെമിസ്ട്രി/ മാത്തമാറ്റിക്സ് എന്നിവയിൽ ഡിഗ്രിയും യോഗ്യതയായി അംഗീകരിക്കും.
- പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾക്ക് ഏതെങ്കിലും സ്‌ട്രീമിൽ BE/BTech ബിരുദം ഉണ്ടായിരിക്കണം.
മാനേജ്മെൻ്റ് കോഴ്സുകൾ:
- ഏതെങ്കിലും ഒരു സ്ട്രീമിൽ കുറഞ്ഞത് 50% മാർക്കിൽ പ്ലസ്ടു കഴിഞ്ഞിരിക്കണം.
- പത്താം ക്ലാസ്സിലും പ്ലസ്ടുവിലും ഇംഗ്ലീഷ് വിഷയത്തിൽ കുറഞ്ഞത് 50% മാർക്ക് ഉണ്ടാകണം.
- MBA കോഴ്സുകൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും ഒരു വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം നേടിയിരിക്കണം.
പ്രവേശന പരീക്ഷ
IMU കീഴിലുള്ള കോഴ്സുകളിലേക്ക് ഉള്ള പ്രവേശനം IMU-CET എന്ന പ്രവേശന പരീക്ഷയിലൂടെയാണ്. കൂടാതെ CUET (UG), GATE, CUET (PG), PG-CET, CAT, MAT, CMAT എന്നീ പ്രവേശന പരീക്ഷകളിൽ യോഗ്യത നേടിയവർക്കും അഡ്മിഷൻ എടുക്കാവുന്നതാണ്. 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഇംഗ്ലീഷ്, അഭിരുചി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ വരുക. തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടാകുന്നതാണ്. 2024 ജൂൺ 8- ന് നടക്കുന്ന ബിരുദ പ്രവേശന പരീക്ഷയായ ഐ എം യു സി ഇ ടി (IMU-CET) എഴുതാനായി മെയ് 5 വരെ ഓൺലൈന്നായി www.imu.edu.in എന്ന ഒഫീഷ്യൽ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.
കോഴ്സുകളുടെ ഫീസ്
കോഴ്സുകൾ | റെസിഡൻഷ്യൽ/ നോൺ- റെസിഡൻഷ്യൽ | അക്കാദമിക് വർഷത്തെ ആകെ ഫീസ് |
All B.Tech. Programmes, B. Sc NS) ,DNS | റെസിഡൻഷ്യൽ | 2,75,000/- |
All M. Tech Programmes | നോൺ- റെസിഡൻഷ്യൽ | 2,05,000/- |
B.Sc. (SBR) | – | – |
All BBA Programmes | നോൺ- റെസിഡൻഷ്യൽ | 1,05,000/- |
All MBA Programmes | നോൺ- റെസിഡൻഷ്യൽ | 2,05,000/- |
PGDME | റെസിഡൻഷ്യൽ | 3,55,000/- |
വിശദ വിവരങ്ങൾ അറിയാൻ IMU അഡ്മിഷൻ്റെ ഒഫീഷ്യൽ സൈറ്റായ https://www.imu.edu.in/imunew/admission-2024-25 സന്ദർശിക്കാം.
Summary: Admissions for the academic year of 2024-25 is now open for those wishing to pursue a career in merchant navy at Indian Maritime University (IMU).