കൗൺസിലിങ് സൈക്കോളജിയിൽ സർട്ടിഫിക്കറ്റ് കോഴ്സ്
എസ്. ആര്. സി. കമ്മ്യൂണിറ്റി കോളേജിൽ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവുമാണ് കാലാവധി. പ്രായപരിധി 18 വയസ്സിനു മേല്‍. ശനി/ ഞായര്‍/ പൊതു അവധി ദിവസങ്ങളിലാകും ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് അപേക്ഷകർ https://app.srccc.in/register എന്ന സൈറ്റിൽ ഡിസംബര്‍ 31നകം സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങള്‍ക്ക് www.srccc.in സന്ദർശിക്കാം.വിലാസം: ആശ്രയ സെന്റര്‍ ഫോര്‍ സൈക്കോളജിക്കല്‍ കൗണ്‍സിലിങ്, തോപ്പുംപടി, എറണാകുളം ഫോണ്‍ 9061355337.
സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഭാരത സർക്കാരിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് നിയന്ത്രിക്കുന്നത്.
Summary: SRC Community College offers counseling psychology programs at the certificate and diploma levels. Applicants must be 18 years of age or older. Classes are held on Saturdays, Sundays, and public holidays. Applications must be submitted to https://app.srccc.in/register by December 31. For more information, visit www.srccc.in .