ഡിഗ്രിയുള്ള കർഷകൻ ആവാം: ഇപ്പോൾ അപേക്ഷിക്കാം
കുമരകത്തുള്ള Regional Agricultural Research Station (RARS) -ൽ 2023-2024 അദ്ധ്യയന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സെന്ററിൽ BSc. agriculture (Hons) -ലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യരായ വിദ്യാർഥികൾക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 24.11.2023 ആണ്.
അപേക്ഷാ ഫോമും പ്രോസ്പെക്ടസും https://kau.in/academic-notifications/24563 എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അധിക സീറ്റുകളിലേക്ക് (10%) പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന NRI അപേക്ഷകരും ഈ അഡ്മിഷൻ പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
2023- 24 വർഷത്തെ സംസ്ഥാന പ്രവേശന പരീക്ഷ(KEAM 2023) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രസ്തുത കോഴ്സിന് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്, പ്രോസ്പെക്ടസിലെ നിർദ്ദേശങ്ങളും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും അപേക്ഷകർ ശ്രദ്ധയോടെ വായിക്കണം.
അപേക്ഷാ ഫീസ്, തിരഞ്ഞെടുക്കൽ രീതി, കോഴ്‌സിന്റെ നടത്തിപ്പ് മുതലായ വിശദാംശങ്ങൾ വെബ്‌സൈറ്റിലുള്ള പ്രോസ്പെക്ടസിൽ ലഭ്യമായിരിക്കും. അപേക്ഷകർ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 24.11.2023 ആണ്.
യോഗ്യത:
- പ്ലസ് ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്) വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്
- NEET/KEAM മാർക്ക് അടിസ്ഥാനമാക്കിയാണ് സെലെക്ഷൻ നടക്കുക.
പേയ്‌മെന്റ് രീതി: –
അപ്ലിക്കേഷൻ ഫീസ് അക്ഷയ വഴിയോ/ SBI കല്ലെച്റ്റ് വഴിയോ / ചലാൻ ഉപയോഗിച്ച് SBI ബാങ്ക് വഴിയോ അടക്കാവുന്നതാണ്. മറ്റെന്തെങ്കിലും പേയ്‌മെന്റ് രീതി അംഗീകരിക്കില്ല.
Summary: The Kerala Agricultural University is inviting applications for admission to the B.Sc.(Hons) Agriculture programme in Regional Agricultural Research Station, Kumarakom, Kottayam for the Academic Year 2023-24. The last date for submitting online applications is 24.11.2023.