November 25, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 1 നവംബർ 2024

  • November 1, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 1 നവംബർ 2024
Share Now:

നവംബർ 1, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

ടോപ്പേഴ്സ് അവാർഡ് പട്ടിക വെബ്സൈറ്റിൽ

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിവിധ യു.ജി. / പി.ജി. / പ്രൊഫഷണൽ കോഴ്സു കളിൽ മാതൃകാപരമായ അക്കാദമിക് നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് നൽകുന്ന അംഗീകാരമായ ടോപ്പേഴ്സ് അവാർഡ് 2024 – ന് അർഹരായവരുടെ പട്ടിക സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അർഹരായവർ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഫോറം ഉപയോഗിച്ച് രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. പൂരിപ്പിച്ച ഫോറവും ചലാനും സ്കാൻ ചെയ്തു toppersaward@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതും ആയതിന്റെ ഒറിജിനൽ തപാൽ മുഖേന നവംബർ 10-നകം പരീക്ഷാ കൺട്രോളറുടെ വിലാസത്തിൽ ലഭ്യമാക്കേണ്ടതുമാണ്. ചടങ്ങിന് രജിസ്റ്റർ ചെയ്യുന്നവരെ ചടങ്ങിന്റെ തീയതി, വേദി, മറ്റ് വിശദാംശങ്ങൾ എന്നിവ ഇ-മെയിൽ, എസ്.എം.എസ്. മുഖേനെ അറിയിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. contact: 0494 2407239, 0494 2407200, 0494 2407269.


കോൺടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭാസ കേന്ദ്രം വിവിധ സ്റ്റഡി സെന്ററുകളിൽ ഒക്ടോബർ അഞ്ചിൽ നിന്ന് മാറ്റിവെച്ച 2023 പ്രവേശനം എം.എ. ഇക്കണോമി ക്സ് വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസുകൾ നവംബർ മൂന്നിനും എം.എ. അറബിക്, എം.കോം. വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസുകൾ നവംബർ 10-നും അതത് സെന്ററു കളിൽ നടക്കും.


ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളേ ജുകളിലെ ഒന്നാം സെമസ്റ്റർ ( CBCSS PG – 2020 പ്രവേശനം ) എം.എ., എം.എസ് സി.,എം.കോം., എം.എസ്.ഡബ്ല്യൂ., എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. വിദ്യാഥികൾക്കുള്ള സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 30. ലിങ്ക് നവംബർ ആറു മുതൽ ലഭ്യമാകും.


പരീക്ഷാ അപേക്ഷ

വയനാട് ലക്കിടിയിലുള്ള ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ നാലാം വർഷ ( 2019 പ്രവേശനം മുതൽ ) ബി.എച്ച്.എം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 18 വരെയും 190/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് നാല് മുതൽ ലഭ്യമാകും.


വൈവ

എട്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഏപ്രിൽ 2024 റഗുലർ – മാനേജ്മന്റ് പ്രോജ ം വൈവയും നവംബർ 11, 12, 14, 15 തീയതികളിൽ നടക്കും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.


പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) സി.യു.എഫ്.വൈ. യു.ജി.പി. നവംബർ 2024 റഗുലർ പരീക്ഷകൾ നവംബർ 26-ന് തുടങ്ങും. വിശദമായ സമ യക്രമം വെബ്സൈറ്റിൽ.

ഫൈനൽ എം.ബി.ബി.എസ്. (2009, 2008 പ്രവേശനവും അതിന് മുൻപുള്ളതും) പാർട്ട് – I നവംബർ 2019 അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


സൂക്ഷ്മപരിശോധനാഫലം

രണ്ടാം സെമസ്റ്റർ എം.എസ് സി. – കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ഇലക്ട്രോണിക്സ്, മൈക്രോബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, എം.കോം. ഏപ്രിൽ 2024 പരീക്ഷകളുടെ. സൂക്ഷ്മ പരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.


കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ എം.എസ്സി. അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്, അപ്ലൈഡ് അക്വാകൾച്ചർ, ആക്ചൂറിയൽ സയൻസ്, ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ അപ്ലൈഡ് ഇലക്ട്രോണിക്സ്, ഫിസിക്സ് (സ്പെഷ്യലൈസേഷൻ ഇൻ സ്പേസ് ഫിസിക്സ്, ഫിസിക്സ് (സ്പെഷ്യലൈസേഷൻ ഇൻ റിന്യൂവബിൾ എനർജി), അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഡാറ്റാ അനലിറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, എം.എ. എക്കണോമിക്സ്, എം.എ. എക്കണോമിക്സ് (ഫിനാൻസ്) സി.എസ്.എസ് (2022-2024 ബാച്ച്) എന്നീ പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് (2020- 2022 ബാച്ച്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


കണ്ണൂർ സർവകലാശാല

പരീക്ഷാ ഫലം

ഒന്ന്, രണ്ട് വർഷ എം എ / എം എസ് സി /എം കോം (വിദൂര വിദ്യാഭ്യാസം – സപ്ലിമെന്ററി ) ,ജൂൺ 2023 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. .മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ് .പുനഃ പരിശോധന, സൂക്ഷ്മ പരിശോധന, പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ 14.11.2024 വരെ സ്വീകരിക്കുന്നതാണ്.


പരീക്ഷാ തീയതി പുതുക്കി.

വയനാട് ലോകസഭാ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 13 ന് നടത്താൻ നിശ്ചയിച്ച ഏഴാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) നവംബർ 2024, അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) നവംബർ 2024 മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) , ഒക്ടോബര് 2024 പരീക്ഷകൾ നവംബർ 18 ന് നടക്കുന്ന വിധം പുനഃക്രമീകരിച്ചു.


Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *