യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 29 ഒക്ടോബർ 2024
ഒക്ടോബർ 29, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ഓഡിറ്റ് കോഴ്സ്
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷ നു കീഴിൽ 2021, 2022 വർഷത്തിൽ പ്രവേശനം നേടിയ മൂന്നാം സെമസ്റ്റർ നവംബർ 2024 ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്ട്രേഷൻ ചെയ്ത എം.എ., എം.കോം., എം.എസ് സി. വിദ്യാർഥികൾ ഒന്നും രണ്ടും സെമസ്റ്ററുകളിലുള്ള ഓഡിറ്റ് കോഴ്സ് സിലബ സ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ / അസൈൻമെന്റ് / പ്രോജക്ട് റിപ്പോർട്ട് / ട്രാൻ സിലേഷൻ തുടങ്ങിയവ നോട്ടിഫിക്കേഷൻ അനുസരിച്ച് നിർദിഷ്ട രൂപത്തിൽ തയ്യാറാക്കി കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷ ൻ വിഭാഗത്തിൽ നേരിട്ടോ ദി ഡയറക്ടർ, കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷൻ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., പിൻ – 673635 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നവംബർ 30-ന് മുൻപായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ 0494 2400288, 2407356.
പരീക്ഷ
ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി, ഹിയറിങ് ഇംപയർമെന്റ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം വർഷ ( 2023 പ്രവേശനം ) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മന്റ് ആന്റ് കാറ്ററിങ് ടെക്നോളജി ഏപ്രിൽ 2024 റഗുലർ, ( 2021 പ്രവേശനം ) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേ ജ്മന്റ് ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 12 വരെ അപേക്ഷിക്കാം.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 ഏപ്രിൽ മാസം നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. മാസ് കമ്മ്യൂണിക്കേഷൻ & ജേർണലിസം (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ www.scm.keralauniversity.ac.in മുഖേന ഓൺലൈനായി 2024 നവംബർ 07 വരെ സമർപ്പിക്കാവുന്നതാണ്.
വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് LCM online portal മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. കേരളസർവകലാശാല 2024 ഏപ്രിൽ മാസം നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു. (സോഷ്യൽ വർക്സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ www.slcm.keralauniversity.ac.in മുഖന ഓൺലൈനായി 2024 നവംബർ 4 വരെ സമർപ്പിക്കാവുന്നതാണ്. വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് LCM online portal മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കേരളസർവകലാശാല 2024 ജൂൺ മാസം നടത്തിയ ബി.എ./ ബി.എസ്സി. – ആന്വൽ സ്കീം (റെഗുലർ, സപ്ലിമെന്ററി & മേഴ്സി ചാൻസ് ) പാർട്ട് ഒന്ന്, രണ്ട് പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 നവംബർ 8 വരെ അപേക്ഷിക്കാവുന്നതാണ്. പാർട്ട് ഒന്ന്, രണ്ട് ബി.എ. അഫ്സൽ – ൽ ഉലാമ പരീക്ഷകളുടെ ഫലം പിന്നീട് പ്രസിദ്ധികരിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ച് മാസം നടത്തിയ മൂന്നാം സെമസ്റ്റർ ബി.ഡെസ് ഫാഷൻ ഡിസൈൻ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 നവംബർ 21 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 മാർച്ച് മാസം നടത്തിയ ഒന്നാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി 2019 സ്കീം (റെഗുലർ ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 നവംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന/പുനർമൂല്യനിർണയം അപേക്ഷാ തീയതി നീട്ടി
കേരളസർവകലാശാല 2024 മെയ് മാസം നടത്തിയ ഒന്നാം സെമസ്റ്റർ ബി.ഡെസ്. പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബർ 30 വരെ നീട്ടിയിരിക്കുന്നു.
വൈവ / പ്രോജക്ട് വൈവ
കേരളസർവകലാശാല 2024 ഫെബ്രുവരി മാസം നടത്തിയ വിദൂരവിദ്യാഭ്യാസം (ആന്വൽ സ്കീം, 2003 – 2016 അഡ്മിഷൻ) മേഴ്സി ചാൻസ് ഫൈനൽ ഇയർ എം.എ. ഇംഗ്ലീഷ് ഡിഗ്രി പരീക്ഷയുടെ വൈവ്, പ്രോജക്ട് വൈവ 2024 നവംബർ 4 നും എം.എ. എക്കണോമിക്സ് ഡിഗ്രി പരീക്ഷയുടെ ദൈവ നവംബർ 5 നും CDOE (വിദൂര വിദ്യാഭ്യാസ കേന്ദ്രം, കാര്യവട്ടം) സെന്ററിൽ വച്ച് നടത്തുന്നു. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫീസ്
കേരളസർവകലാശാല 2024 നവംബറിൽ നടത്തുന്ന B.P.Ed (2020 സ്കീം 2 വർഷ കോഴ്സ് ഒന്നും മൂന്നും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓഫ്ലൈനായി പിഴകൂടാതെ 2024 നവംബർ 5 വരെയും 150/- രൂപ പിഴയോടുകൂടി 2024 നവംബർ 8 വരെയും 400/- രൂപ പിഴയോടുകൂടി 2024 നവംബർ 12 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
എം.ജി സർവകലാശാല
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നു മുതൽ മൂന്നു വരെ വർഷ ബിഎസ്സി നഴ്സിംഗ് (2016 അഡ്മിഷൻ സിമെന്ററി) പരീക്ഷകൾക്ക് നവംബർ 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 15 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 16 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ഫലം
മൂന്നാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (2008 മുതൽ 2014 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് മാർച്ച് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ എട്ടു വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
മൂന്നും നാലും സെമസ്റ്റർ എംഎ പൊളിനിക്കൽ സയൻസ് വനു് (2022 അഡ്മിഷൻ റെഗലൂർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി മെയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ എട്ടു വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ഇന്റഗ്രേഡ് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ (2023 അഡ്മിഷൻ റെഗലൂർ, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി മാർച്ച് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 11 വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
മൂന്നും നാലും സെമസ്റ്റർ പ്രവനു് എംഎ സംസ്കൃത സ്പെഷ്യൽ ന്യായ, സാഹിത്യ, വേദാന്ത, വ്യാകരണ (2022 അഡ്മിഷൻ റെഗലൂർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി മെയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 11 വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ആർട്സ് ഇൻ ഹ്യൂമൻ റിസോഴ് മാനേജ്മെന്റ് (2023 അഡ്മിഷൻ റെഗലർ . 2022 അഡ്മിഷൻ ഇംപ്രാവ്മെന്റ് അഡ്മിഷനുകൾ സപ്ലിമെന്ററി) മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് 2019, 2020 അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 11 വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ഇന്റഗ്രേഡ് എംഎസ്സി പ്രോഗ്രാം ഇൻ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ് (2021 അഡ്മിഷൻ റെഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി ആഗസ്റ്റ് 2024) പ്രാക്ടിക്കൽ പരീക്ഷ നവംബർ അഞ്ചു മുതൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ സിബിസിഎസ്എസ് (2013 മുതൽ 2016 അഡ്മിഷനുകൾ മെഴ്സി ചാൻസ് മെയ് 2024) പ്രാക്ടിക്കൽ പരീക്ഷ നവംബർ നാലിന് മാന്നാനം, കെ.ഇ കോളേജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
യു.ജി.സി-നെറ്റ്, ജെ.ആർ.എഫ് പരീക്ഷാ പരിശീലനം
മഹാത്മാ ഗാന്ധി യൂണിവേഴ്സിനി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മാനവിക വിഷയങ്ങൾക്കായുള്ള യു.ജി.സി-നന്ദ്, ജെ.ആർ.എഫ് പരീക്ഷയുടെ ജനറൽ പേപ്പറിന്റെ തീവ്രപരിശീലന പരിപാടി ആരംഭിക്കുന്നു. കോഴ്സ് ഫീസ് 2500 രൂപ. പട്ടികജാതി, പട്ടികവർഗ ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഫീസ് 50 ശതമാനം താൽപര്യമുള്ളവർ ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം.
കണ്ണൂർ സർവകലാശാല
ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ്. (സി.ബി.സി.എസ്.എസ് റെഗുലർ), നവംബർ 2023 പരീക്ഷയുടെ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Follow our WhatsApp Channel for instant updates: Join Here