യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 26 ഒക്ടോബർ 2024
ഒക്ടോബർ 25, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ഹാൾടിക്കറ്റ്
നവംബർ അഞ്ചിന് തുടങ്ങുന്ന വിദൂര വിഭാഗം (SDE – CBCSS – UG) അഞ്ചാം സെമസ്റ്റർ (2019 പ്രവേശനം മുതൽ) ബി.എ., ബി.എസ് സി., ബി.എ. അഫ്സൽ – ഉൽ – ഉലമ, (2020 മുതൽ 2022 പ്രവേശനം) ബി.എ. മൾട്ടിമീഡിയ നവംബർ 2024 റഗുലർ / സപ്ലിമെന്ററി | ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യ മാണ്.
വൈവ
ആറാം സെമസ്റ്റർ മൂന്ന് വർഷ യൂണിറ്ററി എൽ.എൽ.ബി. ഏപ്രിൽ 2024 വൈവ നവംബ ർ ഒന്നിന് തുടങ്ങും. കേന്ദ്രം : ഗവ. ലോ കോളേജ് കോഴിക്കോട്, ഗവ. ലോ കോളേജ് തൃശ്ശൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (CBCSS – 2021 പ്രവേശനം മുതൽ) പി.ജി. – എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്. എം., എം.എ. ബിസിനസ് എക്കണോമിക്സ്, ഡെവലപ്മെന്റ് എക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസി ക് സയൻസ്, ബയോളജി നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 11 വരെയും 190/- രൂപ പിഴയോടെ നവംബർ 14 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 28 മുതൽ ലഭ്യമാകും.
സർവകലാശാലാ പഠനവകുപ്പുകളിലെ ( CCSS ) മൂന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ), അഞ്ചാം സെമസ്റ്റർ (2021,2022 പ്രവേശനം) ഏഴാം സെമസ്റ്റർ (2021 പ്രവേശനം) ഇന്റഗ്രേറ്റഡ് പി.ജി. – എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്സ്, എം. എസ് സി. കെമിസ്ട്രി, എം.എസ് സി. ബയോ – സയൻസ് നവംബർ 2024 റഗുലർ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ ആറു വരെയും 190/- രൂപ പിഴയോടെ നവംബർ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 28 മുതൽ ലഭ്യമാകും.
സർവകലാശാലാ നിയമ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 11 വരെയും 190/- രൂപ പിഴയോടെ നവംബർ 15 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 28 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
ബി.എ. മൾട്ടിമീഡിയ ( CBCSS ) ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം മാത്രം ) നവംബർ 2023 പ്രാക്റ്റിൽ പരീക്ഷ നവംബർ ഒന്നിനും രണ്ടാം സെമസ്റ്റർ ( 2022 പ്രവേശനം മാത്രം ) ഏപ്രിൽ 2024, നാലാം സെമസ്റ്റർ ( 2020 പ്രവേശനം മാത്രം ) ഏപ്രിൽ 2023 പ്രാക്റ്റിൽ പരീക്ഷകൾ നവംബർ രണ്ടിനും നടക്കും. കേന്ദ്രം : മജ്ലിസ് ആർട്സ് ആന്റ് സയൻസ് കോളേജ് പുറമണ്ണൂർ.
രണ്ടാം സെമസ്റ്റർ ( 2023 ബാച്ച് ) ബി.വോക്. മൾട്ടിമീഡിയ (സെന്റ് മേരീസ് കോളേജ് തൃശ്ശൂർ), ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പലൂർ കൊടുങ്ങല്ലൂർ) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം നവംബർ നാല്, ആറ് തീയതികളിൽ തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
സെപ്റ്റംബർ 23-ന് നടത്താനിരുന്ന സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ (2000 മുതൽ 2003 വരെ പ്രവേശനം) ബി.ആർക്. EN 2K 101 Mathematics – I പേപ്പർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ പുനക്രമീകരിച്ചത് പ്രകാരം നവംബർ 26-ന് നടത്തും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള രണ്ടാം സെമസ്റ്റർ ( CCSS – UG – 2009 മുതൽ 2013 വരെ പ്രവേശനം ) ബി.എ., ബി.എസ് സി.,ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എം.എം.സി, ബി.എ.അഫ്സൽ ഉലമ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
കേരള സർവകലാശാല
ടൈംടേബിൾ
കേരളസർവകലാശാല 2024 നവംബർ 12, 14 തീയതികളിൽ നടത്തുന്ന ജർമ്മൻ A2 (ഡ്യൂഷ് A2), ജർമ്മൻ B1 (ഡ്യൂഷ് B1) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം എഡ് സി ബി സി എസ് എസ് റെഗുലർ/സപ്പ്ളിമെന്ററി), നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 നവംബർ 11 വരെയും പിഴയോട് കൂടെ നവംബർ 13 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Follow our WhatsApp Channel for instant updates: Join Here