യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 25 ഒക്ടോബർ 2024
ഒക്ടോബർ 25, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ഹാൾടിക്കറ്റ്
നവംബർ അഞ്ചിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ (CBCSS UG – 2019 പ്രവേശനം മുതൽ) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം, ബി.എച്ച്.എ., ബി.കോം. വൊക്കേഷ ണൽ സ്ട്രീം, (CUCBCSS – UG – 2019 പ്രവേശനം മുതൽ) ബി.കോം. ഹോണേഴ്സ്, പ്രൊഫഷണൽ നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS & CUCBCSS – UG) ബി.കോം, ബി.ബി.എ. 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പരീക്ഷ മാറ്റി
കേരളസർവകലാശാല 2024 ഒക്ടോബർ 28 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. ഡിഗ്രി (പേപ്പർ ) പരീക്ഷ നവംബർ 6 ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
ടൈംടേബിൾ
കേരളസർവകലാശാല 2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ. മ്യൂസിക് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല
പരീക്ഷയ്ക്ക് അപേക്ഷിക്കാം
2010,2011 അഡ്മിഷൻ ബിടെക്ക്, ഒന്നു മുതൽ എട്ടു വരെ സെമസ്റ്ററുകൾ സ്പെഷ്യൽ മെഴ്സി ചാൻസ് പരീക്ഷകൾക്ക് നവംബർ ആറു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ ഏഴു വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ എട്ട് വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ സിബിസിഎസ്എസ് (2013 മുതൽ 2016 അഡ്മിഷനുകൾ മെഴ്സി ചാൻസ്) നാലാം സെമസ്റ്റർ സൈബർ ഫോറൻസിക് (2017,2018 അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2014 മുതൽ 2016 അഡ്മിഷനുകൾ ചാൻസ് മെയ് 2024) പരീക്ഷകൾ നവംബർ 19 മുതൽ നടക്കും.
കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
സർവ്വകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ രണ്ടാം സെമസ്റ്റർ എം. എഡ്. ഡിഗ്രി (സി. ബി. സി. എസ്. എസ്. റെഗുലർ), മെയ് 2024 പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനഃപരിശോധന സൂക്ഷ്മ പരിശോധന ഫോട്ടോകോപ്പി എന്നിവയ്ക്ക് 07.11.2024 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
Follow our WhatsApp Channel for instant updates: Join Here