യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 19 ഒക്ടോബർ 2024
ഒക്ടോബർ 19, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ അഞ്ചാം സെമസ്റ്റർ ബി.ടെക്. 2020 സ്കീം – (റെഗുലർ – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2020 അഡ്മിഷൻ), മെയ് 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ഒക്ടോബർ 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സീറ്റ് ഒഴിവ്
കേരളസർവകലാശാല അറബിക് പഠനവകുപ്പ് നടത്തുന്ന “Post Graduate Diploma in Arabic Translation’ പ്രോഗ്രാമിലേക്ക് (2024 – 2025) എസ്.സി./എസ്.ടി. കാറ്റഗറിയിൽ സീറ്റുകൾ ഒഴിവുണ്ട്. (എസ്.സി. 02, എസ്.ടി. 01). യോഗ്യത അറബി ഭാഷയിൽ ബിരുദം/തത്തുല്യം. താൽപ്പര്യമുളളവർ അസൽ രേഖകളുമായി 2024 ഒക്ടോബർ 22 ന് രാവിലെ 11 മണിക്ക് കാര്യവട്ടം ക്യാമ്പസിലെ കേരളസർവകലാശാല അറബിക് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്.വിശദവിവരങ്ങൾക്ക്: 9747318105.
പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2024 ഒക്ടോബർ 22 ന് ആറ്റിങ്ങൾ ഗവ.കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്.,എം.എ/എം.എസ്സി. (റെഗുലർ ജൂലൈ 2024 ബി.കോം. പ്രാക്ടിക്കൽ പരീക്ഷകൾ 2024 ഒക്ടോബർ 25 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
പരീക്ഷാഫീസ്
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ 2023 അഡ്മിഷൻ), ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം. (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ), നവംബർ 2024 പരീക്ഷയ്ക്ക് 2024 ഒക്ടോബർ 19 മുതൽ പിഴകൂടാതെ ഒക്ടോബർ 26 വരെയും 150/- രൂപ പിഴയോടുകൂടി ഒക്ടോബർ 29 വരെയും 400/- രൂപ പിഴയോടുകൂടി നവംബർ 1 വരെയും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
Follow our WhatsApp Channel for instant updates: Join Here