യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 15 ഒക്ടോബർ 2024
ഒക്ടോബർ 15, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കേരള സർവകലാശാല
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഒന്നാം വർഷ ബി.ടെക്. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് keam യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് 2024 ഒക്ടോബർ 18 ന് രാവിലെ 10 മണി മുതൽ കോളേജ് ഓഫീസിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അന്നേ ദിവസം തന്നെ ഒഴിവുള്ള NRI സീറ്റുകളിലേക്കും അഡ്മിഷൻ നടത്തുന്നതാണ്. ഫോൺ :9995142426,9388011160, 9447125125.
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ രണ്ടാം വർഷ ബി.ടെക്. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളിലെ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് 2024 ഒക്ടോബർ 17 ന് രാവിലെ 10 മണി മുതൽ കോളേജ് ഓഫീസിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. LET യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. ഫോൺ : 9995142426, 9388011160, 9447125125.
തിയറി പരീക്ഷ തീയതി പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2024 ഒക്ടോബർ 10 മുതൽ 18 വരെ നടത്താനിരുന്നതും മാറ്റിവച്ചതുമായ തിയറി പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2024 ഒക്ടോബർ 10, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം., ജൂലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു.
കേരളസർവകലാശാല 2024 ഒക്ടോബർ 10,11 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. സുവോളജി, ജൂലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ വിവിധ കോളേജുകളിൽ പുനഃക്രമീകരിച്ചിരിക്കുന്നു.
പ്രാക്ടിക്കൽ
കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ ബി.കോം. കൊമേഴ്സ് ആന്റ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്, ജൂലൈ 2024 കോഴ്സിന്റെ പ്രാക്ടിക്കൽ യഥാക്രമം ഒക്ടോബർ 22, 23 തീയതികളിലും, രണ്ടാം സെമസ്റ്റർ ബി.കോം. കൊമേഴ്സ് ആന്റ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്, ഓഗസ്റ്റ് 2024 കോഴ്സിന്റെ പ്രാക്ടിക്കൽ യഥാക്രമം ഒക്ടോബർ 24, 25 തീയതികളിലും അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാലയുടെ നാല്, ആറ് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) ഒക്ടോബർ 2024 ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന തീയതി പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ബി.എ./ ബി.സി.എ./ബി.എ./ബി.എസ്സി./ബി.കോം./ബി.പി.എ./ബി.എസ്.ഡബ്ല്യു./ബി.വോക്./ബി.എം.എസ്.എന്നീ കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയുടെ അവസാന തീയതി 2024 ഒക്ടോബർ 18 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.കോം. (159) സി.ബി.സി.എസ്.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ഒക്ടോബർ 16 മുതൽ 22 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ EJ VII സെക്ഷനിൽ ഹാജരാകേണ്ടതാണ്.
എം. ജി സർവകലാശാല
എം.ജി പ്രൈവറ്റ് യുജി, പിജി ഒക്ടോബർ 31 വരെ അപേക്ഷിക്കാം
മഹായാ ഗാന്ധി സർവകലാശാലയുടെ ബിരുദാനന്തര പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള ഫൈനോടുകൂടി ഒക്ടോബർ 31 വരെ സ്വീകരിക്കും.
പിഎച്ച്ഡി ടൈംടേബിൾ
മഹാത്മാ ഗാന്ധി സർവകലാശാല ഈ വർഷത്തെ പിഎച്ച്ഡി പ്രവേശന പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഹാൾ ടിക്ക് ഇന്നു ഒക്ടോബർ15) മുതൽ പോർട്ടലിൽനിന്ന് ( http://researchonline.mgu.ac.in ) ഡൗൺലോഡ് ചെയ്യാം.
വൈവ വോസി
ആറാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ് സിബിസിഎസ്എസ് (2009 മുതൽ 2012 വരെ അഡ്മിഷനുകൾ ഇംപ്രൂവ്മെന്റും മെഴ്സി ചാൻസും ഒക്ടോബർ 2022) പരീക്ഷയുടെ പ്രൊജക വൈവവോസി പരീക്ഷകൾ ഒക്ടോബർ 25 തൃപ്പൂണിത്തുറ ഗവൺമെന്റ് ആർട്സ് കോളജിൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റർ സിബിസിഎസ് (പുതിയ സ്കീം 2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാൻസ്), അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി സൈബർ ഫോറൻസിക്ക് (2022 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) പരീക്ഷകൾക്ക് ഒക്ടോബർ 23 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബർ 28 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ ഒന്നു വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റർ സിബിസിഎസ് (പുതിയ സ്കീം 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്), മൂന്നാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി സൈബർ ഫോറൻസിക്ക് (2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 2008 2022 വരെ അഡ്മിഷനുകൾ 01 അപ്പിയറൻസ്) പരീക്ഷകൾക്ക് ഒക്ടോബർ 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.ഫൈനോടുകൂടി ഒക്ടോബർ 30 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ നാലു വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (ക്രെഡിനു് ആന്റ് സെമസ്റ്റർ അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ റീ അപ്പിയറൻസ്, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2019 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ് ദ്വിവത്സര കോഴ്സ്) പരീക്ഷകൾ നവംബർ എട്ട് മുതൽ നടക്കും. ഒക്ടോബർ 23 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബർ 24 വരെയും സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ 25 വരെയും അപേക്ഷ സ്വീകരിക്കും.
ഹ്രസ്വകാല റെഗുലർ ഫുൾ ടൈം പ്രോഗ്രാം
മഹാത്മാഗാന്ധി സർവകലാശാലയിലെ ഡയറക്ടറേസ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് (ഡിഎഎസ്പി) നടത്തുന്ന റഗുലർ ഫുൾ ടൈം, ഹ്രസ്വകാല പോസ്റ്റ് ഗ്രാന് ഡിപ്ലോമ ഇൻ ബിസിനസ് ഡാനാ ആന്റ് അനാലിസിസ് പ്രോഗ്രാമിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത ബിരുദം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.dasp.mgu.ac.in). ഫോൺ-8078786798,0481-2733292.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ (2023 അഡ്മിഷൻ റെഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ജനുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 29 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
മൂന്നും നാലും സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി (2022 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി മെയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 29 വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
Follow our WhatsApp Channel for instant updates: Join Here